കറുത്തവനെന്നു പറഞ്ഞുകേട്ട്
എത്ര തിരഞ്ഞിട്ടും
അവനില്‍ കറുപ്പ് കണ്ടതേയില്ല.
ഞാന്‍ അവനില്‍ കണ്ടത്
വിശപ്പിന്റെ നിഴല്‍ മാത്രം.
കള്ളനെന്ന് നിങ്ങള്‍ ചൊന്നപ്പോഴും
ഞാന്‍ അവനില്‍ കള്ളനെ കണ്ടില്ല
ഒരു കള്ള ലക്ഷണം പോലും..
എരിയുന്ന വയറിന്റെ തീയണക്കാനുള്ള
വെപ്രാളം മാത്രം.
അതേ, കറുപ്പ് ഞാന്‍ കണ്ടു
അമാവാസിയേക്കാള്‍ ഇരുണ്ട,
കരിക്കട്ടകളെപ്പോലും തോല്പ്പിക്കുമാര്
കറുത്തിരുന്നത് നിങ്ങളുടെ മനസ്സായിരുന്നു.
അവന്റെ മുഖത്തു കണ്ട വികാരം
കള്ളന്റേതായിരുന്നില്ല
വിശപ്പിന്റേതായിരുന്നു.
അതറിയണമെങ്കില്‍
ഒരു നേരമെങ്കിലും
വയറൊന്ന് കത്തണം....
കഴിച്ച കോഴിയുടെ ഇരുവിനാലല്ല...
വിശപ്പിനാല്‍ കത്തണം...