പല തരത്തില്‍ എഴുതപ്പെട്ടിട്ടുള്ളതാണ് 1921-ലെ മലബാര്‍ സ്വാതന്ത്ര്യസമര ചരിത്രം. കൊളോണിയല്‍ ദേശീയതയുടെയും മാര്‍ക്സിസത്തിന്റെയും കാഴ്ചപ്പാടില്‍ അതിനെ വിലയിരുത്താനുളള ശ്രമങ്ങള്‍ ഉïായിട്ടുï്. എന്നാല്‍ ചരിത്രത്തിന്റെ വേറിട്ടൊരു വായനയാണ് എഴുത്തുകാരിയായ ഡോ: ഷംഷാദ് ഹുസൈന്‍ നടത്തിയിരിക്കുന്നത്.
കലാപം നടന്ന പ്രദേശത്തെ ജനങ്ങള്‍ എങ്ങനെ ആ ചരിത്ര സംഭവത്തെ ഓര്‍ക്കുന്നു എന്ന അന്വേഷണം. 'മലബാര്‍ കലാപത്തിന്റെ വാമൊഴി പാരമ്പര്യം' എന്ന കൃതിയിലൂടെ വേറിട്ടൊരു ചരിത്രധര്‍മം നിറവേറ്റിയ ഡോ:ഷംഷാദ് ഹുസൈന്‍ പുസ്തക രചനയുടെ പശ്ചാത്തലത്തെപ്പറ്റി ആരാമത്തോട് സംസാരിക്കുന്നു.
1921-ലെ മലബാര്‍ സ്വാതന്ത്ര്യ സമരത്തെയും സമര സേനാനികളെയും എങ്ങനെ നിര്‍വചിക്കാം? ചരിത്രത്തിന്റെ ഏടുകളില്‍നിന്നും രാജ്യത്തിനായി ജീവാര്‍പ്പണം ചെയ്തവരെ വെട്ടിമാറ്റുന്ന ഈ പശ്ചാത്തലത്തില്‍?
1972-ലാണ് മലബാര്‍ സമരം സ്വാതന്ത്ര്യ സമരമായി ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ചത്. ഇന്ത്യയില്‍ ശക്തി പ്രാപിക്കുന്ന ആര്‍.എസ്.എസ് പോലുള്ള ഫാസിസ്റ്റ് സംഘടനകള്‍ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമുï്. ഒരു വിദേശ ശക്തിയോട് ഏറ്റുമുട്ടി എന്നതുകൊï് മാത്രം അത് സ്വാതന്ത്ര്യ സമരം ആകുമോ എന്ന.് ആര്‍.എസ്.എസ് പോലുളള സംഘടനകള്‍ ചോദ്യമുയര്‍ത്തുന്ന കാലത്ത് ഏത് തരത്തിലുള്ള പ്രവര്‍ത്തനമാണ് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കണക്കാക്കേïത് എന്നതിന് പാര്‍ലമെന്റ് കണിശമായ മാനദണ്ഡം ഉïാക്കിയിട്ടുï്. അതിനനുസൃതമായിക്കൊïു തന്നെയാണ് മലബാര്‍ കലാപത്തെയും സ്വാതന്ത്യ സമരമായി അംഗീകരിച്ചത്. അന്ന് മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുï്. സ്വാതന്ത്ര്യത്തെ പല തരത്തില്‍ നിര്‍വചിക്കാം. കുമാരനാശാനെ പോലുള്ളവര്‍ 'എന്തിനാണ് സ്വരാജ്യം' എന്ന് ചോദിച്ചിട്ടുï്. മനുഷ്യന്മാര്‍ തമ്മില്‍ ജാതിവ്യത്യാസം നിലനില്‍ക്കുന്ന അവസ്ഥയില്‍ സ്വരാജ്യം കൊï് എന്താണ് നേട്ടം എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അതിന് വള്ളത്തോള്‍ പറഞ്ഞ മറുപടി, 'സോദരര്‍ തമ്മിലെ പോര് ഒരു പോരല്ല.' അതായത് ബ്രിട്ടീഷ് സര്‍ക്കാരിന് എതിരെ തന്നെയാണ് നാം പോരാടേïത് എന്നായിരുന്നു. മലബാര്‍ കലാപത്തിന്റെ ആത്യന്തിക ലക്ഷ്യം ഇവിടത്തെ ബ്രിട്ടീഷ് സര്‍ക്കാറിനെ ഇല്ലാതാക്കുകയാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേï. അന്ന് കോണ്‍ഗ്രസുകാര്‍ ആയുധം എടുക്കുന്നതിനെ തടയുന്നുï്. ഇവര്‍ ആയുധം എടുത്ത് തന്നെ പോരാടി. അതാണ് വ്യത്യാസം. എങ്ങനെ പോരാടിയാലാണ് സ്വാതന്ത്ര്യ സമരമാകുക എന്ന ആലോചനയിലേക്ക് നമ്മള്‍ പോകുമ്പോള്‍ നിസ്സഹകരണ പ്രസ്ഥാനം മാത്രമാണ് സ്വാതന്ത്ര്യ സമരം എന്ന് പറയേïി വരും. അതുകൊï് തന്നെ അത്തരം ചോദ്യങ്ങളുടെ പിന്നാലെ പോകാനാവില്ല.
കലാപത്തില്‍ സ്ത്രീകള്‍ നേരിട്ട് പങ്കെടുത്തതായി അറിഞ്ഞിട്ടുïോ?
കൊïോട്ടി പൂക്കോട്ടൂര്‍ ഭാഗത്തുനിന്ന് സംസാരിച്ചവര്‍ ചിരുത എന്ന സ്ത്രീയെക്കുറിച്ച് കേട്ടിട്ടുï് എന്നു പറഞ്ഞതല്ലാതെ കാര്യമായ വിവരണമൊന്നും അവരില്‍നിന്ന് കിട്ടിയിട്ടില്ല. പൂക്കോട്ടൂര്‍ യുദ്ധത്തില്‍ പങ്കെടുത്തതില്‍ ഒരു സ്ത്രീ ഉï് എന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുï്. വസ്ത്രം നീങ്ങിപ്പോയതുകൊï് മാത്രം അതൊരു സ്ത്രീയായിരുന്നു എന്ന് മനസ്സിലായി എന്ന്. അതുകൊïുതന്നെ നേരിട്ടുള്ള യുദ്ധങ്ങളില്‍ സ്ത്രീകള്‍ പങ്കെടുത്തിട്ടുï് എന്ന് ഊഹിക്കാവുന്നതാണ്. അടുത്ത കാലത്തായി സ്ത്രീകളുടെ പങ്കാളിത്തം അടയാളപ്പെടുത്തുന്ന പല രേഖകളും അന്വേഷണങ്ങളും വന്നിട്ടുï്. ഏത് രംഗത്തും, കലാപത്തിലായാലും യുദ്ധത്തിലായാലും ഇരകള്‍ എന്ന നിലക്ക് മാത്രമാണ് സ്ത്രീകള്‍ പരിഗണിക്കപ്പെടുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ച അന്വേഷണത്തിന് ഈ കാലഘട്ടത്തില്‍ പ്രധാന്യം ലഭിച്ചതായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുï്. ഈ സ്ത്രീ ആരാണെന്ന് അറിയില്ലയെങ്കിലും ചിരുത എന്ന സ്ത്രീ സങ്കല്‍പം അവര്‍ക്കിടയില്‍ ഉïെങ്കില്‍ ജാതിമത ഭേദമന്യെ സ്ത്രീ പങ്കാളിത്തം ഉï് എന്നതിന്റെ തെളിവ് കൂടിയാണ്. ഇതുവരെയുള്ള എല്ലാ പഠനങ്ങളും പുരുഷന്മാരെ കുറിച്ച് മാത്രമാണ്. മാളു ഹജ്ജുമ്മയെക്കുറിച്ചൊക്കെ പഠനം വന്നിട്ടുïെ ങ്കിലും സ്ത്രീകളെക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുï്. എങ്ങനെയാണ് കലാപത്തെ കാണുന്നത് എന്ന അന്വേഷണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ച് തന്നെയാണ് ഇവര്‍ കൂടുതലായി പറയുന്നത്. നേതാക്കന്മാരെ കുറിച്ചല്ല, സാധാരണ ജനങ്ങള്‍ എങ്ങനെ കാണുന്നു എന്നായിരുന്നു എന്റെ പഠനം. എങ്ങനെയാണ് സംഘടിച്ചു നിന്നത്, ഒറ്റക്കും കൂട്ടായും എങ്ങനെയാണ് ബ്രിട്ടീഷ് പട്ടാളക്കാരെ എതിരിട്ടത് എന്നതിനെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. സ്ത്രീയെ ഒഴിവാക്കി കൊïല്ല, ചരിത്രത്തിന്റെ ഏടുകളില്‍നിന്ന് എങ്ങനെയാണവര്‍ മറക്കപ്പെട്ടത് എന്നാണ് എന്റെ അന്വേഷണം. മുഖ്യ നേതാക്കളെക്കുറിച്ച് ചരിത്രത്തില്‍ ലഭ്യമാണ്. അതുകൊï് തന്നെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ എന്നിവരെ കുറിച്ച അന്വേഷണത്തിലേക്ക് വല്ലാതെ പോയിട്ടില്ല. അതേസമയം അബ്ദുല്‍ ഖാദറിന്റെ വീട്ടില്‍ പോയിരുന്നു. അവരെ സന്തോഷത്തോടെ പറഞ്ഞയക്കുന്ന രംഗവും. മകനെക്കുറിച്ച് അവരുടെ ഉമ്മ പറഞ്ഞ കാര്യങ്ങളും പലരും പങ്കുവെച്ചിരുന്നു. സമരത്തിന് പോകുമ്പോള്‍ ഭാര്യ ഗര്‍ഭിണിയാണ്, ഞാന്‍ പോയാലും ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് കുഞ്ഞിനെ തയാറാക്കി കൊï് വരണം എന്ന് പറഞ്ഞു കേട്ട അനുഭവം അവര്‍ പങ്കുവെക്കുന്നുï്. പലരോടും 'ആലി മുസ്ലിയാരെ കïിട്ടുïോ?' എന്ന് ചോദിക്കുമ്പോള്‍ 'ആ കേട്ടിന്' എന്ന് പറയുന്ന വളരെ പ്രാദേശികമായി അറിയുന്ന നേതാക്കളാണ് അവര്‍ക്കുളളത്. തിരൂരങ്ങാടിയിലെ ഖിലാഫത്തിന്റെ നേതാവായിരുന്ന കാരാടന്‍ മുഹമ്മദ് ബ്രിട്ടീഷുകാരുടെ മുന്നില്‍നിന്ന് 'വെക്കടാ വെടി' എന്ന് പറഞ്ഞു മാറ് കാട്ടി കൊടുത്തു തുടങ്ങിയ കാര്യങ്ങളാണ് അവരെ സംബന്ധിച്ചിടത്തോളം പ്രധാനം.
അനാഥത്വവും ദാരിദ്ര്യവും അനുഭവിച്ചു അതിജീവനം നടത്തിയ തലമുറയുടെ കഥ പുസ്തകത്തിലുടനീളം പറയുന്നുï്. സംസാരിക്കുമ്പോള്‍ അവര്‍ എങ്ങനെയാണ് പ്രതികരിച്ചത്?
