ഐക്യത്തോടെ
എല്ലാവരെയും
ഒരുമിച്ചു നിര്‍ത്തണം
എന്നു തോന്നി തുടങ്ങിയപ്പഴാണ്
ഒരു നട്ടുച്ചക്ക്
അഛന് വാട്ട്സ്ആപ്പ് ഗ്രൂപ്പ്
ക്രിയേറ്റ് ചെയ്തത്..
പ്രതീക്ഷിച്ചതിലും
ഭംഗിയായി
മക്കളൊക്കെ
പണ്ടത്തേക്കാള്‍
കുടുംബ കാര്യത്തില്‍
ആക്ടീവായി തുടങ്ങി..
കുടുംബവിശേഷങ്ങള്‍
ചൂടാറും മുമ്പെ
ഓണ്‍ലൈനിലെത്തി
ഗുഡ് മോണിംഗ്
ഗുഡ് ആഫ്റ്റര്‍ നൂണ്
ഗുഡ് നൈറ്റ്
വിഷ് ചെയ്തു
എല്ലാരും
അഛന്നും അമ്മക്കും
തങ്കപ്പെട്ട മക്കളായി
രാവിലെ അമ്മ എന്നും
ഓണ്‍ലൈനില്‍ ചായയിടും..
ഇപ്പോള്‍ ആരെയും നീട്ടിവിളിക്കേണ്ട
ആവശ്യമില്ല.
അഛനും മക്കളും
ഓടി വന്ന് കഴിച്ച്
പ്രശംസിച്ച്
കമന്റുകളിട്ടിട്ടേ പോവൂ...
കുടുംബ സംഗമം
ചര്‍ച്ച
ക്ലാസ്സുകള്‍
ഇത്രത്തോളൊക്കെ
ഗംഭീരാവുന്ന്
അഛന് പോലും
കരുതി കാണില്ല
വേലക്കാരിയെ കൂടെ
ആഡ് ചെയ്യാനുള്ള
ശ്രമം അഛന് നടത്തിയത്
അറിഞ്ഞിട്ടാണോന്നറിയില്ല
പിറ്റേന്ന് ചായയില്‍
അമ്മ പഞ്ചസാരയിടാന്‍
മറന്നു പോയി...
ദേഷ്യം വന്ന അഛന്
അന്ന് അമ്മയെ
താല്‍ക്കാലികമായി
ഗ്രൂപ്പില്‍നിന്ന് റിമൂവ് ചെയ്തു.
പണ്ടേ ഫെമിനിസ്റ്റായ
മകള്‍
ലെഫ്റ്റടിച്ച് തന്റെ പ്രതിഷേധമറിയിച്ചു.
കലിയടങ്ങാതെ
അഛന്
ഒട്ടും താമസിക്കാതെ
അവളെ ബ്ലോക്ക്
ചെയ്ത് പിണ്ഡം വെച്ചു.
കൊച്ചുമോന്
വൈകാതെ
ഹാര്‍ട്ട് ബ്രോക്കണ്‍
എന്ന് സ്റ്റാറ്റസുമിട്ടു...
ഗ്രൂപ്പാകെ പുകഞ്ഞ്
തൊടങ്ങിയപ്പോള്‍
മൂത്ത പുത്രന്
കാരണവര്‍ സ്ഥാനമേറ്റെടുത്ത്
ബാക്കിയുള്ളവരെയും
പിടിച്ച് പുറത്തിട്ട്
ഗ്രൂപ്പങ്ങ് ഡിലീറ്റ് ചെയ്തു.
ഇപ്പോ എന്തായാലും
സ്വസ്ഥം
ശുഭം
മംഗളം.