യുഫോര്‍ ബിയേസി കുടുംബത്തില്‍ ജനിച്ച നെല്ലിക്കയുടെ ശാസ്ത്രനാമം എംബ്ലിക്ക ഒഫീസിനാലിസ് എന്നാണ്. പക്ഷിമൃഗാദികള്‍ ഭക്ഷിച്ച അവശിഷ്ടങ്ങളിലൂടെയും മഴയുടെ ഒഴുക്കിലൂടെയും മനുഷ്യന് ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ഉച്ചിഷ്ടങ്ങൡലൂടെയും ഇതിന്റെ വിത്ത് പലസ്ഥലങ്ങളിലും പടര്‍ന്നു മുളച്ചുപന്തലിച്ചു വളരുന്നു. നല്ല സൂര്യപ്രകാശവും, സൂര്യതാപവും ലഭിച്ചാല്‍
യുഫോര്‍ ബിയേസി കുടുംബത്തില്‍ ജനിച്ച നെല്ലിക്കയുടെ ശാസ്ത്രനാമം എംബ്ലിക്ക ഒഫീസിനാലിസ് എന്നാണ്. പക്ഷിമൃഗാദികള്‍ ഭക്ഷിച്ച അവശിഷ്ടങ്ങളിലൂടെയും മഴയുടെ ഒഴുക്കിലൂടെയും മനുഷ്യന് ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ഉച്ചിഷ്ടങ്ങൡലൂടെയും ഇതിന്റെ വിത്ത് പലസ്ഥലങ്ങളിലും പടര്‍ന്നു മുളച്ചുപന്തലിച്ചു വളരുന്നു. നല്ല സൂര്യപ്രകാശവും, സൂര്യതാപവും ലഭിച്ചാല്‍ നന്നായി വളരുന്ന ഒരു വൃക്ഷമാണ് നെല്ലി.
വിറ്റാമിന്‍.സി അടങ്ങിയതും ആയുര്‍വേദ ഔഷധനിര്മാണത്തിന്നത്യാവശ്യമായ ചേരുവയും, അച്ചാര്‍, ഉപ്പിലിട്ടത്, ജാം, ജ്യൂസ്, നെല്ലിക്കക്കൊത്ത് എന്നിവക്കായി ധാരാളം ഉപയോഗിച്ചുവരുന്ന കായയാണ് നെല്ലിക്ക.
നെല്ലിമരം ചതുപ്പുനിലങ്ങളിലും, നാട്ടിന്പുറങ്ങൡും, വനങ്ങളിലും ധാരാളമായി വളരുന്നു. ഇപ്പോള്‍ നെല്ലി പലയിടങ്ങളിലും കൃഷിചെയ്തുവരുന്നുമുണ്ട്. കാര്യമായ ശുശ്രൂഷയോ, വ്യാപകമായ വളപ്രയോഗമോ, ജലസേചനമോ ആവശ്യമില്ലാതെ സ്ഥലകാലപരിമിധികളില്ലാതെ വളരുന്നു എന്നതാണിതിന്റെ പ്രത്യേകത. ചിലകാലങ്ങളില്‍ ഇലപൊഴിയുമെന്നതൊഴിച്ചാല് ഇതിനെ ഒരു തണല്‍മരമായും വൃക്ഷമായും നട്ടുവളര്‍ത്താവുന്നതാണ്.
