അത്താഴപ്പഷ്ണിക്കാര്
നടവഴി മറന്ന കോവിലകം
നേരമിരുട്ടിന്റെ ചീവിടൊച്ചകള്ക്കൊപ്പം
വിളക്കണച്ചു.
തമ്പ്രാന്റെ പുതുവേളി
തീണ്ടാരിപ്പുരയില്‍
എണ്ണവിളക്കിന് തിരികെടുത്തി.
അകത്തമ്മ പുറത്തീന്നു പൂട്ടി.
അകലെ കുടിലില്‍
ചിരുതേയി ചട്ടി കഴുകിക്കമഴ്ത്തി
ഉടുമുണ്ടില്‍ കൈ തുടച്ചു
കുട്ടിക്കുറുമ്പന്മാര്ക്കരികുപറ്റി
പുല്പായ് പിരിച്ചു.
ഓല മേഞ്ഞ മേല്‍ക്കൂര
വര്ഷപ്പെയ്ത്തിലിളകിയാടി.
കുഞ്ഞുങ്ങളെ മാറോടണച്ചു
ചിരുതേയിപ്പെണ്ണു വക്കു പറ്റിയിരുന്നു.
തോര്‍ന്ന മഴയില്‍
ചോര്‍ന്ന കുടിലില്‍
താരാട്ടുപാട്ടുയര്ന്നു.
തോരാത്ത കണ്ണീരാല്‍
പൊളിഞ്ഞചുവര്ചാരി
പുതുവേളി മയങ്ങി.
