നങ്ങേലിമാരുണ്ടിവിടെ...
ഇടശ്ശേരിയുടെ
പൂതം തിരികെ കൊടുത്ത
ഉണ്ണികളുള്ള നങ്ങേലിമാരല്ല..
പടിപ്പുരയിലേക്ക്
ചിരിച്ചുല്ലസിച്ചു പോയ
സ്വപ്നങ്ങള്‍ക്ക് നിറക്കൂട്ട് ചാര്‍ത്തിയ
ഉണ്ണികളെ പെറ്റ വയറുകള്‍...
തിരികെ വരില്ലെന്നറികിലും
പതറാതെ പറയുന്നവര്‍ വീണ്ടും
എഴുതുവാന്‍ പോയ
കിടാവ് വന്നില്ലിനിയുമെന്ന് ..
കാറ്റിനോട് മഴയോട്..
നരിയോടും തീയോടും..
കണ്ണീരാല്‍ കേഴുന്നു പിന്നെയും..
തന് കുഞ്ഞിനെ കാണാന്‍
ഏതു പൂതത്തിനു ചൂഴ്ന്ന്
കൊടുക്കണമെന്
മിഴികളിനിയുമെന്ന്..