സ്നേഹിക്കാനൊരു ദിവസം
'സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്യുന്നവര്‍ക്കു കാരുണ്യവാന് സ്നേഹം നല്‍കും.' (മര്‍യം)
സ്നേഹമെന്നത് മനുഷ്യമനസ്സിന്റെ മറ്റേതൊരു വികാരത്തെക്കാളും ഉദാരവും ഉല്‍കൃഷ്ടവുമായ വികാരമാണ്. മനുഷ്യാരംഭം മുതല്‍തന്നെ ദൈവം മനസ്സുകളില്‍ ഇട്ടുതരുന്ന ദിവ്യാനുഭൂതി. മനുഷ്യനെക്കാള്‍ ഉയര്‍ന്ന വിതാനത്തിലുള്ള
'സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്യുന്നവര്‍ക്കു കാരുണ്യവാന് സ്നേഹം നല്‍കും.' (മര്‍യം)
സ്നേഹമെന്നത് മനുഷ്യമനസ്സിന്റെ മറ്റേതൊരു വികാരത്തെക്കാളും ഉദാരവും ഉല്‍കൃഷ്ടവുമായ വികാരമാണ്. മനുഷ്യാരംഭം മുതല്‍തന്നെ ദൈവം മനസ്സുകളില്‍ ഇട്ടുതരുന്ന ദിവ്യാനുഭൂതി. മനുഷ്യനെക്കാള്‍ ഉയര്‍ന്ന വിതാനത്തിലുള്ള മലക്കുകള്ക്കും മനുഷ്യരെക്കാള്‍ കേമമായി മനുഷ്യന് ചെയ്യുന്നതുപോലുളള എല്ലാ പ്രവൃത്തികളും ചെയ്യുന്ന യന്ത്രങ്ങള്‍ക്കും ഇല്ലാത്ത ഒന്ന്. പരസ്പരബന്ധങ്ങളിലെ ആഴവും അകല്ചയും സ്നേഹം കൊടുക്കുന്നതിന്റെയും കിട്ടുന്നതിന്റെയും കനംപോലിരിക്കും. സ്നേഹരാഹിത്യമെന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നാണ്. സ്നേഹമാണഖിലസാര മൂഴിയില്‍ എന്നാണല്ലോ കവി ഭാവന.
എല്ലാ ബന്ധങ്ങളിലും, എന്തിലും ഏതിലും, സ്നേഹത്തിന്റെ കയ്യൊപ്പുണ്ടെങ്കിലും ദിവ്യാനുരാഗത്തിന്റെ തലത്തിലേക്കുയരുന്നത് സ്ത്രീ പുരുഷബന്ധമാണ്. രക്തബന്ധത്തിന്റെ മണമില്ലാത്ത സ്ത്രീപുരുഷബന്ധങ്ങളെ തമ്മിലടുപ്പിക്കുന്നതും നിലനിര്‍ത്തുന്നതും സ്നേഹമെന്ന വികാരമാണ്. പരസ്പരം പങ്കുവെക്കാനും സഹിക്കാനും കാരണം സ്നേഹമുണ്ടെന്നതുതന്നെ. സ്നേഹവും ആകര്ഷണീയതയുമെന്ന വികാരം തീര്‍ത്തും ദൈവികമാണുതാനും. അതുകൊണ്ടുതന്നെയാണല്ലോ ആദമിനെ സൃഷ്ടിക്കുമ്പോള്‍ തന്നെ ദൈവം ഇണയായി ഹവ്വയെ സൃഷ്ടിച്ചതും.
ഈ ഈടുറ്റ സ്നഹത്തെയും കാമത്തെയും പ്രണയത്തെയും അതിരുകളില്ലാതെ ആസ്വദിക്കാന്‍ വെമ്പുന്ന മനുഷ്യനെ ദൈവം അതിന് അനുവദിച്ചിട്ടുമുണ്ട്;. വിവാഹമെന്ന കരാറിലൂടെ നിയമവും വ്യവസ്ഥയും വെച്ചുകൊണ്ട്. ദാമ്പത്യത്തിലൂടെ വിപുലമാകുന്ന പ്രണയത്തെ കുടുംബത്തിനകത്തും സ്വകാര്യതയിലും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുമ്പോള്‍ അത് ദിവ്യമാണുതാനും. പക്ഷേ, മനസ്സുകള്‍ തമ്മിലുള്ള ദിവ്യാനുരാഗത്തെ പോലും വില്‍പനക്കുവെച്ചാല്‍ പിന്നെന്തുണ്ട് നമുക്ക് സ്വകാര്യമെന്നു പറയാന്‍ ബാക്കി.
പ്രണയത്തെയും കാമത്തെയും വില്‍ക്കാനും പുറമ്പോക്കില്‍ ആസ്വദിക്കാനും പ്രേരണനല്‍കുന്ന ദിവസമാണ് വാലന്റൈന്‍സ് ഡേ എന്ന ഓമനപ്പേരില്‍ ആഘോഷിക്കാനിരിക്കുന്നത്. എല്ലാ വര്‍ഷവും ഫെബ്രുവരി 14 ന് ഈ ദിനം ആണും പെണ്ണുമായ ലോകയുവത്വം മതിമറന്നാഘോഷിക്കാന്‍ കാത്തിരിക്കുകയാണ്. ലോകാരംഭത്തില് ആദമില്‍ നിന്നും ഹവ്വയില് നിന്നും തുടങ്ങിയ, ലോകാവസാനത്തോളം ഉണ്ടാവേണ്ട സ്നേഹത്തെ ഒരൊറ്റ ദിവസം മതിമറന്നാഹ്ലാദിക്കാന്‍ ആരാണ് നമ്മോട് വാശിപിടിക്കുന്നത്? ലോകം ഒരൊറ്റ ഗ്രാമം പോലെ മാത്രമായല്ല വിപണി കൂടിയായാണ് മാറിക്കൊണ്ടിരിക്കുന്നത്. ഏതിലും കാണുന്ന വാണിജ്യസാധ്യതകളും ലാഭവും വിപണിമേലാളരെ ഹരംപിടിപ്പിക്കുതാണ്. ആശംസാകാര്‍ഡുകളും സമ്മാനപ്പൊതികളും വിറ്റഴിക്കാന്‍ അവര്‍ കിനാവുകണ്ടിരിക്കുന്നുണ്ട്. പെണ്ണ് മാത്രമല്ല, ആണും വെറും ആസ്വദിക്കാന്‍ പറ്റുന്നൊരു ശരീരം മാത്രമായി ഒരു ദിവസമെങ്കിലും വേണമെന്നത് ഇത്തരക്കാരുടെ വാശികളാണ്. സ്വാതന്ത്യവും പുരോഗമനവും വല്ലാതെ പറയുമ്പോള്‍ അതിനുപിന്നിലെ തന്ത്രങ്ങളെക്കൂടി അറിയേണ്ടതുണ്ട്.