മൈഗ്രെയ്ന്‍

ഡോ: എം.ടി ശിഹാബ്‌ No image

നിരവധി പേരെ അലട്ടിക്കൊണ്ടിരിക്കുന്നതാണ് മൈഗ്രെയ്ന്‍ അഥവാ ചെന്നിക്കുത്ത്. കേരളത്തിലെ ചില സ്ഥലങ്ങളില്‍ കൊടിഞ്ഞിയെന്നും അറിയപ്പെടുന്ന മൈഗ്രെയ്ന്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതല്‍ കണ്ടുവരുന്നത്. തലയുടെ ഒരു വശത്ത് എന്നര്‍ഥമുള്ള മൈഗ്രെയ്ന്‍ എന്ന വാക്ക് ഉത്ഭവിച്ചത് ഫ്രഞ്ച് ഭാഷയില്‍ നിന്നാണ്. ശരീരത്തിലെ ആന്തരിക ബാഹ്യ സംഘര്‍ഷങ്ങളുടെ ഫലമായി തലച്ചോറിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലം രക്തക്കുഴലുകളിലുണ്ടാകുന്ന സങ്കോച വികാസമാണ് മൈഗ്രെയ്ന്‍ തലവേദനയുടെ കാരണം.
എങ്ങനെ തിരിച്ചറിയാം
തലവേദനകള്‍ പലകാരണം മൂലമാകാം. ചില പ്രത്യേക ലക്ഷണങ്ങള്‍ വെച്ചു തന്നെ ചെന്നിക്കുത്തിനെ അറിയാന്‍ പറ്റും. മൈഗ്രെയ്‌നിന്റെ സ്വഭാവം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ചെന്നിയുടെ ഒരു ഭാഗത്ത് സ്പന്ദിക്കുന്നതു പോലെ, രക്തക്കുഴലുകള്‍ ഇടിക്കുന്നതുപോലെയുള്ള വേദനയാണ് പ്രധാന ലക്ഷണം. ഇതോടൊപ്പം ഓക്കാനവും ഛര്‍ദിയും കാണാം. എന്നാല്‍ അപൂര്‍വമായി തലയുടെ ഇരുവശത്തോ, മുഴുവനായോ തലവേദന അനുഭവപ്പെടാം. ഒരിക്കല്‍ ചെന്നിക്കുത്തുണ്ടായാല്‍ നാല് മുതല്‍ എഴുപത്തിരണ്ട് മണിക്കൂര്‍വരെ നീണ്ടു നിന്നേക്കാം. വെളിച്ചം കാണുമ്പോഴോ ശബ്ദ കോലാഹലങ്ങളോ തലവേദന കൂട്ടാം. വേദന മൂലം ദിനചര്യകള്‍ ചെയ്യുവാനുള്ള ബുദ്ധിമുട്ട് ഉണ്ടാകാം, ഒറ്റക്കിരിക്കാനായിരിക്കും രോഗിക്ക് താല്‍പര്യം. ഓറ എന്ന ലക്ഷണങ്ങളും കാണാം. ഓറ എല്ലാ രോഗികള്‍ക്കുമുണ്ടാകണമെന്നില്ല. 20 മിനുട്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ഓറ ഓരോരുത്തരിലും വ്യത്യസ്തമായി കണ്ടേക്കാം. കണ്ണിന്റെ മുമ്പില്‍ വെള്ളിവെളിച്ചം, മിന്നല്‍, കറുത്ത തവിട്ട് മൂടല്‍, മുഖത്തിന്റെ ചില ഭാഗങ്ങളില്‍ തരിപ്പ്, വസ്തുക്കള്‍ രണ്ടായിട്ട് കാണുക, തലകറക്കമുണ്ടാകുക എന്നീ ലക്ഷണങ്ങളെല്ലാം ഓറയുടെ ഭാഗമാണ്. മൈഗ്രെയ്ന്‍ വരാന്‍ തുടങ്ങുന്നു എന്നുള്ള സൂചന ഓറയിലൂടെ ലഭിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചിട്ടയായ ജീവിത ശൈലി മാറ്റങ്ങളിലൂടെ മൈഗ്രെയ്ന്‍ തലവേദന വരാതെ നോക്കാം. ഭക്ഷണം സമയത്തിന് കഴിക്കാന്‍ ശ്രദ്ധിക്കുക. ഉപേക്ഷിക്കുന്നതിന് പകരം കുറച്ചെങ്കിലും കഴിക്കുക. ഉറക്കത്തിലുള്ള ചിട്ട പ്രധാനമാണ്. ദിവസം എഴ് എട്ട് മണിക്കൂറെങ്കിലും നന്നായി ഉറങ്ങണം. ഉറക്കം കുറഞ്ഞാലും അമിതമായാലും ബുദ്ധിമുട്ടാണ്. യാത്രയിലുള്ള പുസ്തക വായന ഒഴിവാക്കണം. ട്രെയിനിലും മറ്റും യാത്ര ചെയ്യുമ്പോള്‍ എതിര്‍ദിശയില്‍ ഇരിക്കരുത്. ചിട്ടയായ ശാരീരിക വ്യായാമം തീര്‍ച്ചയായും ഗുണം ചെയ്യും. മാനസിക സമ്മര്‍ദം കുറക്കുവാനായി കുട്ടികളുമായി സമയം ചെലവഴിക്കാം, കളികളില്‍ ഏര്‍പ്പെടാം, റിലാക്‌സേഷന്‍ വ്യായാമങ്ങള്‍ ചെയ്യാം. പുകവലിയും മദ്യപാനം പോലുള്ള ദുശ്ശീലങ്ങളും പൂര്‍ണമായും ഉപേക്ഷിക്കണം. തുടര്‍ച്ചയായ അമിത ജോലിഭാരമുള്ളവര്‍ വിശ്രമവേള കണ്ടെത്തുക. ഫാസ്റ്റ്ഫുഡും അജ്‌നമോട്ടോ കലര്‍ന്ന ഭക്ഷണങ്ങളും ഒഴിവാക്കുക. ടിവി കാണുമ്പോള്‍ നേരെ മുന്നിലിരുന്ന് കാണാതെ അല്‍പം അകലം പാലിക്കാം. കുട്ടികള്‍ തുടര്‍ച്ചയായി മണിക്കൂറുകളോളം ടിവി കാണുന്നത് നല്ലതല്ല. നല്ല വെയിലുള്ള നേരത്ത് പുറത്തിറങ്ങുമ്പോള്‍ തൊപ്പിയോ, സണ്‍ഗ്ലാസോ ഉപയോഗിക്കാം.
മൈഗ്രെയ്ന്‍ തലവേദനക്ക് ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണ്. ഓരോ വ്യക്തിയിലും കാണുന്ന ശാരീരിക, മാനസിക ലക്ഷണങ്ങള്‍ വിലയിരുത്തിയുള്ള വ്യക്തിത്വ ചികിത്സയാണ് കൂടുതല്‍ ഉപകാരപ്രദമാവുക. കുടുംബ പശ്ചാത്തലവും രോഗിയുടെ ഇഷ്ടാനിഷ്ടങ്ങളും എല്ലാം വ്യക്തിത്വ ചികിത്സയില്‍ കണക്കാക്കേണ്ടതുണ്ട്.

