വിരല്‍ത്തുമ്പിലൂടെയും പഠിക്കാം

എ.അനസ്‌
മെയ് 2017

സാങ്കേതിക വിദ്യകള്‍ മനുഷ്യ ജീവിതത്തില്‍ നിന്ന് എടുത്തു മാറ്റാനാവാത്ത വിധം സ്വാധീന ശക്തിയായി മാറിയ കാലത്താണ് നാം ജീവിക്കുന്നത്. വിദ്യ അഭ്യസിക്കാനായി വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും മറ്റും പോകുന്നത് പഴയ കാഴ്ചപ്പാടുകളുമായല്ല. പുതിയ സാഹചര്യത്തില്‍ ജീവിക്കുന്ന പുതിയ തലമുറക്ക് വിദ്യാഭ്യാസം ആര്‍ജ്ജിക്കുന്നതിനുള്ള വഴികളും വിവിധ മേഖലകളിലായി ഇന്ന് തുറന്നു കിടക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെയും വൈജ്ഞാനികാന്വേഷണത്തിന്റെയും കാലികമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് നമ്മുടെ വിദ്യാഭ്യാസ കാഴ്ചപ്പാടിലും മാറ്റം ഉണ്ടായാലേ കാലത്തോടൊപ്പം സഞ്ചരിക്കാന്‍ സാധിക്കുകയുള്ളൂ. മുസ്‌ലിം സ്ത്രീകളുടെ, പ്രത്യേകിച്ച് കേരളീയസ്ത്രീകളുടെ വിദ്യാഭ്യാസം വിവാഹത്തോടെ അവസാനിപ്പിക്കുക എന്ന രീതിയാണ് ഇന്നുള്ളത്. സ്ത്രീ സൗഹൃദ ഉന്നത വിദ്യാഭ്യാസ സിസ്റ്റം ഇന്നും സര്‍വ്വകലാശാലകള്‍ വികസിപ്പിച്ചെടുത്തിട്ടില്ല. മുസ്‌ലിം പൊതുബോധവും ഇക്കാര്യത്തില്‍ ഇനിയും വികാസം പ്രാപിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ കലാലയങ്ങളില്‍ പോയി പഠിക്കുക എന്നത് വിവാഹിതരായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസം നിറഞ്ഞ ഒന്നായി ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ പഠിക്കാന്‍ തല്‍പരരായ ആര്‍ക്കും അവരുടെ താല്‍പര്യവും അഭിരുചിയുമനുസരിച്ച് വിവിധ കോഴ്‌സുകള്‍ പഠിക്കാനുള്ള അവസരങ്ങള്‍ ഇന്ന് നമ്മുടെ ഓരോരുത്തരുടെയും വിരല്‍ത്തുമ്പില്‍ത്തന്നെയുണ്ട്.  സര്‍വകലാശാലകളും സ്വകാര്യ മാനേജ്‌മെന്റുകളും സ്ഥാപനങ്ങളും സംഘടനകളും മതസംഘടനകളും വ്യക്തികളും ഭൗതികവും മതപരവുമായ വിദ്യാഭ്യാസങ്ങള്‍ നല്‍കുന്നതിന് അത്യാധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും വികാസവും പ്രായഭേദമന്യേ ഏതൊരാള്‍ക്കും അവരരവരുടെ സമയവും അഭിരുചിയുമനുസരിച്ച് വീട്ടിലിരുന്ന് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ അംഗീകൃത സര്‍ട്ട്ഫിക്കറ്റ് കോഴ്‌സുകള്‍ ഓണ്‍ലൈനായി പഠിക്കാനുള്ള ധാരാളം അവസരങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ചില സൈറ്റുകള്‍ പരിചയപ്പെടുത്തുകയാണ്. ഇത്തരം സൈറ്റുകളിലൂടെ ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികളിലെ കോഴ്‌സുകളും അവിടങ്ങളിലെ അധ്യാപകരുടെ വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകളും വീട്ടിലിരുന്നുകൊണ്ടുതന്നെ നമുക്ക് അറ്റന്റ് ചെയ്യാന്‍ സാധിക്കും. 

