അഛന് തലവേദന..
ഒന്നു കാണിക്കാന്‍ ക്ലിനിക്കില്‍ കൂട്ടുപോയതാണ് ഞാന്‍.
ഡോക്ടറെ കണ്ട് ഗുളിക വാങ്ങി ഇറങ്ങുകയായിരുന്നു.
''സാര്‍, സൗജന്യമായി ന്യൂറോ ടെസ്റ്റ് നടത്താം.''
വര്‍ണക്കുടക്ക് കീഴേ ഇരിക്കുകയായിരുന്ന ഒരേജന്റ് ഓടി വന്നു.
രണ്ടു മിനിട്ടിനകം റിസള്‍ട്ട് വന്നു;
നാഡിക്ക് കാര്യമായ കുഴപ്പമുണ്ട്.
''സാര്‍ സൗജന്യമായി ഷുഗര്‍ നോക്കാം.''
മറ്റൊരു കുടയില്നിന്ന് മറ്റൊരേജന്റ്..
''ഷുഗറിത്തിരി അധികമാണ്.''
''സാര്‍... പ്രഷര്‍... കൊളസ്ട്രോള്‍... എല്ലാം സൗജന്യമാണ്.''
മൂന്നാം കുടക്കാരന്‍
''പ്രഷര്‍ കൂടുതല്‍, കൊളസ്ട്രോള്‍ ക്രമാതീതം.''
ഇേപ്പാള്‍ ഞാനിവിടെ അഡ്മിറ്റാണ്..
ഡോക്ടര്‍മാര്‍ മാറി മാറി പരിശോധിക്കുന്നു.
അഛന് എനിക്ക് കൂട്ടിരിക്കുകയാണ്.