ചിലരുടെ യാത്രക്ക്
ദുരൂഹതയുണ്ട്
ചിലരുടെ ചലനങ്ങളിലെ
വേവും ചൂരും പോലെ
വിയര്പിലലിഞ്ഞു തീരുമ്പോള്‍
ചങ്കിടിപ്പിലെ ദുരൂഹതകള്‍
തീ കട്ടയായി ഉയര്‍ന്നുപൊങ്ങും
അപ്പോള്‍ മറുകണ്ണ് തുറക്കുകയായിരിക്കും
ചില അടയാളങ്ങള്‍ സൂചിപ്പിക്കും പോലെ
ചിന്തകളില്‍ രഹസ്യങ്ങളുടെ
കോലാഹലങ്ങള്‍ ഉന്മാദം കൊള്ളും
വിദൂരതയിലേക്ക് മിഴികള്‍ നീട്ടുമ്പോള്‍
വിലപ്പെട്ടതെല്ലാം മുറിച്ചു മാറ്റുമ്പോള്‍
നെഞ്ചില്‍ തീ കത്തുമ്പോള്‍
ഓര്‍ക്കില്ല, ദുരൂഹതകള്‍
ലാവയിലെ അഗ്നിയാണെന്ന്
പാതിയുറക്കത്തില്‍ കരുതിയ
മൂര്‍ച്ചയുള്ള കത്തി
കൂര്‍ത്ത മിഴികളില്‍
സ്വപ്നം കാണുമെങ്കില്‍...
ഇല്ല, ദുരൂഹതകള്‍ക്ക്
ദേശാടന സഞ്ചാരിയാവാനാവില്ല!
പാതി ജീവനായി ഇരുള്ഖനികളില്
അവര്‍ അടക്കപ്പെട്ടിരിക്കും
സിറാത്ത് പാലത്തിന്മേല്
പിടി വീഴും,
സൃഷ്ടികര്‍ത്താവേ,
എന്തൊരു ഭീകര സ്വപ്നം.