അതെ, അതിജീവനത്തിന്റെ കഥ തന്നെയാണ് മലബാര്‍ സ്ത്രീകളുടേത്. ഇരവല്‍ക്കരിച്ചു മാറ്റിനിര്‍ത്തേïവരല്ല അവരെന്നാണ് ഞാന്‍ പുസ്തകത്തിലൂടെ പറയാന്‍ ശ്രമിച്ചത്. പല തരത്തിലുള്ള അതിജീവനത്തിന്റെ കഥകളാണത്. വിശപ്പുമാറ്റാന്‍ കുറച്ചു അരിക്ക് കാത്തു നിന്നവരുടെ കഥകള്‍. ബാപ്പ ഇല്ലാതെ വളര്‍ന്ന ബാല്യത്തിന്റെ വേദനകളുï് അതില്‍. മുസ്ലിം കുടുംബത്തിനകത്തു തന്നെ വ്യത്യസ്ത രീതിയില്‍ കലാപത്തെ കാണുന്നവരുï്. ഉമ്മാച്ചു എന്ന സ്ത്രീയുടെ എളാപ്പ വളരെയധികം ബ്രിട്ടീഷ് വിരുദ്ധ ആശയങ്ങളില്‍ ആകൃഷ്ടനായ ആളാണ്. പക്ഷെ, ബാപ്പ അത്തരത്തിലുള്ള ആളല്ല. ആമിനക്കുട്ടി എന്ന സ്ത്രീയുടെ ബാപ്പ നായര്‍ വീട്ടിന് കാവലായി, കാര്യസ്ഥനായി നിന്ന ആളാണ്. അതേസമയം അവരുടെ വല്ല്യുപ്പയും അമ്മാവനുമൊക്കെ ശഹീദായി പോയവരെന്നാണ് അവര്‍ പറയുന്നത്. ബ്രിട്ടീഷ് വിരുദ്ധത ശക്തമായി പ്രകടിപ്പിക്കുന്നവരുï്. ബ്രിട്ടീഷ് പട്ടാളത്തില്‍നിന്നും രക്ഷപ്പെട്ട കഥകള്‍ അഭിമാനമുള്ള ഓര്‍മകളായി കാണുന്നവരുï്.
വാമൊഴിയായി ഒരു ചരിത്രത്തെ അടയാളപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ പ്രതികരിച്ച സ്ത്രീകളെ എങ്ങനെയാണ് കാണുന്നത്?
ഏതു കാലത്തും എല്ലാ അക്രമങ്ങളുടെയും കലാപങ്ങളുടെയും ദുരിതങ്ങള്‍ ഏറ്റുവാങ്ങിയവര്‍ സ്ത്രീകളാണെന്നാണ് ചരിത്രം. എന്നാല്‍ 1921-ലെ മലബാര്‍ സ്വാതന്ത്ര്യ സമരത്തിലെ സ്ത്രീകളെ ഇരകളുടെ സ്ഥാനത്തല്ല, പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും ഭാഗത്താണ് കാണാനാവുക. ധൈര്യത്തിന്റെയും അധികാര കേന്ദ്രങ്ങളോട് പോരടിക്കാനുള്ള ഉശിരിന്റെയും പ്രതീകമാണവര്‍. ഒരുപാട് ബ്രിട്ടീഷ് വിരുദ്ധ ഓര്‍മകള്‍ അഭിമാനത്തോടെ കൊïുനടക്കുന്നവരെയാണ് ഞാന്‍ കïത്. ഞാന്‍ സംസാരിച്ച സ്ത്രീകള്‍ക്ക് പറയാനുïായിരുന്നത് അധികാര ഗര്‍വിനെതിരെ പൊരുതിയ സ്ത്രീകളുടെ വീര കഥകളാണ്. പരിഹാസത്തോടെയും അവജഞയോടെയുമാണ് അധികാര ഗര്‍വിനെ സാധാരണക്കാരായ സ്ത്രീകള്‍ നേരിട്ടത്. ബ്രിട്ടീഷ് പട്ടാളം തലയില്‍ ധരിച്ച ചുകന്ന തൊപ്പിയുï്. അതിനെ അവര്‍ 