മരം
കെട്ടി നില്ക്കുന്ന
ജലാശയമെന്നും
തന്നെ
കാറ്റിനെ പോലെ
പറക്കാന്‍ വിടാതെ
മഴയെ പോലെ
ഒഴുകാന്‍ വിടാതെ
മരം തടവില്‍ വെക്കേണ്ടെന്ന്
ഇല ഒരു നാള്
കാറ്റിനോടൊപ്പം ഇറങ്ങിപ്പോയി.
മരത്തെ പോലെ
അധികമെനിക്ക് പിടിച്ചു
നില്‍ക്കാനാകില്ലെന്ന്
കാറ്റ് ഇലയെ താഴെയിറക്കി.
മരത്തെ പോലെ എനിക്കധികമാകില്ലെന്ന്
ഒരു മരച്ചോട്ടില്‍ ഇലയേയും കൂട്ടി
ഒഴുക്കു നിലച്ചു.
വേരുകളിലേക്കടിഞ്ഞലിഞ്ഞ
ഇലയറിഞ്ഞു
മരത്തിലെ
ഇലകളും പൂക്കളും
മണ്ണില്‍ അദ്ധ്വോനിക്കുന്ന
വേരുകളുടെ വിയര്പ്പുകളെന്ന്.