മൈഗ്രെയ്ന്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍
മൈഗ്രെയ്ന്‍ അറ്റാക്കിന് ഒരു പ്രത്യേക കാരണമില്ല. 80 ശതമാനം പേരിലും പാരമ്പര്യത്തിന്റെ ഘടകമുണ്ടാകും. എന്നാല്‍ ചില പ്രേരകഘടകങ്ങള്‍ മൈഗ്രെയ്ന്‍ തലവേദനക്ക് ഇടയാക്കുന്നു.
മാനസിക സമ്മര്‍ദം,
സമയം തെറ്റിയുള്ള ആഹാരം,
ഉറക്കത്തിന്റെ സ്വാഭാവിക മാറ്റങ്ങള്‍,
ദീര്‍ഘ ദൂരയാത്ര,
ഉച്ചത്തിലുള്ള ശബ്ദ കോലാഹലങ്ങള്‍,
പുളി കലര്‍ന്ന ഭക്ഷണങ്ങള്‍,
ഗര്‍ഭനിരോധന ഗുളികകള്‍,
കാപ്പിയും ചോക്ലേറ്റും,
മദ്യപാനം, പുകവലി,
പെര്‍ഫ്യൂമുകള്‍,
മിന്നിത്തിളങ്ങുന്ന വെളിച്ചം,
എന്നിവയെല്ലാം മൈഗ്രെയ്ന്‍ തലവേദനക്ക് നിമിത്തമായേക്കാം.

പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിംഗ്
സൗകര്യം ഒരുക്കുന്നു
ജി.ഐ.ഒ കേരള പെണ്‍കുട്ടികള്‍ക്കായി കൗണ്‍സലിംഗിന് സൗകര്യം ഒരുക്കുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഹബീബ ഹുസൈന്റെ സേവനം നവംബര്‍ പത്ത് മുതല്‍ എല്ലാ മാസവും രണ്ടാം ശനിയാഴ്ച ഹിറാസെന്ററില്‍ ലഭ്യമായിരിക്കും. പ്രീമാരിറ്റല്‍ കൗണ്‍സലിംഗ്, കുട്ടികളുടെ പഠനവും സ്വഭാവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, കൗമാരക്കാരികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങി പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ഏത് പ്രയാസവും സൈക്കോളജിസ്റ്റുമായി സംസാരിക്കാവുന്നതാണ്.
ആവശ്യമുള്ളവര്‍ മുന്‍ക്കൂട്ടി ബുക്ക് ചെയ്യണം.
ബുക്ക് ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍:

:0495 2721655

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top