കപ്പ-ചീര അട

No image

പുഴുങ്ങിപ്പൊടിച്ച കപ്പ - രണ്ടു കപ്പ്

ചീര - കാല്‍ കപ്പ്

പച്ചമുളക് - 1 ടീസ്പൂണ്‍

ഇഞ്ചി - അര ടീസ്പൂണ്‍

സവാള - 1 കപ്പ്

കറിവേപ്പില - ഒരു തണ്ട്

ഉപ്പ് - പാകത്തിന്

 

സവാളയും ചീരയും അല്‍പം ഉപ്പ് ചേര്‍ത്തിളക്കി വെക്കുക. മറ്റു ചേരുവകളെല്ലാം കൂടി കുഴച്ച് ആറ് സമഭാഗങ്ങളാക്കി ഉരുളകളാക്കുക. ഇത് അടയുടെ ആകൃതിയില്‍ പരത്തി, ചീരസവാള കൂട്ട് ഇതിന്റെ ഇരുവശങ്ങളിലുമായി അമര്‍ത്തിപ്പിടിപ്പിക്കുക. അതിനുശേഷം എണ്ണപുരട്ടി രണ്ടു വശവും മൊരിച്ചെടുക്കുക.

 

 

*************************

 

മധുരയട

തരിയുള്ള അരിപ്പൊടി - 2 കപ്പ്

പഞ്ചസാര - 1 ടേബ്ള്‍ സ്പൂണ്‍

തേങ്ങ ചിരവിയത് - 1 കപ്പ്

പൂവന്‍പഴം ഞെരടിയത് - 1 കപ്പ്

ഏലക്കാപൊടി - കാല്‍ ടീസ്പൂണ്‍

ഉപ്പ് - പാകത്തിന്

 

പഴം ഞെരടിയത്, അരിപ്പൊടി, പഞ്ചസാര, ഏലയ്ക്കാപ്പൊടി, പാകത്തിന് ഉപ്പ് എന്നിവയും ആവശ്യമെങ്കില്‍ അല്‍പം വെള്ളവും ചേര്‍ത്ത് അടയുടെ പാകത്തില്‍ അയവില്‍ കുഴക്കുക. എണ്ണപുരട്ടിയ തവിയില്‍ പരത്തി രണ്ടു വശവും ചെരിച്ച് ചുട്ടെടുക്കുക.

 

 

*******************************

 

ഓട്ടട

വറുത്ത അരിപ്പൊടി - 2 കപ്പ്

തിളച്ച വെള്ളം - പാകത്തിന്

തേങ്ങ - 1 കപ്പ്

ജീരകം - കാല്‍ ടീസ്പൂണ്‍

ഉപ്പ് - പാകത്തിന്

 

അരിപ്പൊടി വറുത്തതില്‍ പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി തിളച്ച വെള്ളം ഒഴിച്ച് നന്നായി കുഴയ്ക്കുക. ഈ മാവ് ചെറിയ ഉരുളകളാക്കി എടുത്ത് എണ്ണ പുരട്ടിയ വാഴ ഇലയില്‍ പരത്തുക. ചൂടാക്കിയ ചട്ടിയില്‍ അടവെച്ച് അടപ്പുകൊണ്ടു മൂടി തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top