'ഇത്തവണ ഇനിക്കൊരു ആണ് പെറും.. നാലും പെറ്റ് പേറും നിര്‍ത്താം.' മുബീനയുടെ വീര്‍ത്തു കൂമ്പിയ വയറ് തലോടിക്കൊണ്ട് ആയിശുമ്മ പറഞ്ഞു. 'ആണായാലും പെണ്ണായാലും എനിക്കൊരു കൊയ്പ്പോല്ലുമ്മാ..ഉമ്മ മറന്നോ? എന്‍. ആര്.സീം സി.എ.ഏം വന്നപ്പോ ചൊങ്കത്തി പെണ്കുട്ട്യോള് ഒരാണിനെ പോലീസുകാരീന്ന് രക്ഷിച്ചേ.. ആണായ്റ്റും പെണ്ണായ്റ്റും ഇനീം പെറണം.. നാടിനെ കാക്കണ മക്കളെ പെറണം.' മുബീന ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു. പുതിയൊരു പോരാളിക്ക് ജന്മം നല്കാന് ആ വണ്ടി ഹോസ്പിറ്റലിലേക്ക് ചീറിപ്പാഞ്ഞു....