എല്‍.പി.ജി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. എല്‍.പി.ജി സിലിണ്ടര്‍ എപ്പോഴും തുറന്ന സ്ഥലത്തും ഗ്യാസ് അടുപ്പ് എപ്പോഴും അടഞ്ഞ സ്ഥലത്തും സൂക്ഷിക്കുക.
2. അടുപ്പ് കത്തിക്കാന്‍ പോകുന്നതിന് മുമ്പ് സിലിണ്ടറില്‍നിന്നും അടുപ്പിലേക്ക് വരുന്ന ട്യൂബ് കൃത്യമായും പരിശോധിച്ചിരിക്കണം. പൊട്ടല്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയിരിക്കണം.
3. അടുപ്പിലെ നോബ് തിരിച്ച് ഗ്യാസ് പ്രവഹിക്കാന്‍ തുടങ്ങിയാല്‍ സെക്കന്റുകള്‍ക്കകം തന്നെ ലൈറ്റര്‍ ഉപയോഗിച്ച് അടുപ്പ് കത്തിച്ചിരിക്കണം. വൈകുന്ന ഒരോ നിമിഷവും അപകടം ക്ഷണിച്ച് വരുത്തുകയാണ്.
4. എല്‍.പി.ജി യുടെ ഉപയോഗം കഴിഞ്ഞ് ഉടന്‍ തന്നെ സിലിണ്ടറിലെ വാല്‍വ് അടച്ചിരിക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ ട്യൂബിന് പൊട്ടല്‍ വരുകയോ റെഗുലേറ്റര്‍ ലീക്ക് ഉണ്ടാവുകയോ ചെയ്താല്‍ വന്‍ദുരന്തം ഉണ്ടാകാന്‍ സാധ്യതയുണ്ട്..
എല്‍.പി.ജി ലീക്കായാല്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍
1. ലീക്ക് ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും വേഗം സിലിണ്ടറിന്റെ വാല്‍വ് ഓഫ് ചെയ്യുക.
2. നിയന്ത്രിക്കാന്‍ കഴിയാത്തതിലും അപ്പുറമാണ് ലീക്കെങ്കില് ഉടന്‍ തന്നെ ആ പ്രദേശത്ത് നിന്നും അകലേക്ക് മാറിനിന്ന് ഫയര്‍ ആന്റ് റെസ്ക്യൂ ടീമിനെ വിവരമറിയിക്കുക. (നമ്പര്‍ 1
3. എല്‍.പി.ജി ലീക്കായി എന്ന് തോന്നിക്കഴിഞ്ഞാല്‍ ആ സ്ഥലത്തെ ഇലക്ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാനോ സ്വിച്ചുകള്‍ ഓണ്‍ ചെയ്യാനോ ഓണ്‍ ആയി കിടക്കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്യാനോ പാടില്ല. പകരം മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് ഇലക്ട്രിസിറ്റി തടയാന്‍ ശ്രമിക്കുക.
4. എല്‍.പി.ജി ലീക്കായ റൂമിലെ ജനാലകളും വാതിലുകളും സാവധാനത്തില്‍ തുറന്നിട്ട് റൂമില്‍ വായുസഞ്ചാരം പരമാവധി കൂട്ടാന്‍ ശ്രമിക്കുക.
5. എല്‍.പി.ജി ലീക്ക് ആയ സ്ഥലത്ത് കൂടി വേഗതയില്‍ ഓടാനോ നടക്കാനോ ശ്രമിക്കരുത്.
6. എല്‍.പി.ജി ലീക്ക് ആയ റൂമിന്റെ തറയില്‍ വെള്ളം ഒഴിച്ചിടാനോ നഞ്ഞ ചാക്കുകളോ തുണികളോ വിരിച്ചിടാനോ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
7. അടുത്തടുത്ത് വീടുകള്‍ ഉണ്ടെങ്കില്‍ അവരോട് അടുപ്പുകള്‍ ഓഫ് ചെയ്യാനും ഇലക്ട്രിസിറ്റി കട്ട് ചെയ്യാനും ആവശ്യപ്പെടുക..
8 ഫയര്‍ ആന്റ് റെസ്ക്യൂ വരുമ്പോള്‍ കൃത്യമായി വീടിന്റെ രീതിയും റൂമുകളുടെ സ്ഥാനവും എല്‍.പി.ജി ലീക്ക് ആയ സ്ഥലവും വ്യക്തമായി കാണിച്ച് കൊടുക്കുക.
9. ഇനി ഒരു എല്‍.പി.ജി ടാങ്കര്‍ മറിഞ്ഞ് ലീക്കായ സ്ഥലത്താണ് നിങ്ങള്‍ ഉള്ളതെങ്കില്‍ ഒരു നിമിഷം പോലും പാഴാക്കാതെ എത്രയും പെട്ടെന്ന് ഒരു കിലോമീറ്റര്‍ അകലെയെങ്കിലും മാറി നില്ക്കുക. ഒരിക്കലും ടാങ്കറിനടുത്തേക്ക് പോകാന്‍ ശ്രമിക്കരുത്. കാരണം നിങ്ങള്‍ക്കവിടെ ഒന്നും ചെയ്യാനില്ല. സ്വന്തം ജീവന് രക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ അപ്പോള്‍ നിങ്ങള്‍ക്കുണ്ടാകാന്‍ പാടുള്ളു.