അറിഞ്ഞ് ഉപയോഗിക്കുക

മുനഫര്‍ No image

പ്രകൃതിയില്‍നിന്നും നമുക്ക് ലഭിക്കുന്ന ജീവിത സൗഭാഗ്യങ്ങള്‍ കരുതലോടെ ഉപയോഗിക്കുന്നതും വരും തലമുറക്കുകൂടി കരുതിവെക്കുന്നതും  ഈ അനുഗ്രഹങ്ങള്‍ നമുക്ക് നല്‍കിയ സ്രഷ്ടാവിനോടുള്ള കടമയും നന്ദിപ്രകടനവുമാണ്.
മുഖ്യ ഊര്‍ജസ്രോതസ്സായ വൈദ്യുതി വര്‍ധിച്ചു വരുന്ന ആവശ്യത്തിനനുസരിച്ച് ഉല്‍പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. കേരളത്തില്‍ ഇന്നുപയോഗിക്കുന്ന വൈദ്യുതിയുടെ സിംഹഭാഗവും (ഏതാണ്ട് 65 ശതമാനം) അന്യസംസ്ഥാനങ്ങളിലെ താപവൈദ്യുത നിലയങ്ങളില്‍ നിന്നും ഉല്‍പാദിപ്പിക്കപ്പെടുന്നവയാണ്. താപനിലയങ്ങളില്‍നിന്നും പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകമാണ് അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനും അതുമൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ക്കും ഒരു പ്രധാന കാരണം. അതിനാല്‍, വൈദ്യുതി നീതിയുക്തമായും കാര്യക്ഷമമായും ഉപയോഗിച്ച് മറ്റുള്ളവര്‍ക്കുകൂടി ലഭ്യമാക്കാന്‍ അവസരം നല്‍കേണ്ടത് നമ്മുടെ കടമയാണ്. 


ലൈറ്റ്

* പകല്‍ സമയങ്ങളില്‍ വെളിച്ചത്തിനായി കഴിവതും സൂര്യപ്രകാശത്തെ ആശ്രയിക്കുക.
* 60 W. സാധാരണ ബള്‍ബ് ഉപയോഗിക്കുന്നിടത്ത് തുല്യ പ്രകാശത്തിനായി 14 W. സി.എഫ്. അല്ലെങ്കില്‍ 9 W. എല്‍.ഇ.ഡി. ബള്‍ബ് ഉപയോഗിക്കുക.    
* ഫ്‌ളൂറസന്റ് ട്യൂബ് ലൈറ്റുകളില്‍ ഏറ്റവും കാര്യക്ഷമമായത് ഠ5 (28 W) ട്യൂബ് ലൈറ്റുകളാണ്. എന്നാല്‍ 18 ണ എല്‍.ഇ.ഡി ട്യൂബ് പ്രകാശത്തിന്റെയും കാര്യക്ഷമതയുടെയും കാര്യത്തില്‍ ഠ5 നെ പിന്തള്ളും.
* 15 W ന്റെ സീറോ വാട്ട് ബള്‍ബിനു പകരം 0.1 W ന്റെ L.E.D ബള്‍ബ് ഉപയോഗിച്ചാല്‍ 15 W ബള്‍ബിനു വേണ്ട വൈദ്യുതി കൊണ്ട് 150 L.E.D. ബള്‍ബുകള്‍ പ്രകാശിപ്പിക്കാം.
* പ്രവൃത്തി ചെയ്യുന്ന സ്ഥലത്ത് മാത്രം പ്രകാശം നല്‍കാന്‍ ഉതകുന്ന ടേബിള്‍ ലാമ്പ് ഉപയോഗിക്കുന്നത് സൗകര്യപ്രദമായിരിക്കും.
* ചുമരിലും മേല്‍ഭാഗത്തും ഇളം നിറത്തിലുള്ള ചായം പൂശിയാല്‍ പ്രകാശം പ്രതിഫലിക്കുന്നതു വഴി മുറി കൂടുതല്‍ പ്രകാശമാനമായിത്തീരുന്നു.
* സൂര്യപ്രകാശം മുറിക്കകത്ത് എത്തിക്കാന്‍ ഉതകുംവിധം കെട്ടിടങ്ങളുടെ നിര്‍മാണം രൂപകല്‍പന ചെയ്യാം.
* ലൈറ്റിന്റെ റിഫ്‌ളക്ടറുകളും ഷേഡുകളും വൃത്തിയായി സൂക്ഷിക്കുന്നത് കൂടുതല്‍  പ്രകാശം നല്‍കും.
* ആവശ്യം കഴിഞ്ഞാല്‍ ഉടന്‍ തന്നെ വൈദ്യുതി ഓഫാക്കുന്നത് ശീലമാക്കുക.

