സൗഹൃദപ്പുലരികള്‍ പൂവണിയട്ടെ
നിങ്ങളെല്ലാവരും ഒരേ ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ട്ക്കപ്പെട്ടിട്ടുള്ളത്. നിങ്ങളെ വര്‍ഗങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണെന്നാണ് ദൈവിക വചനം. വ്യത്യസ്തവും വിഭിന്നവുമായ ആചാരരീതികളും സംസ്‌കാരവും ചിന്താ ആദര്‍ശങ്ങളും വെച്ചുപുലര്‍ത്തുന്നവരാണെങ്കിലും മനുഷ്യന്‍ എന്ന ഒരൊരറ്റ
നിങ്ങളെല്ലാവരും ഒരേ ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ട്ക്കപ്പെട്ടിട്ടുള്ളത്. നിങ്ങളെ വര്‍ഗങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണെന്നാണ് ദൈവിക വചനം. വ്യത്യസ്തവും വിഭിന്നവുമായ ആചാരരീതികളും സംസ്‌കാരവും ചിന്താ ആദര്‍ശങ്ങളും വെച്ചുപുലര്‍ത്തുന്നവരാണെങ്കിലും മനുഷ്യന്‍ എന്ന ഒരൊരറ്റ കേന്ദ്രസ്ഥാനത്തേക്കെത്തുമ്പോള്‍ പരസ്പരം ഐക്യത്തോടെ ജീവിക്കേണ്ടവരാണെന്നാണ് ഇതിന്റെ പൊരുള്‍.
വിഭിന്നവും വൈജാത്യവുമായ ആചാരരീതികളും സമ്പ്രദായങ്ങളും ആദര്‍ശവും വെച്ചുപുലര്‍ത്തി ഐക്യത്തോടെ ഒരൊറ്റ ജനതയായി മുന്നേറിയവരായിരുന്നു നാം ഇന്ത്യക്കാര്‍. വടക്ക് കാശ്മീര്‍ മുതല്‍ തെക്ക് കന്യാകുമാരി വരെ ഭാഷകൊണ്ടും വേഷം കൊണ്ടും ജീവിതരീതി കൊണ്ടും വിശ്വാസ സംഹിതകൊണ്ടും പല തട്ടിലായ നാം ഭാരതീയര്‍ എന്ന ഒരൊറ്റ ബിന്ദുവില്‍ ഒരു മാലയിലെ മുത്തുമണിപോല ഐക്യപ്പെട്ടു പോകുന്ന കാഴ്ച ലോകത്തിനു തന്നെ അത്ഭുതമായിരുന്നു. നാനാത്വത്തില്‍ ഏകത്വമെന്ന ഈ വിശ്വമാനവിക സന്ദേശം ലോകത്തിനു സമ്മാനിച്ചത് തന്നെ ഹിന്ദുവും മുസ്‌ലിമും ക്രിസ്താനിയും പാര്‍സിയും ജൈനനും സിക്കും അതുപോലെ ഒട്ടനേകം മതജാതികളും എല്ലാം കൂടി ഉള്‍പ്പെട്ട ഇന്ത്യയായിരുന്നു. ആരും ആരുടെതിലും കൈകടത്താത്ത എല്ലാം എല്ലാവരുടെതും ആയി ഐക്യത്തോടെ നിങ്ങിയ ഇന്ത്യ. അതിലൂടെ ലോകത്തിനു സമ്മാനിച്ചത് വിശാലതയുടെ അടയാളങ്ങളായിരുന്നു. എന്നാല്‍ നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതീയന്റെതു മാത്രമായ ശീലത്തെ മണ്ണിട്ടുമൂടി അതിനമുകളില്‍ അസഹിഷ്ണുതയുടെ വിത്തുകള്‍ പാകി മുളപ്പിക്കാന്‍ ശ്രമിക്കുന്ന ദുരവസ്ഥ ഇന്ന് പല കോണില്‍ നിന്നും നാം കാണുന്നു.
ആശയത്തോട് മാത്രമല്ല, ഉണ്ണുന്നതിലും ഉടുക്കുന്നതിലും നടക്കുന്നതിലുമെല്ലാം ചിലരെങ്കിലും മറ്റു ചിലരോട് അസഹിഷ്ണത കാണിക്കുന്ന ദുരവസ്ഥ. ഇതുമൂലം വിലപ്പെട്ട ഒട്ടനേകം ജീവനുകള്‍ പൊലിഞ്ഞുപോയിട്ടുണ്ട്. ജാതിമതത്തിനപ്പുറം സ്വന്തം രാജ്യത്തിനു വേണ്ടി എല്ലാവിധ വൈദേശികാധിനിവേശത്തോടും തോളുരുമ്മി പോരാടിയവര്‍ക്കിടയില്‍ ഏതോ തരത്തിലുള്ള ഭീതിയും സംശയവും പരസ്പരം ഉടലെടുത്തിട്ടുണ്ട്. ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ ദൈവവും മതങ്ങളും മതാചാര്യന്മാരും പഠിപ്പിക്കാത്ത തീവ്രതയുടെയും അസഹിഷ്ണുതയുടെയും പാഠങ്ങള്‍ ആരൊക്കെയോ ബോധപൂര്‍വം ചൊല്ലിപ്പഠിപ്പിക്കുമ്പോള്‍ അതിലേക്കു വീണുപോയ നിഷ്‌ക്കളങ്ക യുവത്വം എല്ലാ ജാതിമതങ്ങള്‍ക്കിടയിലും ഇന്ന് കുറേയേറെയുണ്ട്.
സംശയിക്കുന്നവരും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെട്ടവരുമായി നാം ഇന്ത്യക്കാര്‍ മാറിപ്പോകുകയാണ്. ഈ മാറ്റങ്ങളില്‍ നിന്നും തിരിഞ്ഞുനടന്നു നാം ഒന്നാണെന്ന ബോധ്യത്തോടെ മാനവികമായ ഐക്യത്തോടെ മുന്നേറാനാവണം.
നമ്മുടെ അയല്‍പക്കങ്ങളും സൗഹൃദങ്ങളും പൊതുഇടങ്ങളും മാനവികമായ ഈ സന്ദേശത്തെ ഉള്‍ക്കൊണ്ട് ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. അത്തരമൊരു ഇടപെടലാണ് അകന്നുപോയ മനസ്സുകളെ ഒന്നാക്കിയെടുക്കാനുള്ള മാര്‍ഗം. ഓണവും പെരുന്നാളും ഒന്നിച്ചാഘോഷിച്ച നമുക്ക് സൗഹൃദത്തിന്റെ നന്മകല്‍ സൂക്ഷിക്കാനാവട്ടെ.