പോളിടെക്നിക് ഡിപ്ലോമ കോഴ്സുകള്‍

കെ.പി ആഷിക്ക് No image

പത്താം തരം പാസായവര്‍ക്ക് വളരെയധികം ജോലി സാധ്യതയുള്ള തൊഴിലധിഷ്ഠിത കോഴ്സുകളാണ് പോളിടെക്നിക്കുകളിലുള്ള വിവിധ ഡിപ്ലോമ കോഴ്സുകള്‍. മൂന്ന് വര്‍ഷമാണ് കോഴ്സ്. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ പോളിടെക്നിക്കുകള്‍ക്ക് പുറമെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്പ്മെന്റിന് (ഐ.എച്ച്.ആര്‍.ഡി) കീഴിലുള്ള മോഡല്‍ പോളിടെക്നിക്കുകളുമുണ്ട്. എഞ്ചിനീയറിങ് മേഖലയിലെ വിവിധ കോഴ്സുകള്‍ക്ക് പുറമെ കൊമേഴ്സ്/ മാനേജ്മെന്റ് മേഖലയിലും ഡിപ്ലോമ കോഴ്സുകളുണ്ട്. ഡിപ്ലോമ പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് ലാറ്ററല്‍ എന്‍ട്രി പരീക്ഷ വഴി ബി.ടെക്കിനും (രണ്ടാം വര്‍ഷത്തില്‍) ചേരാവുന്നതാണ്.
വെബ്സൈറ്റ്: www.polyadmission.org
www.ihrd.ac.in

ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (ITI) കോഴ്സുകള്‍

കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും വിവിധ ഏകവത്സര/ദ്വിവത്സര സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നല്‍കുന്ന നിരവധി ഐ.ടി.ഐകളുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള NCVT (National Council of Vocational Training)യുടെ അംഗീകാരമുള്ള കോഴ്സുകളും കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള SCVT (State Council of Vocational Training)യുടെ അംഗീകാരമുള്ള കോഴ്സുകളും ലഭ്യമാണ്. എഞ്ചിനീയറിംഗ് സ്ട്രീമിലുള്ള കോഴ്സുകളും നോണ്‍ എഞ്ചിനീയറിംഗ് സ്ട്രീമിലുള്ള കോഴ്സുകളുമുണ്ട്. ചില കോഴ്സുകള്‍ക്ക് (നോണ്‍ മെട്രിക് ട്രേയ്ഡ്) പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഐ.ടി.ഐ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പോളിടെക്‌നിക്കുകളിലെ മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്‌സിന് രണ്ടാം വര്‍ഷം നേരിട്ട് ചേരാന്‍ അവസരമുണ്ട്.
വെബ്സൈറ്റ്: www.dtekerala.gov.in

നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ (NTTF) കോഴ്സുകള്‍

NTTF-ന്റെ വിവിധ സെന്ററുകള്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കും ഡിപ്ലോമ കോഴ്സുകള്‍ക്കും യോഗ്യത എസ്.എസ്.എല്‍.സിയാണ്. കേരളത്തില്‍ തലശ്ശേരി, മലപ്പുറം എന്നിവിടങ്ങളില്‍ സെന്ററുകള്‍ ഉണ്ട്.
വെബ്സൈറ്റ്: www.nttftrg.com

ഫുഡ് ക്രാഫ്റ്റ് കോഴ്സുകള്‍

കേരളത്തില്‍ പതിമൂന്ന് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഹോട്ടല്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകളുണ്ട്. ഒമ്പത് മാസത്തെ പഠനവും മൂന്ന് മാസത്തെ ഹോട്ടല്‍ വ്യവസായ പരിശീലനവുമടക്കം പന്ത്രണ്ട് മാസമാണ് കോഴ്സ്.
വെബ്സൈറ്റ്: www.fcikerala.org

ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോര്‍പറേഷന്‍ (ജെ.ഡി.സി)

സഹകരണ മേഖലയിലും സംഘങ്ങളിലും ജോലി ലഭിക്കാന്‍ വേണ്ട യോഗ്യതയാണ് പത്ത് മാസം ദൈര്‍ഘ്യമുള്ള ജെ.ഡി.സി കോഴ്സ്. വെബ്സൈറ്റ്: scu.kerala.gov.in

ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്
ടൈപ്പ്റൈറ്റിങും സ്റ്റെനോഗ്രാഫിയും പഠനവിഷയമായുള്ള രണ്ട് വര്‍ഷ ഡിപ്ലോമ കോഴ്സാണ് ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്. കേരളത്തില്‍ പതിനേഴ് ഗവെണ്‍മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അവസരമുണ്ട്.
വെബ്സൈറ്റ്: www.dtekerala.gov.in

