തേന്‍

ഡോ: മുഹമ്മദ് ബിന്‍ അഹമ്മദ് /വീട്ടുമുറ്റം No image

     തേന്‍ ഭക്ഷണയോഗ്യമായ ഔഷധമാണ്. എന്നാല്‍ ഭക്ഷണമല്ല. ഭക്ഷണമായി കഴിച്ചാല്‍ ഭക്ഷണത്തില്‍നിന്ന് മാറി രോഗങ്ങള്‍ ഉണ്ടാക്കുന്നു. അമിതമായി മത്താകുക, ദഹനക്ഷയം, ഛര്‍ദി, അതിസാരം എന്നിവ അവയില്‍ ചിലത് മാത്രം. സ്വയം കേട് വരാത്തതും മറ്റുളളവയെ കേട് വരാതെ സൂക്ഷിക്കുന്നതിനും തേന്‍ ഉപയോഗിക്കുന്നു. തേനില്‍ ശര്‍ക്കരയുടെ അംശത്തിന് പുറമേ പലതരത്തിലുളള ഐന്‍സൈമുകളും ഉണ്ട്. സോഡിയം, പൊട്ടാസ്യം, കാത്സ്യം, മെഗ്നീഷ്യം, ഇരുമ്പ് ക്ലോറിന്‍, ഫോസ്ഫറസ്, ഗന്ധകം, അയഡിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
     എല്‍ചെര്‍ക്‌സ്, റോസല്‍ഫെല്‍ഡ് എന്നീ റഷ്യന്‍ ശാസ്ത്രജ്ഞന്മാരുടെ നീരീക്ഷണത്തില്‍ ഇന്‍സുലിന്‍ പോലുളള ഹോര്‍മോണുകളും തേനില്‍ ഉളളതായി കണ്ടെത്തിയിട്ടുണ്ട്.
     ആയുര്‍വേദ വൈദ്യന്മാര്‍ പ്രമേഹഹരം എന്ന് പറഞ്ഞത് ഇതുകൊണ്ടാണ്. കൂടാതെ മാംഗനീസ്, ക്രോമിയം, സിലിക്കണ്‍, അലൂമിനിയം, ബോറോണ്‍, ലിഥിയം, നിക്കല്‍, ഈയം, ടിന്‍, ടൈറ്റാനിയം, ഓസ്മിയം എന്നീ ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. ലാക്റ്റിക്, ടാര്‍ട്ടറില്‍, ഓക്‌സാലിക് എന്നീ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. പ്രസിദ്ധ ശാസ്ത്രജ്ഞന്‍ വിപിലാ റ്റോവ് ധാതു പരിണാമ പ്രക്രിയകളെ ഉത്തേജിപ്പിക്കുന്ന പല ഘടങ്ങളും തേനില്‍ കണ്ടെത്തിയിട്ടുണ്ട്. തേനില്‍ ജലാംശം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുമൂലം അത് കേടുവരാം. അതൊഴിവാക്കാന്‍ തേനീച്ചക്ക് ദൈവം നല്‍കിയ സിദ്ധിയാണ് ആയിരം പ്രാവശ്യം ചിറകിട്ടടിച്ച് വെളളം വറ്റിക്കുന്ന സമ്പ്രദായം.
     മൈസൂരിലെ കാടുകളില്‍നിന്ന് ചരുനത്തേനും കാശ്മീര്‍ താഴ്‌വരയില്‍ നിന്ന് താമരത്തേനും ലഭിക്കുന്നു. റെഡോഡെന്‍, ഡ്രോണ്‍ എന്നീ ചെടികളില്‍ നിന്നുണ്ടാകുന്ന തേന്‍ വിഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാലിത് മനുഷ്യനല്ല മൃഗങ്ങള്‍ക്കേ ഏല്‍ക്കുകയുള്ളുവെന്നും കണ്ടുപിടിച്ചിട്ടുണ്ട്. ഈച്ചകള്‍ ഒരു മരത്തില്‍ നിന്ന് മാത്രമല്ല തേന്‍ സംഭരിക്കുന്നതെന്നും അനേക മരത്തില്‍നിന്ന് സംഭരിക്കുന്നത് കൊണ്ട് അവയെല്ലാംകൂടിയുളള ചേരുവയായതുകൊണ്ട് ഈ കണ്ടുപിടിത്തം ശരിയല്ല.
ആയുര്‍വേദത്തില്‍ ലേഹ്യങ്ങള്‍ ഉണ്ടാക്കുന്നതിലെ പ്രധാന ചേരുവയാണ് തേന്‍. കണ്ണിനും ദാഹം അകറ്റാനും കഫദോഷത്തിനും, വിഷം, സ്രവങ്ങള്‍, പിത്തരോഗങ്ങള്‍, കുഷ്ഠം, പ്രമേഹം, കൃമി, ഛര്‍ദ്ദി, ക്ഷയം, ക്ഷതം എന്നീ രോഗങ്ങള്‍ക്കും നല്ലതാണിത്. തലമുടി വളര്‍ച്ചക്കും ഇന്ദ്രിയ ശക്തിക്കും കണ്ഠ ശുദ്ധിക്കും മുലപ്പാലുണ്ടാകാനും തേന്‍ നന്ന്. പ്രസവ സമയങ്ങളിലും മരണ സമയങ്ങളിലും ഉപയോഗിച്ച് വരുന്ന തേന്‍ സര്‍വ്വരോഗഹരമാണ്.
     തേനിനോളം സമ്പുഷ്ടവും സമ്പൂര്‍ണ്ണവും ഔഷധമൂല്യമുള്ളതുമായ മറ്റൊന്ന് ലോകത്തിലില്ല. തേന്‍ കുടിക്കുമ്പോള്‍ രുചിക്ക് മാത്രമല്ല, രോഗമുക്തിക്കും ആരോഗ്യത്തിനുമാെണന്നുളള ഉറപ്പ് അത്യാവശ്യമാണ്.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top