നൊമ്പരങ്ങളെ വര്‍ണങ്ങളില്‍ ചാലിച്ച്

മൂസക്കുട്ടി വെട്ടിക്കാട്ടിരി No image

                    സമൂഹ മനസ്സാക്ഷിയെ മുറിപ്പെടുത്തുന്ന ഏതു സംഭവവും സ്വാലിഹയെന്ന ചിത്ര കാരിയെ അസ്വസ്ഥയാക്കും. പ്രസ്തുത സംഭവത്തെക്കുറിച്ച് സമൂഹത്തെ ബോധ വല്‍ക്കരിക്കണമെന്നു തോന്നുമ്പോള്‍ ബ്രഷ് ചായങ്ങളില്‍ മുക്കി വരച്ചുതുട ങ്ങും. അങ്ങനെയുള്ള ഓരോ ഉണര്‍ത്തുപാ ട്ടുകളാണ് സ്വാലിഹ നാസര്‍ അലിയുടെ ചിത്രങ്ങള്‍.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ച് തനിക്ക് പറയാനുള്ളത് സമൂഹത്തോട് പറഞ്ഞു തീരാതെയാണ് സ്വാലിഹയുടെ ജീവിതം ഗള്‍ഫിലേക്ക് പറിച്ചുനട്ടത്. എന്നാല്‍ മരുഭൂമിയുടെ ഊഷരതയിലും സര്‍ഗവാസന പീലിവിടര്‍ ത്തുമെന്ന് തെളിയിക്കുകയാണ് ഈ ചിത്രകാരി. ജിദ്ദയിലെ ഇടുങ്ങിയ ഫ്‌ളാറ്റിലിരുന്ന് വിശാലമായ ലോകത്തിന്റെ നൊമ്പരങ്ങളെ വര്‍ണങ്ങളില്‍ ചാലിച്ചെടുക്കുന്ന ഈ അനുഗൃഹീത കലാകാരി ഇനിയും വരച്ചുതീരാത്ത ഭാവന കളെ കോറിയിടാന്‍ ക്യാന്‍വാസുകളൊരുക്കുകയാണ്. ജിദ്ദയിലിരിക്കുമ്പോഴും ലോകത്തെ വരിഞ്ഞുമുറുക്കുന്ന അനേകം അശാന്തിപര്‍വങ്ങള്‍ സ്വാലിഹയെ അസ്വസ്ഥയാ ക്കുന്നു.“''എല്ലാ നൊമ്പരങ്ങള്‍ക്കും നിറംകൊടുക്കുക പ്രയാ സമാണല്ലോ, ചിലത് മനസ്സില്‍കിടന്ന് പൊറുതിമുട്ടുമ്പോള്‍ ഞാനതിനെ ക്യാന്‍വാസുകളില്‍ വരച്ചിടുന്നു.'' വരയുടെ നോവുകളെക്കുറിച്ച് സ്വാലിഹ ഇങ്ങനെയാണ് ഒറ്റശ്വാസ ത്തില്‍ പറഞ്ഞുതീര്‍ത്തത്.
ഹൈദരാബാദിലെ സാലാര്‍ ജംഗ് മ്യൂസിയത്തിലാണ് സ്വാലിഹയുടെ ചിത്ര ങ്ങള്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പൊതു സമൂഹത്തില്‍നിന്ന് നല്ല പിന്തുണയാണ് പ്രദര്‍ശനത്തിന് ലഭിച്ചതെന്ന് അവര്‍ പറഞ്ഞു. തിരുവനന്തപുരത്തെ റഷ്യന്‍ ആര്‍ട്‌സ് ഗാലറിയില്‍ എസ്.ഐ.ഒ സം വേദന വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനം കാണാന്‍ വിവിധ തുറകളില്‍നിന്നുള്ള പ്രമുഖരെത്തുകയു ണ്ടായി. പ്രശസ്ത സിനിമാ സംവിധായകന്‍ ഷാജി.എന്‍ കരുണ്‍, കവയിത്രി സുഗതകു മാരി തുടങ്ങിയവര്‍ പ്രദര്‍ശനവേദിയി ലെത്തി ആശീര്‍വദിച്ചു. ഗള്‍ഫിലെത്തിയ ശേഷവും സ്വാലിഹ ചിത്രങ്ങളുടെ പ്രദര്‍ ശനം സംഘടിപ്പിച്ചു. ജിദ്ദയിലെ സ്റ്റുഡ ന്റ്‌സ് ഇന്ത്യയും വനിതാ കൂട്ടായ്മയായ “വേജസും ചേര്‍ന്ന് ശറഫിയ ഇമാം അല്‍ബുഖാരി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ചിത്ര പ്രദര്‍ശനം നടത്തിയത്. പ്രദര്‍ശനം കാണാ ന്‍ ജിദ്ദയിലെ പ്രവാസലോകം ഏറെക്കുറെ മുഴുവനായി ഒഴുകിയെത്തിയതായി സ്വാലി ഹ ഓര്‍ക്കുന്നു.
