പുതിയ പരീക്ഷണങ്ങള്‍ക്കും
പരീക്ഷകള്‍ക്കും വേണ്ടി
ലാബില്‍ പ്രസവിച്ച്
കഴുത്തു ഞെരിക്കുന്ന
കുടുംബം (രസതന്ത്രം)
ശിരകളും മാംസവും
പോയ വഴിതേടി
കടിച്ചാല്‍ പൊട്ടാത്ത
വാക്കുകളെ
ഓമനപ്പേരിട്ടു വിളിക്കാന്‍
ദൈവം കാണിച്ചുതന്ന വഴി (ബയോളജി)
സായിപ്പിനൊപ്പം കുടിയേറിയ
വഴിപോക്കന്
മംഗ്ലീഷ് ചര്ദിക്കുന്ന കാരണം
വാവിട്ട് കരയുന്ന കുഞ്ഞ് (ഇംഗ്ലീഷ്)
ജീവിതക്രമം പിഴച്ചവനും
പുസ്തകത്തിലെ ഗുണനക്രിയക്കു
വേണ്ടി മനക്കണക്ക് ചെയ്ത് പഠിക്കുന്നു (കണക്ക്)