ഒറ്റ കിക്കില്‍നിന്നും  അങ്ങ് ഖത്തറിലേക്ക്

ഷബീബ കെ.ടി
may 2022

അവിസ്മരണീയമായ ആകസ്മികതകള്‍ ചിലപ്പോള്‍ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കാം. സ്വപ്നമോ യാഥാര്‍ഥ്യമോ എന്ന്  തിരിച്ചറിയാനാകാത്ത അത്തരമൊരു അനുഭൂതിയിലാണ് ഇന്ന് ഹാദിയ ഹകീം.
കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ ഗ്രാമത്തില്‍നിന്ന് കാല്‍പന്തുകളിയുടെ മാസ്മരിക ലോകത്തേക്ക് ക്ഷണിക്കപ്പെട്ടപ്പോള്‍ മാത്രമാണ് ഹാദിയ തന്റെ കഴിവിന്റെ വ്യാപ്തി മനസ്സിലാക്കുന്നത്. പിന്നീടെല്ലാം പെട്ടെന്നായിരുന്നു.
ഹാദിയ അതീവ മെയ്വഴക്കത്തോടെ പന്തിനെ മെരുക്കിയെടുത്ത് അമ്മാനമാടുന്നതുകïാല്‍  ആരും നോക്കി നിന്നുപോവും. ഹാദിയയുടെ പന്തുമായുള്ള പകര്‍ന്നാട്ടങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തതോടെ 'ഹിജാബി ഫ്രീസ്റ്റൈലര്‍' എന്നറിയപ്പെട്ടു തുടങ്ങി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഹാദിയ ലോകക്കപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുന്നത്.
അര്‍ജന്റീന, ബ്രസീല്‍, ഇറ്റലി, ഫ്രാന്‍സ് ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 27 താരങ്ങളെയാണ് ഹദിയയോടൊപ്പം സംഘാടകര്‍ ഖത്തറിലേക്ക് ക്ഷണിച്ചത്. ഏഷ്യ, യൂറോപ്പ്, അമേരിക്ക, പശ്ചിമേഷ്യ & ആഫ്രിക്ക എന്നീ ടീമുകളായി തിരിച്ചു നടന്ന ഇന്‍ഫ്ളുഎന്‍സര്‍ കപ്പില്‍ ടീം കാഹില്‍ നയിച്ച ഏഷ്യന്‍ ടീമിലായിരുന്നു ഹാദിയ.
'മിടുക്കി' എന്നാണ് ഏഷ്യന്‍ ടീമിലെ ഈ ഒരേയൊരു പെണ്‍താരത്തെ കാഹില്‍ വിശേഷിപ്പിച്ചത്. ഉയരങ്ങള്‍ കീഴടക്കാന്‍ ഹിജാബ് ഒരിക്കലും ഒരു പെണ്‍കുട്ടിക്ക് തടസ്സമല്ല എന്നാണ് ഇന്ത്യയില്‍നിന്നുള്ള രïേ രï് താരങ്ങളില്‍ ഒരുവളായ ഹാദിയ പറയാതെ പറഞ്ഞത്.
കിളഹൗലിരലൃ രൗുല്‍ റണ്ണര്‍ അപ്പായി സില്‍വര്‍ മെഡല്‍ അണിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഒരു ജന്മമത്രയും ഓര്‍ക്കാനുള്ള കാഴ്ചകളും അനുഭവങ്ങളും ഹാദിയക്ക് സ്വന്തമായിരുന്നു.
ചെറുപ്പത്തില്‍ തന്നെ ഫുട്ബോള്‍ പ്രണയം രക്തധമനികളെ ആവേശം കൊള്ളിക്കാറുïായിരുന്നതായി ഹാദിയ ഓര്‍ക്കുന്നു. ദോഹ ഐഡിയല്‍ സ്‌കൂളിന് വേïി ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിയായിരിക്കെ കളിച്ചിട്ടുï്. പിന്നീട് നാട്ടില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വ്യവസ്ഥാപിതമായി ടീമോ മത്സരങ്ങളോ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് ഫ്രീ സ്‌റ്റൈല്‍ പരിശീലനത്തിലേക്ക് ശ്രദ്ധിക്കുന്നത്.
സ്വന്തം സഹോദരന്‍ ഹിഷാം തന്നെയാണ് കോച്ചും യാത്രയിലെ സുഹൃത്തും. എം.പി അബ്ദുല്‍ ഹക്കീമും പി.പി ആബിദയുമാണ് മാതാപിതാക്കള്‍. അനുജന്‍ അമാന്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയാണ്.
ഇനിയും എത്തിപ്പിടിക്കാനുളള ഉയരങ്ങളെ താലോലിച്ച് പഠനവും പരിശീലനവും ഒരുമിച്ച് കൊïുപോകുന്ന ഈ മിടുക്കി, എം.ഇ.എസ് മമ്പാട് കോളേജില്‍ ആംഗലേയ സാഹിത്യ ബിരുദ രïാംവര്‍ഷ വിദ്യാര്‍ഥിയാണ്.
ലോകോത്തര താരങ്ങളോടൊപ്പം ഖത്തറിലെ വേള്‍ഡ് കപ്പ് സ്റ്റേഡിയങ്ങളില്‍ തന്റെ കഴിവ് തെളിയിച്ച ഹാദിയ ഫുട്ബോള്‍ പ്രേമികള്‍ക്ക് എന്നും പ്രചോദനത്തിന്റെ പ്രകാശഗോപുരമാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media