''പൊതുസമൂഹത്തിന് എന്തെങ്കിലും സന്ദേശം നല്‍കാന്‍ കഴിയുന്ന തീം വരക്കു ന്നതിലാണ് താല്‍പര്യം''- അവര്‍ പറഞ്ഞു. സംസാരിക്കുന്ന ഓരോ കഥാപാത്രങ്ങളാണ് സ്വാലിഹയുടെ ഓരോ ചിത്രവും. പ്രകൃ തിയെ മനോഹരമായി പകര്‍ത്താന്‍ സ്വാലി ഹക്ക് കഴിയുന്നു. സന്തോഷവും സന്താ പവുമെല്ലാം പ്രകൃതിയുടെ വിരിമാറില്‍ സ്വാലിഹ ദര്‍ശിക്കുന്നുണ്ട്.
സ്ത്രീ’ എപ്പോഴും ഈ കലാകാരിയെ അലട്ടുന്ന വിഷയമാണ്. എന്നാല്‍ സമൂഹം പരിചയിച്ച ഫെമിനിസത്തോട് സ്വാലിഹക്ക് താല്‍പര്യമില്ല. മാത്രമല്ല, പലപ്പോഴും  വിമര്‍ശനാത്മകമായാണ് സ്വാലിഹ“സ്ത്രീ ചിത്രങ്ങള്‍’ ചെയ്യുന്നത്. എന്തുകൊണ്ട് സ്ത്രീക്ക് ഇങ്ങനെ ഒരു ദുരവസ്്ഥ വരുന്നു എന്ന് സ്വാലിഹയുടെ ചിത്രങ്ങള്‍ ചോദിക്കു ന്നു. എന്തുകൊണ്ട് സ്ത്രീ തെറ്റിലേക്ക് നയിക്കപ്പെടുന്നു, സ്ത്രീ സ്വയം വിചാരി ച്ചാല്‍ ചിലതെങ്കിലും ഒഴിവാക്കാന്‍ കഴിയി ല്ലേ. തുടങ്ങിയ ചിന്തകളാണ് സ്വാലിഹ ഉണര്‍ത്തിവിടുന്നത്.
സമൂഹത്തിലെ ചതിക്കുഴികളെ അട യാളപ്പെടുത്തണമെന്ന് തീരുമാനിച്ച് അനേ കം രചനകള്‍ അവര്‍ നടത്തി. സിനിമ- സീരിയല്‍ ഭ്രമം തലക്കുപിടിച്ച് ജീവിതം അവസാനിപ്പിക്കുകയോ സര്‍വനാശത്തി ലേക്ക് വലിച്ചെറിയപ്പെടുകയോ ചെയ്യുന്ന പെണ്‍കുട്ടികള്‍ മനസ്സില്‍ നൊമ്പരമായ പ്പോഴാണ് 'ബ്രോക്കണ്‍' എന്ന ചിത്രം രൂപംകൊണ്ടത്. 'സിനിമാലോകത്തേക്ക് പോകുന്നതിന് മുമ്പ് ഇതൊന്ന് കാണണേ' എന്നാണ് സ്വാലിഹ അത്തരം പെണ്‍കുട്ടി കളോട് പറയുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണ്ണീര്‍ച്ചാലുകളില്‍ ബ്രഷ്മുക്കി വരച്ചതാണ് “നോ മോര്‍ ട്രാജഡി’ (No more Tragedy) എന്നുപേരിട്ട ചിത്രമെന്ന് സ്വാലിഹ പറയുന്നു. ''സമാനതകളില്ലാത്ത ദുരിതമനുഭവിക്കുന്ന കാസര്‍കോട്ടെ കുരുന്നുകളുടെ ജീവിതം മനസ്സിനെ നീറ്റിത്തുടങ്ങിയപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്നതിനു പകരം അവരുടെ ജീവിതം ജനമധ്യത്തില്‍ കൊണ്ടുവരണമെന്ന് മനസ്സ് തിടുക്കംകൂട്ടി. അങ്ങനെയാണ് No more Tragedy ക്യാന്‍വാസിലേക്ക് വരച്ചിട്ടത്''- സ്വാലിഹ പറഞ്ഞു. സ്വാലിഹയുടെ മനസ്സിനെ കൊത്തിക്കീറിയ മറ്റൊരു ദുരന്തമായിരുന്നു സൗമ്യയുടെ ദുരന്തപര്യവസായിയായ തീവണ്ടിയാത്ര. ഗോവിന്ദ ച്ചാമിമാരുടെ കൊടും ക്രൂരതകള്‍ക്ക് വക്കാലത്ത് പിടിക്കുന്ന സമൂഹത്തോട് എന്തുപറയണമെന്ന ചിന്തയാണ്“ട്രാജഡി’ (Tragedy) എന്ന ചിത്രത്തിന് ജീവന്‍ നല്‍കിയത്. ഇത്തരം കൊടും കുറ്റവാളികള്‍ക്ക് എന്ത് ശിക്ഷനല്‍കണമെന്നാണ് 'Tragedy'യിലൂടെ സ്വാലിഹ സമൂഹത്തോട് പറയുന്നത്. ഒരു കലാകാരിക്ക് ഇതിനപ്പുറം എന്ത് പ്രതിഷേധമാണ് ഉയര്‍ത്താന്‍ കഴിയുകയെന്നും അവര്‍ ചോദിക്കുന്നു.