'നിങ്ങളെ പൂള പുക് കï് ഞങ്ങള്‍ പേടിക്കൂല' എന്നുപറഞ്ഞ് പരിഹസിച്ച കഥ അവര്‍ പറയുന്നുï്. നാട്ടില്‍ സാധാരണ കാണുന്ന, തീരെ ബലമില്ലാത്ത ഉന്നമരത്തിന്റെ നല്ല ഭംഗിയുള്ള ഒരു പൂവാണത്. അതുപോലെ ഒന്നിനും കൊള്ളാത്ത ഒന്നാണ് അവരുടെ ആ തൊപ്പി എന്നാണ് ആ പരിഹാസത്തിന്റെ അര്‍ഥം. പാലത്തിങ്കല്‍ കുഞ്ഞിക്കതിയ എന്ന സ്ത്രീയെക്കുറിച്ച് നാട്ടുകാര്‍ 'ഉശിരത്തി' എന്നാണ് പറയാറ്. അവര്‍ വളരെ ധൈര്യമുള്ളൊരു സ്ത്രീയാണ്. മലബാര്‍ കലാപ സമയത്ത് അവരെ പെറ്റിട്ട് 40 ദിവസമേ ആയിട്ടുള്ളൂ പോലും. കലാപ സമയത്ത് അവരെ പെറ്റതുകൊïാണത്രെ അവര്‍ക്കിത്രയും ഉശിര് എന്നാണവര്‍ പറയുന്നത്. ആ പ്രത്യേക കാലത്തെ അധികാര കേന്ദ്രങ്ങളോട് പോരടിക്കാനുള്ള ഉശിരിന്റെ പ്രതീകമായി ഒരു സമൂഹം കാണുന്നുവെന്നതിന്റെ സൂചനയാണത്.
'കമിഴ്ത്തിയിട്ട തോണിക്ക് വെടിവെച്ച് ഉï തീര്‍ക്കുന്ന ബ്രീട്ടീഷുകാരെ'ന്നാണ് മമ്മാതു എന്ന സ്ത്രീ പരിഹാസത്തോടെ പറഞ്ഞത്. കമിഴ്ത്തിയിട്ട തോണിക്കുള്ളില്‍ പോരാളികള്‍ ഉïെന്നു ധരിച്ച് ഭൂമിശാസ്ത്ര പ്രത്യേകത അറിയാതെ വെടിവെക്കുന്ന വെള്ളക്കാരുടെ കാര്യശേഷിയില്ലായ്മയോടുള്ള പരിഹാസമാണാ വാക്കുകള്‍. ഒറ്റക്കും കൂട്ടമായും ബ്രിട്ടീഷുകാരെ നേരിട്ട സ്ത്രീകളുടെ കഥകള്‍. യഥാര്‍ഥത്തില്‍ ചരിത്രം ആരുടെതാണ് എന്ന ചോദ്യമാണ് പലപ്പോഴും ഇവരോട് സംസാരിക്കുമ്പോള്‍ ഉയരുന്നത്. പല പ്രായത്തിലുള്ള ഒട്ടേറെ പേരോട് സംസാരിച്ചു. ആലി മുസ്ല്യാരോടൊപ്പം പിടിച്ചുകൊïുപോയി തൂക്കിലേറ്റിയവരുടെ മക്കളും പേരമക്കളുമായവര്‍. പൂക്കോട്ടൂര്‍ പള്ളിയിലേക്ക് പിടിച്ചുകൊïുപോയതും നാടുകടത്തിയതും കോയമ്പത്തൂര്‍ ജയിലിലേക്ക് അയച്ചതും തൂക്കിക്കൊന്നതും ഇന്നലെ കï മാതിരി പറയുന്ന പെണ്ണുങ്ങള്‍. കുടുംബത്തിലെ ആണുങ്ങളെ പിടിച്ചിറക്കിക്കൊïുപോകുമ്പോള്‍ കൂസലില്ലാതെ കുടുംബത്തെ കാത്തു രക്ഷിച്ച കഥകളാണിവര്‍ക്ക് പറയാനുള്ളത്. പട്ടാളപ്പാച്ചിലിനിടയില്‍ മഞ്ചേരിയില്‍നിന്ന് പൂക്കോട്ടൂരും പൂക്കോട്ടൂരുനിന്ന് താനൂരും മാറിമാറി താമസിക്കേïി വന്നവരുടെ അതിജീവന കഥകള്‍.
