ഗോതമ്പ് മാവ് - 250 ഗ്രാം
കരിംജീരകം - ആവശ്യത്തിന്
മുളക് പൊടി, മഞ്ഞള്‍ പൊടി - ഒരു നുള്ള്
ഉപ്പ് - പാകത്തിന്
ഗോതമ്പ് മാവ് നാലു ചേരുവകളും കൂട്ടി നന്നായി കുഴച്ച് ചെറിയ ഉണ്ടയാക്കി പൂരിപോലെ നേര്‍മയില്‍ പരത്തുക. എന്നിട്ട് ചൂടായ എണ്ണയില്‍ പൊരിച്ച് ചൂടോടെ കഴിക്കാം.
മൈദ - 250 ഗ്രാം
കടലപ്പരിപ്പ് - 100 ഗ്രാം
തേങ്ങ - അര മുറി
കോഴിമുട്ട - ഒന്ന്
പഞ്ചസാര - 250 ഗ്രാം
ഏലം, പട്ട, മുന്തിരി
ഉപ്പ് - ആവശ്യത്തിന്
മൈദ ഉപ്പുവെള്ളം കൂട്ടി നല്ലവണ്ണം കുഴച്ചുവെക്കുക. കടലപ്പരിപ്പ് വേവിച്ച് അതില്‍ തേങ്ങ ചിരണ്ടിയതും മുന്തിരിയും ഏലക്കാ പൊടിയും പട്ടയും കൂട്ടിച്ചേര്‍ത്ത് നന്നായി ഉലര്‍ത്തുക. ശേഷം മുട്ട പൊട്ടിച്ചത് ചേര്‍ത്ത് ഇളക്കുക. ചൂടാറിയ ശേഷം മൈദ പൂരിയുടെ ആകൃതിയില്‍ പരത്തി അതിന്റെ മുകളില്‍ ഈ ചേരുവകള്‍ ഇടുക. എന്നിട്ട് അതിന്റെ മുകളില്‍ വേറൊരു പൂരി വെച്ച് മൂടുക. ശേഷം ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് പൊരിച്ചെടുക്കുക.