വെറുതെ വിടുക

നസീം പുന്നയൂര്‍ No image

നമ്മള്‍
തരംതിരിക്കാന്‍ കേമന്മാര്‍

മനുഷ്യനെ
ജാതിയുടെയും
മതത്തിന്റെയും
കള്ളികളിലാക്കി തരം തിരിച്ചു
സാഹിത്യത്തെ
ആണെഴുത്തും
പെണ്ണെഴുത്തുമാക്കി
ദലിതെഴുത്തും
പ്രവാസമെഴുത്തും
പിറന്നു
ഇപ്പോഴിതാ-
സാഹിത്യത്തെ രാഷ്ട്രീയക്കാരുടെ
ആലയില്‍ കെട്ടുന്നു
കോണ്‍ഗ്രസ് സാഹിത്യം
കമ്യൂണിസ്റ്റ് സാഹിത്യം
ലീഗ് സാഹിത്യം
നീണ്ടുപോകുന്നു പട്ടിക

ഒടുവില്‍ ജനം വിലപിക്കുന്നു;
വെറുതെ വിടുക
പാവം സാഹിത്യത്തെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top