മേല്‍മുറി ഭാഗത്തെ ഉമ്മാച്ചു പറയുന്നതിങ്ങനെ, 'പട്ടാളം ഓരോ വീട്ടിലും കയറി മുതിര്‍ന്ന ആണുങ്ങളെ വെടിവെക്കും. മരിച്ചവരെ മതാചാരപ്രകാരം മറവുചെയ്യാനാകാത്തതുകൊï് മലപ്പുറം കുഞ്ഞിത്തങ്ങള്‍ പാപ്പയുടെ നിര്‍ദേശപ്രകാരം ഒഴുക്കുവെള്ളം ഒഴിക്കും.' അടുത്തവീട്ടിലെ ഒരു പെണ്‍കുട്ടിയും വെടിവെപ്പില്‍ ഉള്‍പ്പെട്ടിട്ടുï് എന്നും അവരോര്‍മിക്കുന്നു. നൂറ്റൊന്ന് വയസ്സുള്ള ബിയ്യാത്തുവിന് ബാപ്പാനെ പതിനാല് കൊല്ലം ബെല്ലാരി ജയിലിലടച്ചതിന്റെ കഥകളാണ് പറയാനുള്ളത്. ആമിനക്കുട്ടി പറഞ്ഞത് കലാപ സമയത്ത് പൂഴിക്കലുള്ള പതിനേഴ് വയസ്സുള്ള ഒരു കുട്ടിയെ പിടിച്ചുകൊïുപോയതും അവളെ മോചിപ്പിക്കുന്നതിനു പകരം പത്ത് സ്ത്രീകളെ ഹാജരാക്കാന്‍ പട്ടാളം കല്‍പിച്ചതും. കലാപ സമയത്ത് എന്റെ ബാപ്പ സൈദായദാണ് (ശഹീദ്) എന്ന് തൊന്നൂറ്റഞ്ച് വയസ്സുള്ള ആമിന. ബാപ്പ ഇല്ലാതെ ജീവിച്ച കാലത്തെ ദാരിദ്ര്യത്തിന്റെ കഥകളാണ് ആമിന പറയുന്നത്. കുട്ടിക്കാലത്ത് അരി വാങ്ങാന്‍ കാത്തുനിന്നതിന്റെയും പാടത്തും പല വീടുകളിലും പോയി പണിയെടുത്തു പോറ്റിയതിന്റെയും കഥകള്‍. അന്ന് പറിച്ചുതിന്ന തെഴുത്ത വള്ളികളെകുറിച്ചും ഉപ്പാന്റെ ഖബറ് കാണാന്‍ പോകുമ്പോള്‍ വെടിയേറ്റു വീണ കുലച്ച വാഴ കൊതിയോടെ നോക്കിനിന്നതും പറയുമ്പോള്‍ സ്വാതന്ത്ര്യത്തിനായി പൊരുതിയ ഒരു തലമുറയുടെ അതിജീവന കഥകളാണ് കണ്‍മുന്നില്‍ തെളിയുന്നത്.
