അവസാന ആര്‍ത്തവം തുടങ്ങി പ്രസവിച്ച് കുട്ടി പാല് കുടിക്കുന്ന കാലം വരെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായി ഗര്‍ഭിണിയുടെ ശരീരത്തില്‍ പലവിധ മാറ്റങ്ങള്‍ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഗര്‍ഭം വയറ്റില്‍ തങ്ങിനില്ക്കല്, കുഞ്ഞിന്റെ ആഹാരം, പ്രസവത്തിനായി അമ്മയുടെ ശരീരത്തെ തയ്യാറാക്കല്‍ തുടങ്ങിയ കാരണങ്ങള്‍ക്ക് അവ ആവശ്യമായി വരുന്നു.
ഇടക്കിടെ മുത്രമൊഴിക്കല്‍
ഗര്‍ഭാരംഭം മുതല്‍ പ്രസവം വരെ ക്രമത്തില്‍ വലുതാവുന്ന ഗര്‍ഭാശയം മൂത്രസഞ്ചിയെ സമ്മര്‍ദത്തിലാക്കുന്നതിനാല്‍ മൂത്രമൊഴിക്കല്‍ പതിവിലും അധികമായിരിക്കും. ഇത് രാത്രിയുറക്കത്തെ സാരമായി ബാധിക്കുന്നുവെങ്കില്‍ എട്ട് മണിക്ക് ശേഷം വെള്ളം കുടിക്കുന്നത് കുറക്കണം.
മാറിടത്തില്‍ വേദന
കടിഞ്ഞൂല്‍ ഗര്‍ഭം ധരിക്കുന്നവര്‍ക്ക് മൂന്ന് മാസം വരെ മാറിടത്തില്‍ വീക്കവും തൊട്ടാല്‍ വേദനയും അനുഭവപ്പെടും. അമ്മപ്പാലിനുവേണ്ടി പ്രകൃത്യാ ഉണ്ടാവുന്നതാണ് ഈ മാറ്റം. ഗര്‍ഭകാലത്ത് ശരീരത്തില്‍ വെള്ളം ശേഖരിക്കുന്നത് കാരണമായും മാറിടത്തില്‍ വീക്കം ഉണ്ടാകും. ഏതെങ്കിലും തരത്തിലുള്ള 'കട്ടി' അനുഭവപ്പെട്ടാലോ, സ്തനക്കാമ്പില് നിന്ന് രക്തം വന്നാലോ ഡോക്ടറെ കാണാന്‍ മടിക്കരുത്.
അടിവയറുവേദന
ഗര്ഭസഞ്ചിയുടെ വളര്‍ച്ച, ഗര്ഭസഞ്ചിയുടെ സന്ധികളില്‍ പിടുത്തം ഇവയൊക്കെയാണ് അടിവയറ്റില്‍ വേദനയായി അനുഭവപ്പെടുന്നത്. ഗര്‍ഭാരംഭം മുതല്‍ ചിലപ്പോള്‍ പ്രസവം വരെ ഈ വേദന ഉണ്ടാകും. ചിലര്‍ക്ക് വേദന കൂടുതലായി അനുഭവപ്പെടും.
വിളര്‍ച്ച
ഗര്‍ഭത്തോടനുബന്ധിച്ച് ഗര്ഭാവയവങ്ങളില് രക്തയോട്ടം അധികമാകുക, ഗര്ഭവായ ഗ്രന്ഥികള്‍ അധികം സ്രവം ചുരത്തുക- ഇതൊക്കെ ഗര്‍ഭിണികളുടെ വിളര്‍ച്ചക്ക് കാരണമാകുന്നു. ദുര്‍വാസനയും ചൊറിച്ചിലും ഇല്ലെങ്കില്‍ ഇതത്ര കാര്യമാക്കേണ്ടതില്ല. തനിയെ ശരിയാവുന്നതാണ്.
'വര' വീഴല്‍
ശരീരം തൂക്കം കൂടുന്നതിനാല്‍ മാറിടം, വയര്‍, തുട തുടങ്ങിയ സ്ഥലങ്ങളില്‍ ചര്‍മം വികസിച്ച് 'വര' വിണ്ടുകീറിയതുപോലെ വീഴുന്നത് ഒഴിവാക്കാന്‍ കഴിയില്ല. ഇത് പ്രസവത്തിന് ശേഷം 75 ശതമാനമായി കുറയാന്‍ സാധ്യതയുണ്ട്. ഒരളവുവരെ ചില ക്രീമുകള്‍ ഉപകരിക്കും.
