മരണം മണക്കുന്ന
ഓരോ നിമിഷവും
ചിന്തയുടെ ചരട്
ചക്രവാള കിരണങ്ങള്‍
കൊളുത്തി വലിച്ച്
കാണാമറയത്തേക്ക്
കൊണ്ടു പോവും.
കറുത്ത തിരശ്ശീലക്കു പിന്നില്‍
ശൂന്യതയുടെ ഒരു നൃത്തമുണ്ടപ്പോള്!
ഭാരമില്ലാ തലയും ആത്മാവ്
ഒരപ്പൂപ്പന്‍ താടി പോലെ
നനുത്ത് വെളുത്ത്...
പൊടുന്നനെ ജീവന്റെ സ്പര്ശനത്തില്
ചിന്താ ഭാരവുമായെത്തുന്ന
ആത്മാവിന് ഒരു ഇരുത്തമുണ്ട്,
ഇപ്പോള്‍ ജീവിക്കുകയാണെന്ന ചിന്തയില്‍