നിന്റെയീ മൗനം മതിയാക്കിവയ്ക്ക നീ
വാക്കിന്റെ വക്ക് നീ രാകിയെടുക്കുക
നോക്കുകള്‍ തീക്ഷ്ണത കൊണ്ടേ പൊലിക്കുക!
അര്‍ഥതലങ്ങള്‍ നീ കൂട്ടിവായിക്കുക
എന്നുമീ ജീവനില്‍ നാദവുമാവുക!
നിമിഷങ്ങളില്‍ നീ സംഗീതമാവുക
നാദം കലര്‍ന്നു നീ രാഗങ്ങളാവുക
രാഗങ്ങള്‍ കൊണ്ടനുരാഗമുണ്ടാവുക
എന്റെ ചിത്തത്തില്‍ നീ പൂവായ് വിടരുക
ഓര്‍മതന്‍ തീരത്ത് സാരംഗമാവുക!