പല്ല് കടിച്ചമര്‍ത്തി
മുഷ്ടി ചുരുട്ടി
മനസ്സും ശരീരവും വേദനയുടെ
നെല്ലിപ്പടിയിലെത്തുമ്പോള്
ആശ്വാസത്തിന്റെ തണലേകി
ഒരു പെണ്ണ് പ്രത്യക്ഷപ്പെടാറുï്
'മറിയം'
എക്കാലത്തേക്കും തെരഞ്ഞെടുക്കപ്പെട്ടവള്‍
ഹേ മറിയം,
നീ നയിക്കപ്പെട്ട
പാതയിലൂടെ, ഇന്നുവരെ മറ്റാരും നയിക്കപ്പെട്ടിട്ടില്ല
ഒരുപിടി അകലെനിന്ന്
റൂഹുല്‍ ഖുദുസ്
നിന്നോട് പറഞ്ഞ വാര്‍ത്തകേട്ട്
ആകാശഭൂമിയും
കാറ്റും കാര്മേഘവുമെല്ലമാം
പ്രകമ്പനം കൊïിട്ടുïാകും,
ചോദ്യങ്ങളുടെ
നൂലാമാലകള്‍
നിന്നെ വിഴുങ്ങാന്‍ ഒരുങ്ങിയ പ്പോഴൊക്കെയും
'വഴങ്ങില്ല'എന്ന നിന്റെ
നിശ്ചയദാഷ്ഠ്യം
പ്രയാസങ്ങള്‍ക്ക് മേല്‍ പ്രയസമേറുന്ന
നേരവും
ഈമാനിന്റെ മഴ നനഞ്ഞവള്‍,
ഒടുവില്‍ പേറ്റുനോവിന്റെ
ആഴങ്ങളിലേക്കടുത്തപ്പോള്
'ദുഃഖിക്കേï'യെന്നുള്ള
മാലാഖയുടെ വാക്കും,
അരുവിയും ഈന്തമരവുമെല്ലാം നിന്റെ പരിചാരകരായി
നിന്റെ കാത്തിരിപ്പിന്റെ വ്യാകുലതയൊന്നും,
ഇന്നും മറ്റൊരുവളും രുചിച്ചിട്ടില്ല
പരിവാരങ്ങള്‍ക്ക് മുന്നില്‍ കുഞ്ഞ് വിളിച്ചോതിയതും
നിനക്കൊരത്ഭുതമായേയില്ല,
അവസാന വേദഗ്രന്ഥത്തില്‍
'മറിയം'എന്നൊരധ്യായമുï്
നിന്റെ വിശ്വാസത്തിന്റെയും
സമര്‍പ്പണത്തിന്റെയും
വേദനയുടെയുമൊക്കെ കഥ
ലോകനാഥന് ലോകേകരെ കേല്പ്പിക്കുന്നുമുï്.
ദൂതന്റെയമ്മയായിട്ടല്ല,
സര്വലോകത്തെ മറ്റേത് പെണ്ണിനെക്കാളും
വിശിഷ്ടയായിട്ട്.