വാതരോഗം, ഉദരരോഗങ്ങള്‍, ശിരോരോഗങ്ങള്, പ്രമേഹം, കഫവര്‍ദ്ധന, അമിതവണ്ണം വെക്കല്‍, നേത്രരോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള ചികിത്സയില്‍ നെല്ലിക്കക്കു ഒരു പ്രധാനസ്ഥാനം ആയുര്‍വേദ വൈദ്യശാസ്ത്രം നല്‍കിയിട്ടുണ്ട്. പ്രമേഹ രോഗചികിത്സയിലെ നിശാമലകാദിചൂര്ണം, ഖതക ഖദിരാദികഷായം, നിശാഖതകാദികഷായം, അമൃതാദിചൂര്ണം എന്നിവയിലും സ്ത്രീരോഗ ചികിത്സയിലെ ധാത്ര്യാരിഷ്ടം, ധാത്ര്യാദിഘൃതം എന്നിങ്ങനെയുള്ള അനവധി മരുന്നുകളിലും രസായനചികിത്സക്കുപയോഗിക്കുന്ന അഗസ്ത്യരസായനം, ച്യവനപ്രാശം, ബ്രാഹ്മരസായനം തുടങ്ങി അനേകം മരുന്നുകളിലും നെല്ലിക്ക പ്രധാനചേരുവയാണ്. സര്‍വപ്രസിദ്ധമായ ത്രിഫലാദിചൂര്ണത്തിലെ മരുന്നുകളില്‍ ഒന്ന് നെല്ലിക്കയാണ്. കായഫലം തരാന്‍ വര്‍ഷങ്ങള്‍ പിടിക്കുമെങ്കിലും കായ്ച്ചുതുടങ്ങിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടുകയില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ കായ്ക്കുന്നതാണെങ്കിലും ചിലപ്പോള്‍ രണ്ടുപ്രാവശ്യം ഫലം തന്നെന്നുവരും.
നെല്ലിമരത്തിന്റെ തോല്, ഇല, ഫലം തടി എന്നിവയെല്ലാം തന്നെ ഔഷധത്തിനായി ഉപയോഗിച്ചുവരുന്നു. നെല്ലിയും നെല്ലിക്കയും നല്ലശീതവീര്യമുള്ളതാണ്. മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്ക് നെല്ലിക്കാ വെള്ളം കൊണ്ടുള്ള പ്രയോഗവും നെല്ലിക്കാത്തോട് മോരില്‍ വെച്ച കഷായം കൊണ്ടുള്ള ധാരയും നെല്ലിക്കാത്തോട് മോരില്‍ തിളപ്പിച്ചു കുറുക്കി വറ്റിച്ചരച്ചതുകൊണ്ടുള്ള തലപൊതിച്ചിലും മനസ്സിലാക്കിക്കൊണ്ടായിരിക്കാം ഇങ്ങനെപറയാന്‍ കാരണം.
അനേകം വര്‍ഷം കേടുകൂടാതെ സൂക്ഷിക്കാന്‍ പറ്റുന്നതാണ് നെല്ലിമരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ഉപകരണങ്ങള്‍. പണ്ടുകാലത്ത് കുളങ്ങളും, കിണറുകളും പടുക്കുമ്പോള്‍ നെല്ലിപ്പടിവെക്കാറുണ്ടായിരുന്നു. ചളിപ്രദേശങ്ങളില്‍ ഇന്നത്തെപ്പോലെ കോണ്‍ക്രിറ്റു സ്ലാബില്ലാത്തകാലത്ത് നെല്ലിപ്പലകകള്‍ (കട്ടിയായി ഈര്ന്നത്) ചതുരത്തിലും, വൃത്താകൃതിയിലും ഉണ്ടാക്കി അതിന്മേല് വെച്ചായിരുന്നു പടവുകള്‍ തുടങ്ങാറ്. ഇന്നും അത്തരം കിണറുകളും കുളങ്ങളും പലസ്ഥലത്തും കേടുകൂടാതെ നിലനില്ക്കുന്നു എന്നത് അതിന്റെ ഈടിലും ഉറപ്പിലുമുള്ള കാര്യക്ഷമത വിളിച്ചോതുന്നത്.
നെല്ലിക്കയില്‍ ടാനിക്അമ്ലം, റെസിന്‍, അന്നജം, പ്രോട്ടീന്‍, പഞ്ചസാര, ആല്ബുമിന്, സെല്ലുലോസ്, വിറ്റാമിന്‍ സി, പെക്സിന്, കാത്സ്യം, ഇരുമ്പിന്റെ അംശം, ഇവയും അടങ്ങിയിരിക്കുന്നു. സാധാരണ അമ്ലരസ ആഹാരങ്ങള്‍ കഴിച്ചാല്‍ കുടലില്‍ അമ്ലത്വം കൂടുതലുണ്ടാക്കി അമ്ലപിത്തമുണ്ടാകുമെങ്കിലും നെല്ലിക്കയുടെ ഗുണവിശേഷണം അമ്ലപിത്തം ഇല്ലായ്മ ചെയ്യുമെന്നതാണ് ഇതിന്റെ പ്രത്യേകത. അമിതമായാല്‍ അമൃതും വിഷം എന്ന തത്വം ഇതിനും ബാധകമാണ്. അമിത പിത്തമുള്ളവര് അമിതമാത്രയില് നെല്ലിക്ക ഭക്ഷിക്കാന്‍ തുടങ്ങിയാല്‍ ഫലം വിപരീതമായിരിക്കും.
