സിനിമ, സ്ത്രീക്ക് സുരക്ഷിതമായ ഇടമോ ?

ആദം അയ്യൂബ്‌ No image

ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ''നായിക'' സാലൂങ്കെ എന്ന പ്രൊഡക്ഷന്‍ ബോയ് ആയിരുന്നു. ഇന്ത്യയുടെ ആദ്യത്തെ കഥാചിത്രമായ ''രാജാ ഹരിശ്ചന്ദ്ര''ക്കു വേണ്ടിയാണ്, ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാ സാഹിബ് ഫാല്‍കെ, ഒരു പയ്യനെ സ്ത്രീ വേഷം കെട്ടിച്ചത്. ഈ ചിത്രം നിര്‍മിക്കപ്പെട്ട 1913-ല്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരു സ്ത്രീയെ ലഭിക്കുക തികച്ചും അസാധ്യമായിരുന്നു. പണത്തിനു വേണ്ടി സ്വന്തം ശരീരം വില്‍ക്കുന്ന സ്ത്രീകള്‍ പോലും, സിനിമയില്‍ അഭിനയിക്കുന്നത് വളരെ നികൃഷ്ടമായ തൊഴില്‍ ആയാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം, 1914-ല്‍ തന്റെ മൂന്നാമത്തെ ചിത്രമായ 'സത്യവാന്‍ സാവിത്രി' നിര്‍മിക്കുമ്പോഴേക്കും, ഫാല്‍കെയുടെ സ്റ്റുഡിയോവില്‍ നാലു സ്ത്രീകള്‍, മാസ വേതനത്തില്‍ അഭിനേതാക്കളായി ചേര്‍ന്നിരുന്നു. കാരണം എന്താണെന്നോ...'രാജാ ഹരിശ്ചന്ദ്ര' ഒരു സൂപ്പര്‍ ഹിറ്റായിരുന്നു. അതിലെ അഭിനേതാക്കളെല്ലാം അത്യന്തം പ്രശസ്തരായി കഴിഞ്ഞിരുന്നു.

ഇത് തന്നെയാണ് ഇന്നും അഭിനയ മോഹികളെ സിനിമയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. പണവും പ്രശസ്തിയും! സിനിമയിലേക്ക് ഒരു വാതില്‍ തുറന്നുകിട്ടാന്‍ വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ അവര്‍ തയ്യാറാണ്. അത് സ്ത്രീ ആയാലും പുരുഷന്‍ ആയാലും വ്യത്യാസം ഒന്നുമില്ല. പുരുഷന്മാര്‍ക്ക് മാനം വില്‍ക്കുന്നതിനു പകരം, ചിലപ്പോള്‍ പണം നല്‍കേണ്ടി വന്നേക്കാം. (മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ തന്റെ ആദ്യ ചിത്രത്തിലെ അവസരത്തിന് സംവിധായകന് നല്ലൊരു തുക കൈക്കൂലി കൊടുത്തിരുന്നു എന്നാണു പറയപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് തനിക്കു ആരോടും കടപ്പാടില്ലെന്ന് നടന്‍ ഇപ്പോഴും പറയുന്നത്.)

അങ്ങനെ സിനിമയിലേക്ക് തങ്ങള്‍ക്ക് ഒരു അവസരം തരാന്‍ കഴിയുന്ന ഒരാളെ പ്രീതിപ്പെടുത്താന്‍ അവര്‍ ഏതറ്റം വരെയും പോകും. ഈ അവസ്ഥ മുതലാക്കി പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്നവര്‍ നിര്‍മാതാക്കളോ, സംവിധായകാരോ മാത്രമല്ല, ചിലപ്പോള്‍ യൂണിറ്റിലെ ഏറ്റവും താഴെ തട്ടിലെ ജോലിക്കാരന്‍ പോലും, അവസരം മുതലാക്കിയേക്കാം. അതുകൊണ്ട് തന്നെ ആദ്യ കാല സിനിമയില്‍, വിവരവും വിദ്യാഭ്യാസവും ഉള്ള സ്ത്രീകള്‍ കടന്നുവരാന്‍ മടി കാണിച്ചിരുന്നു. ഒരു പുരുഷ മേധാവിത്ത്വ സമൂഹത്തില്‍, ഈ പ്രവണത സിനിമയില്‍ മാത്രമല്ല, സമൂഹത്തിന്റെ സര്‍വ മേഖലകളിലും പ്രകടമാണ്. അതുകൊണ്ട് സിനിമാരംഗത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്ത്രീ ചൂഷണം ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ ജീര്‍ണ്ണത തന്നെയാണ്. 

