നാല് മീന്‍മൊഴി കവിതകള്‍

നിബിന്‍ കള്ളിക്കാട് No image

 ബലി
----------------------
കണ്ണില്‍ വിശപ്പിന്റെ
ഒഴുക്കായിരുന്നു
പള്ളയില്‍ വേദനയുടെ
സംഗീതവും
ചൂണ്ടയിലെ മണ്ണിര
അന്നമായിരുന്നു
വിശപ്പിന്റെ കെണിയില്‍
ഞാന്‍ പിടഞ്ഞപ്പോഴും നീ
ചിരിക്കുന്നതെന്തിനെന്നിട്ടും
മരണം കൊരുത്തിട്ട നൂലിഴയേ..

രക്തസാക്ഷി
-------------------------------
മീനിന്
കെണിയൊരുക്കാന്‍
ചൂണ്ടയില്‍
മണ്ണിര വേണം 
പലതായി മുറിഞ്ഞും
ദേഹം തുളച്ചും
ജലത്തില്‍ പിടഞ്ഞും
മീനുകള്‍ തിന്നും
അതാണാദ്യം മരിക്കുക
ചരിത്രത്തിലൊരിടത്തും
പേരെഴുത്തില്ലാത്ത
രക്തസാക്ഷിയായി...

 ആത്മഹത്യ
--------------------------
അകലത്തിലല്ല
മരണമുള്ളത്
മുറുക്കുന്ന
ഓരോ നൂലിഴയും
അടുത്തെത്തുമ്പോള്‍
ലക്ഷ്യങ്ങള്‍
അറിയുക തന്നെ
വേണമെന്ന്
വലയിലകപ്പെട്ട മീന്‍
മരിച്ചു പറയുന്നു...

കുരുതി
---------------------
പുഴ നിന്റേത് തന്നെ
അതിലെ ഒഴുക്കും
കുളിരും നിനക്ക് തന്നെ
എന്നിട്ടും.........
വേദനകൊണ്ടു
പിടയ്ക്കുമ്പോഴും
അടിത്തട്ടില്‍ നിന്നും
എന്റെ ശ്വാസം പോലും
നീ കോരിയെടുത്തല്ലോ ,....
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top