1. കോഴിയിറച്ചി -ഒരു കിലോ
2. കുരുമുളക് പൊടി -ഒരു ടീസ്പൂണ്‍
വെളുത്തുളളി ചതച്ചത് -4 അല്ലി
ഇഞ്ചി ചതച്ചത് ഒരു വലിയ കഷ്ണം
3. തക്കാളി -3
പച്ചമുളക് -6
കറിവേപ്പില
4. മല്ലിയില ഒരു പിടി
5. പാലക്ചീര-10 ഇതള്‍
മല്ലിപ്പൊടി -4 ടേബിള്‍സ്പൂണ്‍
എണ്ണ ആവശ്യത്തിന്
6. സവാള കൊത്തിയരിഞ്ഞത് കുറച്ച്
ജീരകം-അര ടേബിള്‍ സ്പൂണ്‍
കോഴിയിറച്ചി കഷ്ണങ്ങളാക്കിയതില്‍ രണ്ടാമത്തെ ചേരുവ ചുരുട്ടി അരമണിക്കൂര്‍ വെക്കുക. ഒരു കട്ടിയുള്ള പാത്രം ചൂടാക്കി എണ്ണ ഒഴിച്ച് പച്ചമുളക്, തക്കാളി, കറിവേപ്പില എന്നിവ വഴറ്റുക. ഇതില്‍ കോഴിക്കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക.
പാലക് ചീര, മല്ലിയില എന്നിവ അരച്ച് കോഴിയിറച്ചി വെന്തുവരുമ്പോള്‍ അതില്‍ ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ക്കുക. ഇത് തിളക്കുമ്പോള്‍ മല്ലിപ്പൊടി ചേര്‍ക്കുക. ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ചാറുവറ്റി കുഴമ്പു പരുവത്തിലാകുമ്പോള്‍ വാങ്ങിവെക്കുക.
എണ്ണയില്‍ ഒരുനുള്ള് ജീരകം മൂപ്പിച്ച് കോഴിയിറച്ചി കൂട്ടില്‍ ചേര്‍ക്കുക. മല്ലിയിലയും സവാളയും വെച്ച് അലങ്കരിക്കാം.
ചിക്കന്‍ ചില്ലി ഫളവര്‍
ചിക്കന്‍ സ്റ്റോക് (കോഴി വേവിച്ച വെള്ളം) അര കപ്പ്
കോളി ഫഌവര്‍ - ഒന്ന്
മുട്ട - ഒന്ന്
മുളക് പൊടി - ഒരു ടീസ്പൂണ്‍
കോണ്‍ഫളവര്‍ - ഒരു ടേബിള്‍സപൂണ്‍
ഉപ്പ് - ആവശ്യത്തിന്
സവാള അരിഞ്ഞത് - ഒരു കപ്പ്
ഇഞ്ചി അരിഞ്ഞത് - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - ഒരു ടീസ്പൂണ്‍
കാപ്‌സികം അരിഞ്ഞത് - ഒന്ന്
തക്കാളി സോസ് - ഒരു ടേബിള്‍ സ്പൂണ്‍
ചില്ലിസോസ് - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - ഒരു ടീസ്പൂണ്‍
മല്ലിയില, എണ്ണ - ആവശ്യത്തിന്
കോളിഫളവര്‍ ഇതളുകളാക്കി കഴുകിയതിനു ശേഷം തിളച്ച വെള്ളത്തില്‍ കുറച്ചുസമയം ഇട്ടുവെക്കുക. ഒരു പാത്രത്തില്‍ മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് കോളിഫഌവര്‍ ഇതളുകളാക്കി പുരട്ടി വെക്കുക. ഓരോ ഇതളുകളും ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് വറുത്തു കോരുക. ഈ എണ്ണയില്‍ നാലാമത്തെ ചേരുവ ചേര്‍ത്ത് വഴന്നുകഴിഞ്ഞാല്‍ അഞ്ചാമത്തെ ചേരുവകളും വറുത്തു വെച്ചിരിക്കുന്ന കോളിഫഌവറും ചേര്‍ക്കുക. ചിക്കന്‍ സ്റ്റോക്കും മല്ലിയിലയും ചേര്‍ക്കുക.
പെപ്പര്‍ ചിക്കന്‍
എല്ലില്ലാതെ മുറിച്ച കോഴികഷ്ണങ്ങള്‍ ഒരു കിലോ
വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂണ്‍
ഇഞ്ചി ചതച്ചത് - ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി - 2 ടീസ്പൂണ്‍
ചെറുനാരങ്ങ നീര് - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
കാപ്‌സികം - കഷ്ണങ്ങളാക്കിയത്
ചെറുനാരങ്ങ നീര് - ഒരു ടേബിള്‍സ്പൂണ്‍
കോഴി കഷ്ണങ്ങളില്‍ രണ്ടാമത്തെ ചേരുവ പുരട്ടി അരമണിക്കൂര്‍ വെക്കുക. ഒരു ഫ്രൈയിങ്ങ് പാനില്‍ എണ്ണ ഒഴിച്ചു കോഴിക്കഷ്ണങ്ങളിട്ടു പത്ത് മിനിട്ട് മൂപ്പിക്കുക. ഇടക്ക് ഇളക്കുക. തീ കുറച്ച് കാപ്‌സിക്കം കഷ്ണങ്ങളും അര കപ്പ് വെള്ളവും ഒഴിച്ച് പത്ത് മിനിറ്റ് വേവിക്കുക. ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് ഇറക്കിവെക്കുക.