ഇത് മലയാള സിനിമയിലോ ഇന്ത്യന്‍ സിനിമയിലോ മാത്രമുള്ള ഒരു ദുഃസ്ഥിതിയല്ല. ഇത് ഒരു ആഗോള പ്രതിഭാസമാണ്. അതുകൊണ്ടാണ് രമേെശിഴ രീൗരവ എന്ന വാക്ക് ലോക സിനിമയെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒരു കുറ്റപത്രമായി മാറിയത്. രീൗരവ എന്നത് ഒരു ഡോക്ടറോ മനശാസ്ത്രജ്ഞനോ രോഗിയെ കിടത്തി പരിശോധിക്കുന്ന ഒരു ശയ്യയാണ്. രമേെശിഴ എന്നാല്‍ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുന്ന പ്രക്രിയയാണ്. അപ്പോള്‍ രമേെശിഴ രീൗരവ ലൂടെ കടന്നുപോയാല്‍ മാത്രമേ ഒരു സ്ത്രീക്ക് സിനിമയില്‍ പ്രവേശനം ലഭിക്കൂ എന്നാണു ഈ പ്രയോഗം വിവക്ഷിക്കുന്നത്. ഇത് ഒരു പഴയ കഥയും പഴയ പ്രയോഗവുമാണ്. ഇന്ന് സിനിമയുടെ രൂപവും ഭാവവും ഉള്ളടക്കവും മാത്രമല്ല സാങ്കേതിക വിദ്യയും വലിയ കുതിച്ചു ചാട്ടം നടത്തിയിരിക്കുന്നു. സിനിമാ നിര്‍മാണത്തിന്റെ രീതി തന്നെ മാറിയിരിക്കുന്നു. ഇന്ന് ധാരാളം അഭ്യസ്ഥവിദ്യരായ പെണ്‍കുട്ടികള്‍ സിനിമയിലേക്ക് കടന്നുവന്നിരിക്കുന്നു. അവരാരും തന്നെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകാതെ തന്നെയാണ് സിനിമയില്‍ മാന്യമായ സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്. അവസരങ്ങള്‍ക്ക് വേണ്ടി അവര്‍ക്ക് ആരുടെ മുന്നിലും വസ്ത്രം അഴിക്കേണ്ടി വന്നിട്ടില്ല. അത് പൊതു സമൂഹത്തില്‍ സ്ത്രീ പൊരുതി നേടിയ ആദരവിന്റെ ഫലമാണ്. ഇപ്പോഴും സിനിമയില്‍ സ്ത്രീ ചൂഷണം ചെയ്യപ്പെടുന്നില്ലേ എന്ന് ചോദിച്ചാല്‍, അവളുടെ സുരക്ഷിതത്വം അവളുടെ കൈകളില്‍ തന്നെയാണ്. അവളെ ഇഷ്ടമില്ലാത്ത ഒരു കാര്യത്തിനും നിര്‍ബന്ധിക്കാന്‍ ആര്‍ക്കും കഴിയില്ല. 