പ്ലാസ്റ്റിക് ടെക്നോളജി കോഴ്സുകള്‍ 
പ്ലാസ്റ്റിക് വ്യവസായ കേന്ദ്രങ്ങളില്‍ ജോലിക്ക് പ്രാപ്തമാക്കുന്ന സാങ്കേതിക വിദ്യ പഠിപ്പിക്കുന്ന പ്രശസ്ത സ്ഥാപനമായ CIPET (Central Institute of Petrochemical Engineering & Technology) നടത്തുന്ന ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് ടെക്നോളജി, ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് മോള്‍ഡ് ടെക്നോളജി എന്നീ കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത. മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്സുകള്‍ക്ക് പ്രവേശന പരീക്ഷയുണ്ട് .
വെബ്സൈറ്റ്: www.cipet.gov.in

സിഫ്നെറ്റിലെ ക്രാഫ്റ്റ് കോഴ്സുകള്‍ 
മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ CIFNET (Central Institute of Fisheries Nautical and Engineering Training) ന്റെ കൊച്ചിയിലടക്കം വിവിധ സെന്ററുകളില്‍ രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ എന്നീ കോഴ്സുകളുണ്ട്. പ്രവേശന പരീക്ഷയുണ്ട്.
വെബ്സൈറ്റ്: cifnet.gov.in

ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് :
തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (CLISC) കോഴ്സിന് പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
വെബ്സൈറ്റ്: statelibrary.kerala.gov.in

ഫൂട് വെയര്‍ ഡിസൈനിംഗ് കോഴ്സുകള്‍
സെന്‍ട്രല്‍ ഫൂട്വെയര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (CFTI) ചെന്നൈ നടത്തുന്ന പാദരക്ഷ രൂപകല്‍പന, നിര്‍മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുണ്ട്.
വെബ്സൈറ്റ്: cftichennai.in

ചെയിന്‍ സര്‍വെ കോഴ്സ്
ഡയറക്ടറേറ്റ് ഓഫ് സര്‍വേ ആന്റ് ലാന്റ് റെക്കോര്‍ഡ്സിന്റെ കീഴില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള ചെയിന്‍ സര്‍വേ (ലോവര്‍) കോഴ്സ് വിവിധ സര്‍ക്കാര്‍/ സ്വകാര്യ ചെയിന്‍ സര്‍വ്വേ സ്‌കൂളുകളില്‍ ലഭ്യമാണ്.
വെബ്സൈറ്റ്: dslr.kerala.gov.in

ഹോമിയോപ്പതിക് ഫാര്‍മസി
തിരുവനന്തപുരം, കോഴിക്കോട് ഹോമിയോ കോളേജുകളില്‍ ലഭ്യമായ ഒരു വര്‍ഷം കാലയളവിലുള്ള ഫാര്‍മസി കോഴ്സാണ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഹോമിയോപ്പതിക് ഫാര്‍മസി (CCP-HOMEO) . അന്‍പത് ശതമാനം മാര്‍ക്കോടെയുള്ള പത്താം ക്ലാസ് വിജയമാണ് യോഗ്യത.
വെബ്സൈറ്റ്: lbscentre.in

ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്സുകള്‍
വിവിധ സര്‍ക്കാര്‍/ സ്വകാര്യ ആയുര്‍വേദ കോളേജുകളില്‍ ഒരു വര്‍ഷ കാലയളവിലുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ ഫാര്‍മസി, ആയുര്‍വേദ നഴ്സിങ് കോഴ്സുകളുണ്ട്.
വെബ്സൈറ്റ്: www.ayurveda.kerala.gov.in

കെ.ജി.സി.ഇ (കേരള ഗവെണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍) ,കെ.ജി.ടി.ഇ (കേരള ഗവെണ്‍മെന്റ് ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍) എന്നിവ നടത്തുന്ന വിവിധ കോഴ്‌സുകളും ജോലി സാധ്യതയുള്ളവയാണ് (www.dtekerala.gov.in).
നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം (nstiwtrivandrum.dgt.gov.in), കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ് (www. captkerala.com) , എല്‍.ബി.എസ് (lbscentre.in), കെല്‍ട്രോണ്‍ (ksg.keltron.in) റൂട്രോണിക്സ് (keralastaterutronix.com), അസാപ്പ് (asapkerala.gov.in), ഐ.എച്ച്.ആര്‍.ഡി (www.ihrd.ac.in),സിഡിറ്റ് (tet.cdit.org) , ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍, കൊല്ലം (www.iiic.ac.in) , ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ (jss.gov.in), സ്റ്റെഡ് കൗണ്‍സില്‍ (stedcouncil.com) തുടങ്ങിയ സ്ഥാപനങ്ങളും പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കായി വിവിധ മേഖലകളില്‍ കോഴ്സുകള്‍ നല്‍കുന്നുണ്ട്. സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറന്‍മുളയിലെ വാസ്തു വിദ്യാ ഗുരുകുലത്തില്‍ ചുമര്‍ ചിത്ര രചനയില്‍ (മ്യൂറല്‍ പെയിന്റിങ്) ഒരു വര്‍ഷത്തെ കോഴ്സുണ്ട്.(Vasthuvidyagurukulam.com).

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top