തൂക്കം കൂടല്‍
പത്തുമാസത്തിനുള്ളില്‍ അധികപേര്‍ക്കും തൂക്കം കൂടുന്നത് സാധാരണമാണ്. അധികരിക്കുന്ന രക്തനാളങ്ങളാലും ശിശു, പൊക്കിള്‍ക്കൊടി, മറുപിള്ള ഇവയുടെ തൂക്കം കാരണമായും ഗര്‍ഭിണികളുടെ തൂക്കം പിന്നെയും വര്‍ധിക്കും. മുലപ്പാല്‍ കൊടുക്കുന്ന സമയം കഴിഞ്ഞ് തൂക്കം കുറക്കാനുള്ള ഉപദേശം സ്വീകരിക്കാം.
ദീര്‍ഘശ്വാസം
'ഹോര്‍മോണു'കളുടെ പ്രവര്‍ത്തനങ്ങളാല്‍ ഇതുണ്ടാകാം. ആസ്തമ ഉണ്ടെങ്കിലൊഴികെ ഇതത്ര കണക്കിലെടുക്കേണ്ടതില്ല.
മലബന്ധം, പൈല്‍സ്
'ഗര്ഭഛിദ്രത' തടയാന്‍ ഉപകരിക്കുന്ന - പ്രൊജെസ്റ്ററോണ്‍ (Progesterone) ഹോര്‍മോണ്‍ ശോധന കുറക്കും. ഇരുമ്പുസത്ത് ഗുളികകളുടെ പാര്‍ശ്വഫലമായും ശോദന കുറയും. അധികരിച്ച മലബന്ധത്താല്‍ പൈല്‍സ് ഉണ്ടാകാം. ഇത് പ്രസവത്തിന് ശേഷം ശരിയാവുന്നതാണെങ്കിലും ഗര്‍ഭകാല മലബന്ധത്തെ പൈല്‍സ് രൂപത്തിലേക്ക് വളരാന്‍ അനുവദിക്കരുത്. ധാരാളം വെള്ളം കുടിക്കുന്നതും നാരുകളുള്ള ഭക്ഷണസാധനങ്ങള്‍ അധികം കഴിക്കുന്നതും വളരെ നല്ലതാണ്. ഇരുമ്പുസത്ത് ഗുളിക കാരണമാണെങ്കില്‍ അവ കുറച്ച് പകരമായി ഇരുമ്പുസത്തടങ്ങിയ പ്രകൃതി ഭക്ഷണങ്ങള്‍ അധികം കഴിക്കാം.
നെഞ്ചെരിച്ചില്‍
ഗര്ഭസഞ്ചിയുടെ സമ്മര്‍ദത്താല്‍ വയറ്റിലുള്ള അമ്ലം കുടലിലേക്ക് ചെല്ലുന്നതിനാല്‍ ഉണ്ടാകുന്നതാണ് നെഞ്ചെരിച്ചില്‍. ഭക്ഷണം കഴിച്ച ഉടന്‍ കിടക്കുന്നതൊഴിവാക്കുക. നടക്കാന്‍ പോവുക, കിടക്കയില്‍ തലക്കു രണ്ടു തലയണ വെക്കുക തുടങ്ങിയവയാല്‍ ഇതൊഴിവാക്കാം.
ശ്വാസ തടസ്സം
രക്തയോട്ടം അധികമാകുന്നത് സ്വാഭാവികമാണ്. മൂക്കിനുള്ളില്‍ രക്ത ചംക്രമണം അധികമായാല്‍ ശ്വാസതടസ്സം അനുഭവപ്പെടും. അധികപേരും ഇതിനെ ജലദോഷമാണെന്ന് തെറ്റിദ്ധരിക്കും. ചില തുള്ളി മരുന്നുകള്‍ ഉപയോഗിച്ചാല്‍ മതി.
മുതുക് വേദനയും കാല് വീക്കവും
ഇടുപ്പെല്ല് വികസിക്കാന്‍ തുടങ്ങുന്നതിനാലും ഇരിക്കുമ്പോള്‍ പിശക് പറ്റുന്നതിനാലും മുതുക് വേദനയുണ്ടാകും. ഗര്‍ഭസഞ്ചി വലുതാകുന്നതിനാല്‍, ഇടുപ്പ് ഭാഗത്ത് ഞരമ്പുകളില്‍ സമ്മര്‍ദം കൂടുന്നതിനാല്‍ കാലുകളില്‍ നീര്‍കെട്ട്, വീക്കം കാണാം. ആവശ്യമായ വിശ്രമം, കാലുകള്‍ ഉയര്ത്തിയിരുത്തല് തുടങ്ങിയവ കൊണ്ട് കാല് വീക്കത്തെ നിയന്ത്രണത്തിലാക്കാം. കുറഞ്ഞില്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടോയെന്ന് അറിയാന്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയമാവണം.
സമ്പാ: അബ്ബാസ് മണ്ണാര്‍ക്കാട്