അഭയതീരം

സാദിഖ അഷ്‌റഫ് No image
അഭയതീരം തേടും

വെണ്‍മേഘമേ

നിന്നിലലിയിച്ചു ചേര്‍ക്കട്ടെ

മഴവില്ലിന്‍ ചാരുത!

നറുനിലാപുഞ്ചിരി തൂകും

നിന്‍ പൂമുഖം വിടര്‍ത്തുന്നു

അമ്പിളിമാമനില്‍ കൗതുകം!

നിന്നിളം മേനിയെ

ഊഞ്ഞാലിലാട്ടുവാന്‍

തീരങ്ങള്‍ തേടുന്ന

തിരകള്‍ മോഹിച്ചുവോ ?

അഭയതീരങ്ങള്‍ നിനക്കന്യമാവുകില്‍

സ്വര്‍ഗീയലോകങ്ങള്‍

പോരെയോ കൂട്ടിന്!

നിന്നെയൊന്നൂട്ടുവാന്‍

ഓമനിക്കാന്‍ മാലാഖക്കൂട്ടം

കൊതിച്ചുവോ ഓമനേ!

സ്വപ്നത്തില്‍ നിന്നെ

ഞാന്‍ കാണുന്നു പൈതലേ

സ്വര്‍ഗീയതോപ്പിലെ കുഞ്ഞുപൂമ്പാറ്റയായ്

മാലാഖമാര്‍ തീര്‍ക്കും

മഴവില്ലിന്‍ തുഞ്ചത്ത്

ഊഞ്ഞാലിലാടുന്ന

കൊച്ചു നക്ഷത്രമായ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top