പൂക്കോട്ടൂര്‍ ഖിലാഫത്ത് നേതാവ് വടക്കേവീട്ടില്‍ മുഹമ്മദിന്റെ മകന്റെ ഭാര്യ, അമ്മായി അമ്മയും ഭര്‍ത്താവും പറഞ്ഞ വിവരമെന്ന് പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു ജനത നാടിന്റെ മോചനത്തിനു വേïി ചെയ്ത ജീവത്യാഗം മനസ്സിലാവും. കെ. മാധവന്‍ നായര്‍ തന്റെ പുസ്തകത്തില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുïെങ്കിലും മമ്മത് ഭാര്യയോട് യാത്ര പറഞ്ഞിറങ്ങുന്ന വികാര സന്ദര്‍ഭമാണ് ഖദീജ പറയുന്നത്. ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നും പറഞ്ഞ് കൈയിലുïായിരുന്ന മോതിരം ഭാര്യയുടെ വിരലിലിട്ടുകൊടുത്ത് അവളെ സ്വന്തം വീട്ടില്‍ കൊïാക്കി നാളെ മഹ്ശറയില്‍ വെച്ചുകാണാമെന്നു പറഞ്ഞാണാ യാത്ര. പിന്നീട് മമ്മതിന്റെ മരണ വിവരമാണ് ലഭിക്കുന്നത്. മമ്മതിന് യുദ്ധത്തിലുള്ള പാടവവും വരമ്പുവെള്ളം തുറന്നിട്ട് അതിനകത്തിരുന്ന് വെടിവെച്ചതും നിരന്നുനില്‍ക്കുന്ന പട്ടാളക്കാര്‍ക്കു മുന്നിലേക്ക് വെക്കടാ വെടി എന്നു പറഞ്ഞു ചാടിവീണതും ആവേശത്തോടെ പറയുന്നു. നിലമ്പൂരിലെ ഫാത്തിമക്ക് പട്ടാളത്തെ പെണ്‍കരുത്തിനാല്‍ തുരത്തിയ കഥയാണ് പറയാനുïായിരുന്നത്.
പട്ടാളപ്പാച്ചിലുïെന്ന് കേട്ട് ഒരു വീട്ടില്‍ ഒരുമിച്ചുകൂടിയ സ്ത്രീകളിലൊരാളെ പട്ടാളം പിടിച്ചുകൊïു പോകാന്‍ ശ്രമിക്കുമ്പോള്‍ എല്ലാവരും ഒച്ചവെച്ച് നേരിട്ട് അവരെ രക്ഷിച്ച വീരകഥ, പാലത്തിങ്ങല്‍ ഒരു സ്ത്രീയെ പെറ്റ സമയത്താണ് പട്ടാളം കേറി വന്നത്. അവരെ പുതപ്പിട്ട് മൂടി വെച്ചത്രെ. പരപ്പനങ്ങാടി കുഞ്ഞീബി കല്ലുവെട്ടുകുഴിയില്‍ ഒരു ദിവസം മുഴുവന്‍ ഒളിച്ചിരുന്ന ഓര്‍മയാണ് പങ്കുവെച്ചത്. അപകട സൂചനയായി പള്ളിയില്‍നിന്നും കൂട്ട ബാങ്ക് കേട്ടപ്പോള്‍ ഉമ്മയും കുട്ടിയായ അവരും കല്ലുവെട്ടുകുഴിയില്‍ ഒളിച്ചിരുന്നുവത്രേ. അവിടെ വീണു കിടന്ന മാങ്ങയാണ് പെറുക്കിത്തിന്നത്. കാരാടന്‍ മഹമ്മദ് രക്തസാക്ഷിയായതിന്റെ വീരകഥ പറയുന്നവര്‍. ബാപ്പാനെ പിടിച്ചുകൊïുപോകുമ്പോള്‍ എനിക്ക് ഒന്‍പതു വയസ്സാണ്, അടുത്തിരിക്കുന്ന അനിയത്തിയെ ചൂïി ഇവള്‍ക്ക് രï് വയസ്സാണ് എന്ന് പറയുന്ന ആയിശ, ഖദിയുമ്മയോട് പിന്നീടെങ്ങനെയാണ് ജീവിതമെന്നു ചോദിക്കുമ്പോള്‍ 'ബാപ്പാറ് ഇല്ലാഞ്ഞാല്‍ പിന്നെ പോയീലേ...' ആരൊക്കെയോ വളര്‍ത്തി, എന്തൊക്കെയോ തിന്നു എന്ന മറുപടി. ഇങ്ങനെ ആരൊക്കെയോ വളര്‍ത്തി എന്തൊക്കെയോ തിന്നു എങ്ങനെയൊക്കെയോ ഒരു തലമുറ ജീവിച്ചത് രാജ്യം അഭിമാനത്തോടെ നില്‍ക്കുന്നതിനു വേïിയാണ്. ത്യാഗങ്ങള്‍ അനുഭവിച്ചവരുടെയും കേട്ടവരുടെയും ചരിത്രമാണ് ഞാനെഴുതിയത്. യഥാര്‍ഥത്തില്‍ ചരിത്രം ആരുടെതാണ് എന്ന ചോദ്യത്തിന് ഈ സ്ത്രീകള്‍ മറുപടി പറയുന്നുï്.