തുടര്‍ച്ചയായി നെല്ലിക്കയോ നെല്ലിക്കാ നീരോ, നെല്ലിക്കയും താന്നിക്കയും, കടുക്കാത്തോടും സമമായി ഉണക്കിപ്പൊടിച്ചു ഒരു ടീസ്പൂണ്‍ നിത്യവും രണ്ടുനേരം തേനില്‍ ചേര്‍ത്തുകഴിക്കുന്നത് ധാതുശക്തി കൂട്ടുകയും പ്രമേഹ ഹരമാവുകയും ചെയ്യും. പ്രമേഹരോഗികള്‍ക്ക് ധാതുപുഷ്ടി കുറവായിരിക്കുമെന്നോര്ക്കണം. അതുകൊണ്ട് തന്നെ ഇത് അഗ്രൗഷധമാണ്. കണ്ണിനു കാഴ്ചശക്തിയും മലശോധന കൃത്യമായുണ്ടാക്കുകയും ചെയ്യും. അമിതമായ വണ്ണത്തേയും ശരീരത്തിലെ കൊളസ്ട്രോളിനെയും ക്രമപ്പെടുത്തുകയും ചെയ്യും. പ്രമേഹരോഗികള്‍ക്ക് ഇതെല്ലാമുണ്ടാകാന് സാധ്യതയുള്ളതുകൊണ്ട് ഇതുപയോഗിച്ചാല്‍ ഓജസ്സും തേജസ്സും വര്‍ധിച്ചു ആരോഗ്യമുണ്ടാകുന്നു. തൃഫലകഷായം (കടുക്ക, താന്നിക്ക, നെല്ലിക്ക) അരിച്ചെടുത്തു അതില്‍ സ്വല്പം പഠിക്കാരം വറുത്തുപൊടിച്ചിട്ടു വീണ്ടും അരിച്ചെടുത്ത കഷായം കൊണ്ടു കണ്ണില്‍ ധാരചെയ്താല്‍ കണ്ണിന് നിറവും കാഴ്ചശക്തിയും ലഭിക്കും.
നെല്ലിക്കാ നീരും മഞ്ഞള്‍ നീരും ചേര്‍ത്ത് കഴിക്കുന്നതും, അതില്‍ സ്വല്പം അഭ്ര ഭസ്മം ചേര്‍ത്തു കഴിക്കുന്നതും അതില്‍ നിശാമലകാദി ചൂര്‍ണം ചേര്‍ത്തുകഴിക്കുന്നതും, അതില്‍ തന്നെ നീരുര്യ്യാദിഗുൡക, ശിവഗുളിക എന്നിവ ചേര്‍ത്തു കഴിക്കുന്നതും ഒന്നാന്തരം പ്രമേഹ ഔഷധമാണെന്നും മനസ്സിലാക്കണം.
നെല്ലിക്കാനീരും, ചീറ്റാമൃത് നീരും മഞ്ഞളും കൂടി ചേര്‍ത്തു കഴിക്കുന്നതും, നെല്ലിക്കാത്തോടും ഏലാദിഗണചൂര്ണവും അല്പം മഞ്ഞള്‍ ചേര്‍ത്തരച്ച ഏലാദി വെളിച്ചെണ്ണ മേല്തേച്ചതിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞു കുളിക്കുന്നത് വിട്ടുമാറാത്ത ത്വക്ക് രോഗങ്ങള്മാറ്റുന്നതാണ്. മൂത്രതടസ്സമുണ്ടാകുമ്പോള്‍ നെല്ലിക്കാത്തോടും വെള്ളരിക്കുരുവും ചേര്‍ത്തരച്ചു നാഭിയില്‍ വടിച്ചിടുന്നത് നല്ലതാണ്. ദിവസവും രണ്ട് നെല്ലിക്കയെങ്കിലും കഴിക്കൂ! ആയുരാരോഗ്യരംഗത്ത് അല്ഭുതങ്ങള് നേടിയെടുക്കൂ