അനുവദിച്ച ഭൂമിയുടെ
ഏക്കറളന്നു ഞാന്‍
മതിയാവില്ല അങ്ങുന്നേ
കുന്നോളമുണ്ട് കുഴിച്ചുമൂടാന്‍
അന്ധവിശ്വാസങ്ങള്‍
അനാചാരങ്ങള്‍
വിലക്കുകള്‍
ദാരിദ്ര്യത്തെ കൊഞ്ഞനം കുത്തുന്ന
കുമിഞ്ഞുകൂടിയ
ദാനമുതലുകള്
പുരോഹിതന്റെ
മലിന പ്രഘോഷണങ്ങള്‍
തിന്നാന്‍ മാത്രം ഉടലെടുത്ത
ആചാരങ്ങളുടെ ഛര്‍ദ്ദില്‍
ഏമാനേ,
ഇനിയെങ്കിലും പറയൂ
മതിയാവുമോ
ഈ ഏക്കറുകള്‍
എങ്കിലുമൊരാശ്വാസം
ഒരിടമാകുമല്ലോ
ആത്മാവറിയാത്ത
നിശാ ഭാഷണങ്ങള്‍ക്ക്
വേദി തീര്‍ക്കാന്‍
നേതാവേ
വെറുതെയാവില്ല
നിഷേധം വേണ്ട
സ്വീകരിക്കാം
ഭരണമേറ്റെടുത്ത ആള്‍ക്കൂട്ടങ്ങളാല്‍
യമലോകം പുല്കി
എന്നിലടിഞ്ഞുകൂടിയ ശവങ്ങളെ
ഇറക്കിവെക്കാനെങ്കിലുമൊരിടം