ജോലി കഴിഞ്ഞ്
വരുന്നുണ്ട്
കൈയ്യും വീശി
വരുന്നുണ്ട്
വീട്ടുവളപ്പ്
കടന്നപ്പോള്‍
കൈയ്യിലെ സഞ്ചി
തുറക്കുന്നു
പാട്ടും പാടി
ചുറ്റും നോക്കി
കണ്ണുകള്‍ കൊണ്ട്
മാടി വിളിക്കും
എന്നമ്മ…
അരികിലണച്ച് പിടിച്ച്
തന്നല്ലോ..
മധുവൂറുന്നൊരു
മിഠായി ..
കടലമിട്ടായി.
കല പില യൊന്നും
കൂട്ടാതെ
കൂട്ടം കൂടി
നടക്കാതെ
അമ്മ പറഞ്ഞത്
കേട്ട് നടന്നാല്‍
കിട്ടും നല്ലൊരു
മിട്ടായി ..
ആ വഴി പിന്നെ
നന്മകള് എന്നും
കൂട്ടാവും…