 

റഫ്രിജറേറ്റര്‍ (ഫ്രിഡ്ജ്)

* പല കോലത്തിലും വലുപ്പത്തിലും വിലയിലും ലഭ്യമായ ഇവ തെരഞ്ഞെടുക്കുമ്പോള്‍ കാര്യക്ഷമത കൂടിയതും സൗകര്യപ്രദവുമായ മോഡല്‍ നോക്കി വാങ്ങുക.
* ഇന്‍വെര്‍ട്ടര്‍ മോഡലാണ് ഇന്ന് കാര്യക്ഷമതയില്‍ മുന്നിട്ടുനില്‍ക്കുന്നത്. സ്വാഭാവികമായും ഇവക്ക് വിലയും കൂടുതലാണ്. 
* ഏതു മോഡലായാലും മതിലിനോട് ചേര്‍ത്തു വെക്കരുത്. ചുരുങ്ങിയത് ഭിത്തിയില്‍നിന്നും 15 രാ. എങ്കിലും അകലം പാലിക്കണം. ചുറ്റിനും വായു സഞ്ചാരം ഉറപ്പാക്കണം. 
* കൂടെക്കൂടെ ഫ്രിഡ്ജ് തുറക്കുന്നത് ഊര്‍ജനഷ്ടത്തിനിടയാക്കും. 
* ഭക്ഷണ പദാര്‍ഥങ്ങള്‍ ചൂടാറിയതിനുശേഷം മാത്രമേ റെഫ്രിജറേറ്ററില്‍ വെക്കാവൂ.
* ആഹാരസാധനങ്ങള്‍ അടച്ചുമാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇത് ഫ്രിഡ്ജിനകത്ത്  ഈര്‍പ്പം വ്യാപിക്കുന്നത് തടയുകയും ലോഡ് വര്‍ധിച്ച് വൈദ്യുതി നഷ്ടപ്പെടുന്നത് ഒഴിവാക്കുകയും ചെയ്യും. 
* ഫ്രിഡ്ജിന്റെ വാതില്‍ ഭദ്രമായി അടഞ്ഞിരിക്കണം. റബ്ബര്‍ ബീഡിങിലൂടെ തണുത്ത വായു പുറത്തേക്ക് ലീക്കാവുന്നത് പരിശോധിച്ച് പരിഹരിക്കണം.
* തണുപ്പ് ക്രമീകരിക്കുന്ന തെര്‍മോസ്റ്റാറ്റ് ആവശ്യമനുസരിച്ച് സെറ്റ് ചെയ്താല്‍ ഫ്രീസറില്‍ ഐസ് കെട്ടുന്നത് ഒഴിവാക്കാനും വൈദ്യുതി പാഴാകുന്നത് പരിഹരിക്കാനും സാധിക്കും.
* ഫ്രീസറില്‍നിന്ന് പുറത്തെടുക്കാനുള്ള പദാര്‍ഥങ്ങള്‍ അല്‍പനേരം ഫ്രിഡ്ജിന്റെ താഴെ തട്ടില്‍ വെക്കുന്നത് നല്ലതാണ്.

 

ഇസ്തിരിപ്പെട്ടി

* ഓട്ടോമാറ്റിക് ഇസ്തിരിപ്പെട്ടികള്‍ കാര്യക്ഷമത കൂടിയവയാണ്. ആവശ്യമനുസരിച്ച് സെറ്റ് ചെയ്ത് ചൂടായിക്കഴിഞ്ഞാല്‍ ഇവ സ്വയം വൈദ്യുതി കട്ട് ഓഫ് ചെയ്യുന്നതാണ്. കുറഞ്ഞ വൈദ്യുതി മാത്രമേ ഇവ ഉപയോഗിക്കുന്നുള്ളൂ. 
* ഇസ്തിരിപ്പെട്ടി ഉപയോഗിക്കുന്ന പരിസരത്ത് കഴിവതും ഫാനിന്റെ ഉപയോഗം ഇല്ലെന്ന് ഉറപ്പുവരുത്തുക വഴി ഇസ്തിരിപ്പെട്ടിയില്‍നിന്നും ചൂട് പാഴാകുന്നത് ഒഴിവാക്കാം.
* ഒരാഴ്ചത്തേക്ക് ആവശ്യമായ വസ്ത്രങ്ങള്‍ ഒരുമിച്ച് ഇസ്തിരിയിട്ടു വെക്കുന്നത് ശീലമാക്കണം.
* അലക്കിയ വസ്ത്രങ്ങള്‍ പിഴിയാതെ ഉണക്കിയെടുക്കാന്‍ പറ്റുകയാണെങ്കില്‍ ഇസ്തിരിപ്പെട്ടിയുടെ ഉപയോഗം കുറയ്ക്കാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top