1. നാരങ്ങ മുറിച്ച് ഉപ്പും ചാരവും അരച്ചെടുത്ത് പിച്ചളപ്പാത്രങ്ങള്‍ ഉരച്ചാല്‍ തിളക്കം കിട്ടും.
2. വാളന്‍പുളി തേച്ചു പിടിപ്പിച്ച് ചാരംകൊണ്ട് ഉരച്ചു കഴുകുക.
3. ഇരുമ്പിന് പുളി ഉപ്പും ചേര്‍ത്തരച്ച് പുരട്ടി പിന്നീട് ചാരം കൊണ്ട് തേക്കുക.
4. പച്ച വാഴയില കീറി ചാരത്തില്‍ മുക്കി ഉരച്ചു കഴുകുക.
5. ചുവന്നുള്ളി ചതച്ചു തിളപ്പിച്ച വെള്ളം കൊണ്ട് തേച്ചു കഴുകുക.
6. കൊത്തുപണിയുള്ള പിച്ചളപ്പാത്രം ടൂത്ത് ബ്രഷ് പുളിച്ചാറിലോ നാരങ്ങാച്ചാറിലോ മുക്കി ഉരച്ചു കഴുകുക.
7. ഇവയില്‍ ഏതെങ്കിലും മാര്‍ഗത്തില്‍ കഴുകിയെടുത്ത ശേഷം മെറ്റല്‍ പോളീഷ് പുരട്ടി പഴന്തുണിയിട്ട് ഉരക്കുക. ഒടുവില്‍ മറ്റൊരു തുണി മണ്ണെണ്ണയില്‍ മുക്കി തുടക്കുക. നല്ല തിളക്കം കിട്ടും.
8. ലോഹപ്പാത്രത്തില്‍ കറപിടിച്ചാല്‍ മഷിമായ്ക്കുന്ന റബ്ബറോ ടൈപ്പ് റൈറ്റിംഗ് റബ്ബറോ ഉപയോഗിച്ച് ഉരക്കുക.