അതുകൊï് മലബാര്‍ സമരത്തെ ആര് ചരിത്രത്തില്‍ നിന്നു വെട്ടിമാറ്റാന്‍ ശ്രമിച്ചാലും അത് മായാതെ നില്‍ക്കും.
എന്റെ കുടുംബത്തിലുളള സ്ത്രീകള്‍ കലാപത്തെക്കുറിച്ച ഓരോരോ വര്‍ത്തമാനങ്ങള്‍ പറയുന്നത് ചെറുപ്പത്തിലേ കേട്ടിട്ടുïായിരുന്നു. ബാപ്പയുടെ കുടുംബത്തില്‍പെട്ട ഖൈറുന്നിസ, അവരെ പ്രസവിച്ചു കിടക്കുന്ന സമയത്താണ് പട്ടാളം വന്നത് എന്നൊക്കെ പറയും. അങ്ങനെയാണ് ഇത് അന്വേഷിക്കണമെന്ന് തോന്നിയത്. കൊïോട്ടി തങ്ങളെ കാണാന്‍ കുഞ്ഞഹമ്മദ് ഹാജിയും കമ്മു എന്ന പ്രധാന സഹായിയും കൂട്ടരും വന്ന കഥയാണ് ഖൈറുന്നിസ പറഞ്ഞത്. കമ്മു അവിടുന്ന് മരണപ്പെട്ടു. കൊïോട്ടി തങ്ങളോട് ലഹളയില്‍ പങ്കെടുക്കുന്നോ എന്നു ചോദിച്ചു. 'കൂടുന്നില്ല' എന്നദ്ദേഹം പറഞ്ഞു എന്നാണവര്‍ പറഞ്ഞത്. അദ്ദേഹം ജന്മിയായിരുന്നു. ബ്രിട്ടീഷ് സഹായം അഭ്യര്‍ഥിച്ച് അദ്ദേഹം എഴുതിയ കത്ത് നമുക്ക് ലഭ്യമായിട്ടï്. അതുകൊïുതന്നെ ഇതൊരു ഹിന്ദു മുസ്ലിം ലഹളയല്ലെന്ന് പറയാന്‍ കഴിയും. എന്നാല്‍ എന്നോട് സംസാരിച്ച ഖൈറുന്നിസയും അവരെ രക്ഷിച്ച ആളായിട്ടാണ് കൊïോട്ടി തങ്ങളെ കാണുന്നത്. ഖൈറുന്നിസ മാത്രമല്ല വള്ളി എന്ന സ്ത്രീയും കൊïോട്ടി തങ്ങളുടെ വീട്ടില്‍ അഭയം തേടിയ തിനാല്‍ അവരെയും അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തില്‍നിന്നും സംരക്ഷിച്ചു നിര്‍ത്തി എന്നാണ് പറയുന്നത്. മലബാര്‍പ്രദേശത്ത് ജനിച്ചുവളര്‍ന്ന ആരും അത്തരം കഥകള്‍ കേട്ടിട്ടുïാകും.
(ബാക്കി ഭാഗം അടുത്ത ലക്കത്തില്‍ )