സുല്‍ത്താന്‍ സാലിഹിനെ കാണാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇസ്സ് ബിന്‍ അബ്ദുസ്സലാം കൊട്ടാരത്തിലെത്തി. ഒരു പെരുന്നാള്‍ ദിനമായതിനാല്‍ സുല്‍ത്താന്‍ സകലമാന ആഡംബരങ്ങ ളോടെയും ആയിരുന്നു സിംഹാസനത്തില്‍. കൊട്ടാര പരിസരം സൈനികരാല്‍ നിറഞ്ഞു നില്ക്കുന്നു. ഓരോ ബറ്റാലിയന് സൈന്യം വന്നു നിലത്തു ചുംബിച്ചു തിരിച്ചുപോകുന്നു. ഇത് സൈനിക ആചാരം ആയിരുന്നു ഈജിപ്തില്‍. ശൈഖ് അബ്ദുസ്സലാം നേരെ സുല്‍ത്താന്റെ മുഖത്തുനോക്കി ഇവ്വിധം ആക്രോശിച്ചു: ഈജിപ്തിന്റെ അധികാരം നിന്നെ ഏല്‍പ്പിച്ചു, സൗകര്യങ്ങള്‍ നല്കിയപ്പോള് മദ്യത്തിന് അനുമതി നല്‍കിയതിന് എന്ത് ന്യായം എന്ന ചോദ്യത്തിന് അല്ലാഹുവിനോട് എന്ത് ഉത്തരമാണ് താങ്കള്‍ പറയുക? സുല്‍ത്താന്‍ ചോദിച്ചു: അങ്ങനെയൊന്നുണ്ടോ? അതെ. ഇന്നാലിന്ന കടയില്‍ മദ്യ വില്പനയും അസംബന്ധങ്ങളും അരങ്ങേറുന്നുണ്ട്. താങ്കള്‍ ആവട്ടെ ഈ അനുഗൃഹീത രാജകീയ സുഖത്തില്‍ കഴിയുകയും ചെയ്യുന്നു. ഉടനെ സന്ദര്‍ശകരില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു. അതേ സുല്‍ത്താന്‍.. ഞാനായി തുടങ്ങിയതല്ല ആ കട. എന്റെ പിതാക്കന്മാരും പ്രപിതാക്കന്മാരും നടത്തിവന്നതും എനിക്ക് അനന്തരമായി ലഭിച്ചതുമാണ്. ഉടനെ ശൈഖ് ചോദിച്ചു. പ്രപിതാക്കള്‍ എന്ത് ചെയ്തുവോ അതാണ് ഞങ്ങളും ചെയ്യുന്നതെന്നു പറഞ്ഞ മക്ക മുശ് രിക്കുകളുടെ വഴിയാണോ താങ്കളും തെരഞ്ഞെടുത്തത്? ഉടനെ ആ കട അടച്ചു പൂട്ടാന്‍ ഉത്തരവായി. ഈ സംഭവം കഴിഞ്ഞ ശേഷം അബുല്‍ വലീദ് അല്‍ ബാജി എന്ന പണ്ഡിതശ്രേഷ്ഠന് ശൈഖിനോട് ചോദിച്ചു. താങ്കള്‍ക്ക് ഭയം തോന്നിയില്ലേ? അപ്പോള്‍ ശൈഖ് പറഞ്ഞു:
അല്ലാഹുവിന്റെ ഔന്നത്യം മനസ്സില്‍ ഉറപ്പിച്ചു. അപ്പോള്‍ സുല്‍ത്താന്‍ എന്റെ മുമ്പില്‍ പൂച്ച ആയിത്തീര്‍ന്നു.
ഇന്നും ആവര്‍ത്തിക്കപ്പെടും ഈ സത്യം; അല്ലാഹുവെ ഉള്ളറിഞ്ഞാല്‍..
