പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി, നാടിന്റെ നന്മയും അവശതയനുഭവിക്കുന്ന സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും സ്വപ്നം കണ്ട്, ഉന്നം തെറ്റാതെ അമ്പെയ്ത കൈകളില്‍ അധികാരത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചു നീങ്ങുന്ന മന്ത്രി ജയലക്ഷ്മി ആരാമത്തോടു സംസാരിക്കുന്നു.
അഭിരുചി പരീക്ഷകള്‍ നടത്തിയും, എജുക്കേഷന്‍ കൌണ്‍സിലര്‍മാരെ കണ്ട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും. മുസ്ലിം പെണ്‍കുട്ടികള്‍ ഇന്ന് പഠനമേഖലകള്‍ തിരഞ്ഞെടുക്കുന്നുണ്ട്. ജേര്‍ണലിസത്തിനും ഫാഷന്‍ ഡിസൈനിംഗിനും ബയോ ഇന്ഫെര്മാറ്റിക്സിനും മനഃശാസ്ത്രത്തിനും അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും പഠിക്കുന്ന പെണ്‍കുട്ടികളുണ്ട്. അവരില്‍ പലര്‍ക്കും വിവാഹം വരെ പഠനമാകാം എന്ന വിചാരമല്ല ഉള്ളത്. അവര്‍ക്കും കരിയര്‍ സ്വപ്നങ്ങളുണ്ട്.