ഞാന്‍ വീടിന്
'പെണ്‍കുട്ടി'യെന്നാണ് പേരിട്ടത്.
നിറത്തില്‍ ഉടലഴകില്‍
വീട് പെണ്‍കുട്ടിയെപ്പോലെ
നിറഞ്ഞുനിന്നു....
പോസ്റ്റുമാന് കൊണ്ടുവരാറുള്ള
കത്തുകള്‍
വീടിനുള്ള പ്രണയലേഖനങ്ങളായിരുന്നു.
എന്നോട് ദേഷ്യമുള്ളവര്‍
കല്ലിനുപകരം പൂവുകളാണ്
വീടിനു നേരെ എറിഞ്ഞത്....
മതിലിനപ്പുറം നിന്ന്
ചിലര്‍
വീടിനെ ഒളിഞ്ഞുനോക്കുന്നു.
മൊഞ്ചുള്ള പെണ്‍കുട്ടിയെ
ഞങ്ങള്‍ക്ക് പെരുത്തിഷ്ടമായെന്ന്
ഫേസ്ബുക്ക് പോസ്റ്റുകള്‍....
നല്ല പണം തരാം
പെണ്‍കുട്ടിയെ വില്‍ക്കുന്നോയെന്ന്
പുത്തന്‍ പണക്കാര്....
വീട് കാണാനെത്തിയവര്‍
എന്നെ പുറത്താക്കി ഗേയ്റ്റടച്ചു
ഉറക്കമില്ലാത്ത രാത്രികളില്‍
ഭയമെന്നെ വിഴുങ്ങി
പെണ്‍കുട്ടി ഒറ്റപ്പെടും മുമ്പേ,
വീടിന് പുതിയൊരു പേര്
തേടുകയാണ് ഞാന്‍....