പിന്നെ പുരുഷന് തുല്യമായ സ്ഥാനം സ്ത്രീക്ക് ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ''ഇല്ല'' എന്ന് ഊന്നി തന്നെ പറയാം. കാരണം ഇത് പുരുഷ മേധാവിത്വമുള്ള ഒരു മേഖല തന്നെയാണ്. ലോകം മുഴുവന്‍ അത് തന്നെയാണ് സ്ഥിതി. ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്റെയും, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയുടെയും പ്രതിഫലങ്ങള്‍ തമ്മിലുള്ള അന്തരം വളരെ വലുതാണ്. പുരുഷന് ലഭിക്കുന്നതിന്റെ പത്ത് ശതമാനമോ അതില്‍ താഴെയോ മാത്രമാണ് സ്ത്രീക്ക് ലഭിക്കുന്നത്. ഹോളിവുഡ് ആയാലും, ബോളിവുഡ് ആയാലും, തമിഴ് ആയാലും, മലയാളം ആയാലും സ്ഥിതി ഇത് തന്നെയാണ്. ഹിന്ദിയിലെയോ മലയാളത്തിലെയോ ഒരു സൂപ്പര്‍ സ്റ്റാര്‍ വാങ്ങുന്ന പ്രതിഫലത്തിന്റെ ഏഴയലത്ത് എത്തില്ല ഒരു സൂപ്പര്‍ നായികയുടെ പ്രതിഫലം. വാസ്തവത്തില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി നായകന്മാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. സൂപ്പര്‍ നായിക എന്ന പദമേ സിനിമയുടെ നിഘണ്ടുവിലില്ല. ഒരു സിനിമ പ്രദര്‍ശന വിജയം നേടുന്നതും നായകന്റെ താരപ്രഭ കൊണ്ട് മാത്രമാണ്. നായിക ആരായാലും പ്രശ്‌നമല്ല. നായകന്റെ പ്രഭാവലയത്തിനു ചുറ്റും കിടന്നുകറങ്ങുന്ന ഉപഗ്രഹങ്ങള്‍ മാത്രമാണ് നായികമാര്‍. തങ്ങളുടെ അപ്രമാദിത്ത്വത്തെക്കുറിച്ചു വളരെ ബോധമുള്ളവരാണ് നായകന്മാര്‍. തങ്ങള്‍ കാരണമാണ് നിര്‍മാതാക്കള്‍ കോടികള്‍ കൊയ്യുന്നത് എന്ന് ബോധ്യമുള്ള നായകന്മാര്‍ അഹങ്കാരത്തിന്റെ പ്രതിരൂപങ്ങള്‍ ആവുന്നതില്‍ അത്ഭുതമില്ല. എല്ലാ നായകന്മാരെയും അടക്കി ആക്ഷേപിക്കുകയല്ല. വിനയവും വിവരവും ഉള്ള ധാരാളം നടന്മാര്‍ നമുക്കുണ്ട്. പക്ഷെ ചില അല്‍പന്മാര്‍ തങ്ങളുടെ സ്ഥാനലബ്ധിയില്‍ മതിമറന്നു പോകും. തങ്ങളുടെ സ്ഥാനം  നിലനിര്‍ത്താന്‍ അവര്‍ എന്തും ചെയ്യും. തങ്ങളുടെ ഇമേജ് വര്‍ധിപ്പിക്കാനായി അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് അവര്‍ക്ക് താല്‍പര്യം. തങ്ങളുടെ യുവത്വം നിലനിര്‍ത്താനായി ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടികളോടൊപ്പം അഭിനയിക്കാനാണ് അവര്‍ക്ക് ഇഷ്ടം. തങ്ങള്‍ക്ക് ഭീഷണി ആയേക്കാവുന്ന ഒരു നടന്‍ പൊങ്ങി വരുന്നത് തടയാന്‍ അവര്‍ എല്ലാ അടവുകളും പ്രയോഗിക്കും. അതിന് അവര്‍ അഭിനയം മാത്രമല്ല, സിനിമയുടെ നിര്‍മ്മാണ, വിതരണ, പ്രദര്‍ശന ശൃംഖലകള്‍ വരെ തങ്ങളുടെ വരുതിയില്‍ ആക്കാന്‍ ശ്രമിക്കും. സിനിമയിലെ തങ്ങളുടെ സ്ഥാനം അജയ്യവും ശാശ്വതവും ആണെന്ന് ചില അല്‍പന്മാര്‍ ധരിക്കാന്‍ തുടങ്ങുമ്പോഴാണ് അപകടം തുടങ്ങുന്നത്. പ്രേക്ഷകരുടെ ആരാധന അവരെ മത്തു പിടിപ്പിക്കുന്നു. അവര്‍ സ്ഥാനം നിലനിര്‍ത്താനായി പണം ചെലവാക്കി ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിക്കുന്നു. 'ഉദയനാണു താരം' എന്ന സിനിമയില്‍ ശ്രീനിവാസന്‍ ഇത്തരം അല്‍പന്‍മാരെ ഭംഗിയായി കളിയാക്കിയിട്ടുണ്ട്. 