MOOC(Massive Open Online Course)

ഭൂമി ശാസ്ത്രപരമായി ചിതറിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വികസിത രാജ്യങ്ങളിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ നിന്ന് സര്‍ട്ട്ഫിക്കറ്റുകള്‍ കരസ്ഥമാക്കുന്നതിനു വേണ്ടി ഇ സൈറ്റിലൂടെ വിദൂര പഠനം നടപ്പാക്കുകയാണ് ചെയ്യുന്നത്. ലോകപ്രശസ്ത യൂനിവേഴ്‌സിറ്റികളായ ഹാര്‍ഡ് വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ്, ടെക്‌സാസ് എം.ഐ.ടി തുടങ്ങിയ സര്‍വകലാശാലകളിലെ വിവധ വിഷയങ്ങളിലായി പതിനായിരത്തോളം കോഴ്‌സുകള്‍ നല്‍കു.ന്നു.

Stanford Online

സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റി മുന്‍കൈയ്യെടുത്ത് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനായി ആരംഭിച്ചതാണ് ഇത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്നവര്‍ക്ക് സൗജന്യമായി സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ പ്രഗത്ഭരായ അധ്യാപകരുടെ സഹായത്താല്‍ ഈ കോഴ്‌സ് പഠിക്കാവുന്നതാണ്.

COURSERA

എഞ്ചിനീയറിങ്, ഹ്യൂമാനിറ്റീസ്, മെഡിസിന്‍, മാത്‌സ്, ബിസിനസ്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഡാറ്റാ സയന്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍ ഓണ്‍ലൈനായി പഠിക്കുന്നതിനായി സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ 2012-ല്‍ തയ്യാറാക്കിയ വെബ്‌സൈറ്റാണിത്. ആഴ്ചയില്‍ ഒന്നോ രണ്ടോ മണിക്കൂറുകളുള്ള നാലു മുതല്‍ പത്താഴ്ചകള്‍ വരെ നീണ്ടുനില്‍ക്കുന്ന കോഴ്‌സുകളാണിത്. പഠിതാക്കള്‍ക്ക് ഓണ്‍ലൈനായി അസൈന്‍ന്റെുകള്‍, ക്വിസ്സുകള്‍, മറ്റു എക്‌സര്‍സൈസുകള്‍ എന്നിവയും നല്‍കുന്നു.

KHAN ACADEMY

സൗജന്യവും ലോകോത്തര നിലവാരമുള്ളതുമായ വിദ്യാഭ്യാസം ആര്‍ക്കും എവിടെയിരുന്നും നേടുക എന്ന ലക്ഷ്യത്തോടെ 2006-ല്‍ അറിയപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ആരംഭിച്ച ഓണ്‍ ലൈന്‍ വിദൂര വിദ്യാഭ്യാസ പദ്ധതിയാണ് ഖാന്‍ അക്കാദമി. പാഠഭാഗങ്ങള്‍ യുടൂബിലൂടെ നല്‍കുകയും ഓണ്‍ലൈനായി പഠിതാക്കള്‍ക്ക് എക്‌സര്‍സൈസുകള്‍ നല്‍കുകയും ചെയ്യുന്നു.

CANVAS NETWORK

കാന്‍വാസ് ലേര്‍ണിങ് മാനേജ്‌മെന്റ് സിസ്റ്റം ശക്തിപ്പെടുത്തുന്നതിനായി ഫോം ചെയ്തതാണിത്. അധ്യാപകരും വിദ്യാര്‍ഥികളും സ്ഥാപനവും തമ്മില്‍ ബന്ധം ഉണ്ടാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നു. 

