ചില നേരങ്ങളില്‍
ആരോ കടന്നെന്റെ ഉറക്കം
കെടുത്തുന്ന പോലെ
ചില നേരങ്ങളില്‍
ഏതോ കിനാവുകള്‍
എന്നെത്തഴുകുന്ന പോലെ
ചില നേരങ്ങളില്‍
നോവുകള്‍ എന്നിലേക്കാരോ
എറിയുന്ന പോലെ
ചില നേരങ്ങളില്‍
ഏതോ ഇരുട്ടിന്റെ മൂകത
മൂടുന്ന പോലെ
ചില നേരങ്ങളില്‍
ഏതോ കടല്ക്കാറ്റിന്
ഈണങ്ങള്‍ മൂളുന്ന പോലെ
ചില നേരങ്ങളില്‍
മേഘങ്ങള്‍ കൂടീട്ട്
ഏതോ മഴപ്പാട്ട്
പാടുന്ന പോലെ
ചില നേരങ്ങളില്‍
സൗഹൃദ കൂട്ടങ്ങള്‍
എങ്ങോ അകലുന്ന പോലെ
ചില നേരങ്ങളില്‍
സന്ധ്യയോ രാവോ
ഏതാണെന്നറിയില്ല
തമ്മില്പ്പിണങ്ങുന്ന പോലെ.