ചിറകറ്റുവീണാലും ചിന്ത നല്‍കും
കണ്ണീരൊപ്പുവാന്‍ കൈകള്‍ നല്‍കും
മുറിവുണക്കാനാരോ മരുന്നു നല്‍കും
ഓര്‍മകള്‍ക്കൊക്കെ മറവി നല്‍കും
വാശിയും വീറും വീണ്ടെടുപ്പിക്കും
ചങ്കൂറ്റമുള്ളോരു മനസ്സ് നല്‍കും
വീണ്ടും നടക്കാന്‍ വഴികള്‍ ചൂണ്ടും
വേരാഴ്ത്തുവാനൊരു വേനല്‍ നല്‍കും
വെയിലത്തു വാടാത്ത ചില്ല നല്‍കും
മഴയത്തു കുതിരാത്ത മണ്ണു നല്‍കും
അത്രമേല്‍ നിങ്ങളെ നിങ്ങളാക്കാന്‍
കാലത്തിനല്ലേ കഴിവതുള്ളു...