PEER 2 PEER UNIVERSITY 

2009-ല്‍ പ്രത്യേകമായ ലാഭേഛയില്ലാതെ ആരംഭിച്ച ഓണ്‍ലൈന്‍ ഓപ്പണ്‍ വിദ്യാഭ്യാസ സൈറ്റാണിത്. വിദ്യാഭ്യാസ വിഷയങ്ങളിലുള്ള പഠനവും അന്വേഷണവുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ACADEMIC EARTH 

അസ്‌ട്രോണമി, ബയോളജി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, നിയമം, മാത്‌സ്, മെഡിസിന്‍ തുടങ്ങിയ വിഷയങ്ങളില്‍ സൗജന്യ വീഡിയോ അധ്യാപനങ്ങള്‍ നല്‍കുന്നതിനു വേണ്ടി 2009-ല്‍ രൂപീകരിച്ച സൈറ്റാണിത്. 

UDACITY   

സയന്‍സ്, ചെറുകിട കുടില്‍ വ്യവസായം തുടങ്ങിയ 18 ഓളം വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍ കോര്‍ത്തിണക്കി നല്‍കുന്ന സൈറ്റാണ് ഉഡാസിറ്റി. ഇതില്‍ ഒരു കോഴ്‌സ് ചെയ്തു കൊണ്ടിരിക്കെ മറ്റൊന്നിലേക്ക് മാറാനും അവസരം നല്‍കുന്നുണ്ട്.

ELIADEMY  

സാങ്കേതികതയോടൊപ്പം വിദ്യാഭ്യാസം ജനാധിപത്യവത്കരിക്കുക എന്ന മുദ്രാവാക്യത്തോടെ 2013-ല്‍ ആരംഭിച്ച സൗജന്യ ഓണ്‍ലൈന്‍ ക്ലാസ്സ്‌റൂമാണ് ഇത്. 32 ഭാഷകളില്‍ ഇത് ലഭ്യമാണ്.

OPEN HPI

കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി കോഴ്‌സുക ള്‍ക്കു വേണ്ടി ആരംഭിച്ച സൈറ്റാണിത്.

FUTURE LEARN

2012 ഡിസംബറില്‍ ഇംഗ്ലണ്ടിലെ മില്‍ട്ടണ്‍ കെയിന്‍സിലെ ഒപ്പണ്‍ യൂനിവ്‌ഴ്‌സിറ്റി ആരംഭിച്ച ഓണ്‍ലൈന്‍ ലേണിങ് സൈറ്റാണിത്. വെബ് സയന്‍സ്, ബ്രിട്ടണിലെ വിവിധ യൂനിവേഴ്‌സിറ്റികളിലെ വിവധ കോഴ്‌സുകളിലുള്ള പഠനം എന്നിവ നടത്തിവരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഓണ്‍ലൈന്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് സര്‍ട്ട്ഫിക്കറ്റ് കോഴ്‌സും നല്‍കാറുണ്ട്.

ONE MONTH

2013 -ല്‍ ആരംഭം കുറിച്ച ഈ സൈറ്റ് കമ്പ്യൂട്ടറധിഷ്ടിത കോഴ്‌സ് നല്‍കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു മാസമാണ് കോഴ്‌സ് കാലാവധി.

NOVO Ed

സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റ് പ്രൊഫസര്‍ അമിന്‍ സബേരിയും ഫര്‍നാസ് റൊണാഗിയും ചേര്ന്ന് എന്റര്‍പ്രണര്‍ഷിപ്പ്, ഫിനാന്‍സ്, ബിസിനസ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ക്കു വേണ്ടി രൂപീകരിച്ച സൈറ്റാണിത്. സൗജന്യ കോഴ്‌സുകളും ഫീസടച്ച് ചെയ്യുന്ന കോഴ്‌സുകളുമുണ്ട്.

COURSMOS

2013-ല്‍ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ സൂക്ഷ്മപഠന മൈക്രോ ലേണിങ് പ്ലാറ്റ്‌ഫോമാണിത്. 11,000 കോഴ്‌സുകള്‍ 50,000 പാഠഭാഗങ്ങളായി നല്‍കുന്നു. ഓരോ പാഠഭാഗവും മൂന്നു മിനുട്ടില്‍ കൂടുകയില്ല.