സിനിമയില്‍ നടികള്‍ മാത്രമല്ല, പല നടന്മാരും അവസരങ്ങള്‍ക്ക് വേണ്ടി ഈ സൂപ്പര്‍ താരങ്ങളുടെ ശിങ്കിടികളായി സ്വയം മാറുന്നു. അപ്പോള്‍ താര സാമ്രാജ്യത്തിന്റെ ചിത്രം പൂര്‍ണ്ണമാവുന്നു. താര രാജാക്കന്മാര്‍ ശരിക്കും രാജാക്കന്മാര്‍ തന്നെയാണെന്ന് അവര്‍ക്ക് സ്വയം തോന്നിത്തുടങ്ങുന്നു. രാഷ്ട്രീയ നേതൃത്വവും പോലീസ് മേധാവികളും അവരുടെ മുന്നില്‍ ഓച്ചാനിച്ചു നില്‍ക്കുന്നു. പല ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അഭിനയ മോഹം ഉള്ളില്‍ ഒളിപ്പിക്കുന്നത് കൊണ്ട്, ഒരു സഹ സംവിധായകന്റെ മുന്നില്‍ പോലും അവര്‍ വിധേയത്വം കാണിക്കുന്നു.

അങ്ങനെ താരാധിപത്യം പൂര്‍ണമാവുന്നു. ചിലര്‍ ബോഡി ഗാര്‍ഡ് എന്ന  പേരില്‍ കുറെ വാടക ഗുണ്ടകളെ നിയമിച്ചു കൊണ്ട് മാഫിയ ഡോണുകള്‍ ആയി മാറുന്നു. ഇന്ന് മലയാള സിനിമയെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ വിപത്ത് ഈ താര മാഫിയകള്‍ തന്നെയാണ്. ഈ ദുഷ്പ്രവണതകളെ പ്രതിരോധിക്കാനാണ് 'വിമന്‍സ് കളക്ടീവ് ഇന്‍ സിനിമ' എന്ന സ്ത്രീ കൂട്ടായ്മ രൂപീകൃതമായത്. പക്ഷെ വര്‍ത്തമാന കാല പ്രതിസന്ധിയില്‍ അവരുടെ ശബ്ദം പോലും വളരെ ദുര്‍ബലമായിപ്പോവുന്നതാണ് നാം കാണുന്നത്. 'അമ്മ' സംഘടനയില്‍ പോലും 'അച്ഛന്‍'മാരുടെ മേധാവിത്വമാണ്. 'അമ്മ പെങ്ങന്മാര്‍' അവിടെയും  ശബ്ദമില്ലാത്ത വെറും കാഴ്ച വസ്തുക്കള്‍ മാത്രം. അതുകൊണ്ടാണല്ലോ സഹപ്രവര്‍ത്തകയായ ഒരു സഹോരി ആക്രമിക്കപ്പെട്ടപ്പോള്‍, ഔപചാരികമായ അധര വ്യായാമം നടത്തിയ 'അച്ചന്മാര്‍', കുറ്റാരോപിതനായ നടനെ പ്രതിരോധിക്കാന്‍ വേണ്ടി രണ്ടാം കെട്ടുകാരെയെല്ലാം ഒറ്റക്കെട്ടായി അണി നിരത്തിയത്. 

