ബ്യൂട്ടി ടിപ്‌സ്
ഇന്ദുനാരായണ്‍
2016 ഫെബ്രുവരി
മൃതകോശങ്ങളെ അകറ്റാനായി നല്ല ഒരു എക്‌സ്‌ഫോളിയേറ്റര്‍ ഉപയോഗിച്ച് ചര്‍മത്തില്‍ ഉരസുക. ഓട്‌സും പാലും തമ്മില്‍ യോജിപ്പിക്കുന്നത് നല്ല എക്‌സ്‌ഫോളിയേറ്ററായി ഉപയോഗിക്കാം. പഴുത്ത കപ്പളങ്ങയും ഇതേ ഫലം നല്‍കും. ഇത് നല്ല സ്‌ക്രബുകള്‍ ആയി പ്രവര്‍ത്തിക്കും.
എണ്ണമയമുള്ള ചര്‍മത്തിന്
വീര്യം കുറഞ്ഞ ക്ലന്‍സര്‍ ഉപയോഗിക്കുക.
തേനും കടലമാവും തമ്മില്‍ യോജിപ്പിച്ച് ചര്‍മത്തില്‍ തേക്കുക.
മൃതകോശങ്ങളെ അകറ്റാനായി നല്ല ഒരു എക്‌സ്‌ഫോളിയേറ്റര്‍ ഉപയോഗിച്ച് ചര്‍മത്തില്‍ ഉരസുക. ഓട്‌സും പാലും തമ്മില്‍ യോജിപ്പിക്കുന്നത് നല്ല എക്‌സ്‌ഫോളിയേറ്ററായി ഉപയോഗിക്കാം. പഴുത്ത കപ്പളങ്ങയും ഇതേ ഫലം നല്‍കും. ഇത് നല്ല സ്‌ക്രബുകള്‍ ആയി പ്രവര്‍ത്തിക്കും.
ഒരു ആന്റി ബാക്ടീരിയല്‍ ടോണര്‍ ഉപയോഗിക്കുക. വേപ്പിലയിട്ട് തിളപ്പിച്ച വെള്ളം, വെള്ളരിക്കാ ജ്യൂസ്, തണുത്ത പൈപ്പുവെള്ളം എന്നിവ തുറന്നിരിക്കുന്ന ചര്‍മ സുക്ഷിരങ്ങളെ മുറുക്കാന്‍ സഹായിക്കും.
ചര്‍മം തിളങ്ങാന്‍ ഒരു മുട്ടവെള്ളയും നാരങ്ങ പിഴിഞ്ഞതും ഒരു ടീസ്പൂണ്‍ തേനും തമ്മില്‍ യോജിപ്പിച്ച് മുഖത്ത് തേക്കുക. ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.
ഉരുളക്കിഴങ്ങ് നീരും ടുമാറ്റോ ജ്യൂസും തുല്യ അളവില്‍ എടുത്ത് ഒരു തുള്ളി തേനും ഏതാനും തുള്ളി നാരങ്ങാനീരും ചേര്‍ത്തിളക്കിയത് മുഖത്ത് തേച്ച് ഉണങ്ങിയശേഷം കഴുകിക്കളഞ്ഞ് മയമുള്ള തുണികൊണ്ട് പതിയെ ഒപ്പുക.
വരണ്ട ചര്‍മത്തിന്
തേന്‍, പാല്‍, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് ക്ലെന്‍സര്‍ തയ്യാറാക്കാം. ഇത് മുഖത്തും കഴുത്തിലും തേച്ച് വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ചെറുചൂടുവെള്ളം കൊണ്ട് അല്‍പനേരത്തിന് ശേഷം കഴുകുക.
തൈരും കൊക്കോപ്പൊടിയും ഓരോ ടീസ്പൂണ്‍ വീതം എടുത്ത് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തിളക്കി മുഖത്ത് തേക്കുക. ഉണങ്ങിയ ശേഷം കഴുകുക.
മുടി സംരക്ഷിക്കാന്‍
സള്‍ഫേറ്റ് ചേര്‍ക്കാത്ത ഒരു ഷാമ്പൂവും കണ്ടീഷണറും തലയില്‍ തേച്ച് കുളിക്കുക.
ഷാമ്പൂ വീട്ടില്‍തന്നെ തയ്യാറാക്കി ഉപയോഗിച്ചാല്‍ നന്ന്. മുള്‍ട്ടാണിമിട്ടി, ഉലുവ, പുതീനയില, നാരങ്ങാനീര് എന്നിവ അല്‍പം വെള്ളം ചേര്‍ത്തിളക്കി ഷാമ്പൂ തയ്യാറാക്കാം. എണ്ണമയമുള്ള മുടിയുള്ളവര്‍ക്കിത് ഏറെ ഫലപ്രദമാകും.
ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ, അര ടീസ്പൂണ്‍ പട്ടപൊടിച്ചത്, 2 ടീസ്പൂണ്‍ ഒലീവെണ്ണ എന്നിവ തമ്മില്‍ ചേര്‍ത്തത് ശിരോചര്‍മത്തിലും മുടിയുടെ വേരുകളിലും തേച്ച് പിടിപ്പിച്ച് പതിയെ മസാജ് ചെയ്യുക. ഏതാനും മിനിറ്റ് മസാജ് ചെയ്ത ശേഷം, തയ്യാറാക്കിയ ഷാമ്പൂവോ അല്ലെങ്കില്‍ വീര്യം കുറഞ്ഞ ഒരു ഷാമ്പൂവോ തേച്ച് കുളിക്കുക. താരനെ അകറ്റാനിത് പ്രയോജനപ്പെടും.
ചെറുചൂട് വെളിച്ചെണ്ണ ശിരോചര്‍മത്തില്‍ തേച്ച് പിടിപ്പിക്കുക. ഇനി മസാജ് ചെയ്ത് ചെറുചൂട് വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ഒരു ടവ്വല്‍ കൊണ്ട് മൂടിപ്പുതഞ്ഞ് വെക്കുക. ഒലീവെണ്ണയും എള്ളെണ്ണയും വെളിച്ചെണ്ണയുടെ സ്ഥാനത്ത് ഉപയോഗിക്കാം. ഒരു മണിക്കൂറിന് ശേഷം കഴുകിയാല്‍ മതി.
ചുരുണ്ട മുടിക്ക് യോജിച്ചത് വെളിച്ചെണ്ണയാണ്. ഷാമ്പൂ തേച്ച് കുളിച്ചതിന് ശേഷം വെളിച്ചെണ്ണ തേക്കുക.
കുളിച്ചതിന് ശേഷം ആവണക്കെണ്ണ തേക്കുന്നത് മുടി വളരാന്‍ സഹായിക്കും.