OPEN 2 STUDY

ആസ്‌ത്രേലിയയിലെ ഓപ്പണ്‍ യൂനിവേഴ്‌സിറ്റികള്‍ ആരംഭിച്ച ഓണ്‍ലൈന്‍ പഠന സൈറ്റാണിത്. ആയിരക്കണക്കിന് ആളുകള്‍ ഈ സൈറ്റ് ഉപയോഗിച്ച് സൗജന്യമായി വിവിധ കോഴ്‌സുകള്‍ ചെയ്തു വരുന്നു. 

Edx

വിവിധ പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയും എം.ഐ.റ്റിയും സംയുക്തമായി ആവിഷ്‌കരിച്ച ലാഭരഹിത രൂപമാണിത്. ഇലട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, പബ്ലിക് ഹെല്‍ത്ത് അടക്കം 50 ലധികം കോഴ്‌സുകള്‍ ഇതിലൂടെ നല്‍കിവരുന്നു.

UDAMY

പഠനശേഷി മികവ് ലക്ഷ്യം വെച്ച് 2010-ല്‍ ആരംഭിച്ച ഈ സൈറ്റ് പൂര്‍ണമായും ഓണ്‍ലൈന്‍ വീഡിയോ ക്ലാസ്സുകള്‍ നല്‍കുന്നു. ആവശ്യമായ അധ്യാപകര്‍ ഏതു സമയത്തും ലഭ്യമാകുന്നു എന്നതാണ് ഈ സൈറ്റിന്റെ പ്രത്യേകത. 5000 കോഴ്‌സുകള്‍ ഇതിലൂടെ നല്‍കിവരുന്നു.

TUTEONE

റഗുലര്‍ ക്ലാസ്സ് കഴിഞ്ഞ് ക്ഷീണിതനായി ട്യൂഷന്‍ ക്ലാസ്സിലേക്ക് പോകുന്ന പരമ്പരാഗത കേരളീയ സങ്കല്‍പത്തില്‍നിന്ന് വ്യത്യസ്തമായി സാങ്കേതിക വിദ്യകളുടെ വളര്‍ച്ച ഓണ്‍ലൈന്‍ ട്യൂഷന്‍ സിസ്റ്റത്തിലേക്കും എത്തിയിരിക്കുന്നു. കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുന്ന ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷക്കുള്ള എല്ലാ മെറ്റീരിയലുകളും ക്ലാസ്സുകളും ഓണ്‍ലൈനിലൂടെ നല്‍കിക്കൊണ്ടിരിക്കുന്ന എറണാകുളം കേന്ദ്രീകരിച്ചുള്ള സ്ഥാപനമാണ് ട്യൂട്ടോണ്‍. 

മലയാളം സര്‍വകലാശാല

മലയാള ഭാഷയുടെ പ്രചരണവും വളര്‍ച്ചയും ലക്ഷ്യം വെച്ച് വിദേശ മലയാളികള്‍ക്കു കൂടി സഹായകമാവുംവിധം ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിച്ചിരിക്കുന്നു. മലയാള സാഹിത്യ പരിചയം, ഭാഷാപരിചയം, സാംസ്‌കാരിക പരിചയം എന്നിവയടങ്ങുന്ന 200 മണിക്കൂര്‍ കോഴ്‌സിന്റെ അഡ്മിഷന്‍ ഏപ്രില്‍ മാസത്തിലാണ് നടക്കുന്നത്.

ഇസ്‌ലാമിക വിഷയ പഠനത്തിനും ഓണ്‍ലൈന്‍ കോഴ്‌സുകള്‍

പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ കീഴില്‍ ഓണ്‍ലൈന്‍ ഇസ്‌ലാമിക് കോഴ്‌സ് നടന്നുവരുന്നു. രണ്ടുവര്‍ഷം ദൈര്‍ഘ്യമുളള കോഴ്‌സില്‍  വിശ്വാസം, കര്‍മ്മശാസ്ത്രം, ഖുര്‍ആന്‍, ചരിത്രം, പരസ്പര ഇടപാടുകള്‍ തുടങ്ങിയ വിഷയങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media