എന്തിനു സിനിമയെ മാത്രം കുറ്റം പറയുന്നു. ഏതു രാഷ്ട്രീയ പാര്‍ട്ടിയാണ് സ്ത്രീകള്‍ക്ക് ജനസംഖ്യാനുപാതികമായിട്ടു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയിട്ടുള്ളത്? കേരള സംസ്ഥാനം രൂപീകൃതമായിട്ട് അറുപതു വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന നിയമ സഭയിലേക്ക് ഒരൊറ്റ സ്ത്രീയെ പോലും മത്സരിപ്പിക്കാത്ത പാര്‍ട്ടികളും ഇവിടെയില്ലേ? സിനിമ സമൂഹത്തിന്റെ പ്രതിഫലനം മാത്രമാണ്. ഏതു തൊഴിലിലും സ്ത്രീക്ക് ലഭിക്കുന്ന സുരക്ഷിതത്വം സ്ത്രീക്ക് സിനിമയിലും ലഭിക്കും. പക്ഷെ അതിനു സ്ത്രീ സ്വയം അവളുടെ ശക്തിയും സ്ഥാനവും മനസ്സിലാക്കണം. പുരുഷന്റെ താര പ്രഭാവലയത്തിനു തിളക്കം കൂട്ടാന്‍ ചുറ്റും കുറെ സ്ത്രീകള്‍ അനിവാര്യമാണ്. സ്ത്രീകള്‍ തീരെ ഇല്ലാത്ത സിനിമകള്‍ ലോകത്ത് വളരെ അപൂര്‍വമായേ ഉണ്ടായിട്ടുള്ളൂ. അതും ചില യുദ്ധ ചിത്രങ്ങള്‍ മാത്രം. അപ്പോള്‍ സ്ത്രീ സിനിമയുടെ ഒരു അനിവാര്യ ഘടകം തന്നെയാണ്. ആ ബോധ്യം ആദ്യം ഉണ്ടാവേണ്ടത് സ്ത്രീക്ക് തന്നെയാണ്. സ്ത്രീ കേന്ദ്രീകൃതമായിട്ടുള്ള കഥകളും സിനിമകളും ഉണ്ടായിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. സൂപ്പര്‍ നായകന്മാരുടെ സാന്നിധ്യമില്ലാതെ തന്നെ ചില നായികമാരുടെ സിനിമകള്‍ സൂപ്പര്‍ ഹിറ്റ് ആയിട്ടുണ്ട്. അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ ഒരു സൂപ്പര്‍ നായകനും ആവില്ല. ചിലപ്പോള്‍ അങ്ങിനെയുള്ള സിനിമകളുടെ വിജയവും സൂപ്പര്‍ സ്റ്റാറുകളെ അലോസരപ്പെടുത്തിയേക്കാം.

പര്‍ദ്ദ ധരിച്ച ഒരു സ്ത്രീയെ കമന്റടിക്കാനോ അശ്ലീലമായി നോക്കാനോ ആരും ധൈര്യപ്പെടില്ല. അതുപോലെ മാന്യമായ വസ്ത്രധാരണവും സംസ്‌കാരമുള്ള പെരുമാറ്റവും ഒരു സ്ത്രീയുടെ സുരക്ഷാ കവചമാണ്. സ്‌ക്രീനില്‍ സ്വന്തം ശരീര ഭാഗങ്ങള്‍ ആഭാസകരമായി പ്രദര്‍ശിപ്പിക്കുന്ന സ്ത്രീയെ, സ്‌ക്രീനിനു പുറത്തു വെച്ച് കാണുമ്പോഴും, കാമാര്‍ത്തമായ കണ്ണുകള്‍ വേട്ടയാടിയേക്കാം. അതിനു പ്രതിവിധി സ്ത്രീയില്‍ നിന്നും തന്നെ ഉണ്ടാവണം. 

കഴിവും തന്റേടവും ഉള്ള പെണ്‍കുട്ടികള്‍ക്ക് സിനിമയിലേക്ക് കടന്നുവരാന്‍ ഒരു തടസ്സവുമില്ല. പക്ഷെ താന്‍ ഒരു no nonsense girl ആണെന്ന്, മാന്യമായ പെരുമാറ്റത്തിലൂടെ ബോധ്യപ്പെടുത്തണം. എങ്കില്‍ സിനിമയിലും മാന്യമായി തൊഴില്‍ ചെയ്തു ജീവിക്കാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top