 മനോഹരമായ സ്വപ്നങ്ങളുടെ തോഴിയാണ് സ്വലിഹയിലെ കലാഹൃദയം. ഇതരര്‍ക്ക് പകര്‍ന്നുനല്‍കാനാകാത്ത ഇത്തരം വിസ്മയഭാവങ്ങളെ മനോഹരമായി കോറിയിട്ടതാണ്  “ഡ്രീംസ്’ (Dreams) എന്ന നിറക്കൂട്ട്. പ്രകൃതിയും പൂക്കളും പൂമ്പാറ്റകളുമെല്ലാം സ്വലിഹയിലെ ഭാവനകളെ ഇളക്കിവിടുന്നു. അപ്പോഴാണ് ചിത്രപ്പൂക്കള്‍ വിരിയുന്നതും പ്രകൃതിയുടെ നിറച്ചാര്‍ത്ത് രൂപപ്പെടുന്നതുമെല്ലാമെന്ന് സ്വാലിഹ തന്നെ പറയുന്നു. ''നിറക്കൂട്ടുകളുടെ പുതിയ ലോകം തേടിയുള്ള അവിരാമമായ യാത്രകളാണ് ഓരോ വരയും'' സ്വാലിഹയു ടേതാണ് വാക്കുകള്‍. അറബി കാലിഗ്രഫി യിലും സ്വാലിഹക്ക് പ്രാഗല്‍ഭ്യമുണ്ട്. ഇതിനകംതന്നെ നിരവധി കാലിഗ്രഫി ചെയ്തുകഴിഞ്ഞു.
ചിത്രങ്ങള്‍ക്ക് പലപ്പോഴും ഇംഗ്ലീഷ് നാമങ്ങളാണല്ലോ നല്‍കിക്കാണുന്നതെന്ന ചോദ്യത്തിന് “ചില ആംഗലേയ പദങ്ങള്‍ കൂടുതല്‍ ശക്തമായ സന്ദേശം നല്‍കുന്നു വെന്ന് സ്വാലിഹ പറഞ്ഞു. ഗള്‍ഫ് ജീവി തം ഒരു പരിധിവരെ തന്നിലെ കലാകാരിയെ നിര്‍ജീവമാക്കുന്നതായി സ്വാലിഹ കരുതു ന്നു. ഭര്‍ത്താവിന്റെ എല്ലാനിലക്കുമുള്ള പിന്തുണയാണ് സ്വാലിഹയിലെ കലാകാ രിയെ ഉത്തേജിപ്പിക്കുന്നത്. ''നാസര്‍ക്ക നല്ല സപ്പോര്‍ട്ടാ'ണെന്നു പറയുമ്പോള്‍ സ്വാലി ഹയുടെ മുഖത്ത് പുഞ്ചിരി വിടരുന്നു.
യതീം കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കണമെന്നാണ് മനസ്സില്‍ സൂക്ഷി ക്കുന്ന ആഗ്രഹങ്ങളിലൊന്ന്. പക്ഷേ, സാമ്പ ത്തികമായി അതിന് പറ്റിയ അന്തരീക്ഷം ഇപ്പോഴില്ല. സാഹചര്യം ഒത്തുവന്നാല്‍ രച നകളുടെ വിപുലമായ പ്രദര്‍ശനം നടത്തണ മെന്നുണ്ട്. പെയ്ന്റിംഗുകള്‍ വിറ്റുകിട്ടുന്ന പണം അത്തരം സാമൂഹ്യപ്രവര്‍ത്ത നങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ചും സ്വാലിഹ ആലോചിക്കുന്നു.
സര്‍ഗവാസന സ്വാലിഹക്ക് വരദാനമായി ലഭിച്ചതാണ്. ബാല്യവും കൗമാരവുമെല്ലാം മിന്നിമറയുന്ന ഭൂത കാലത്തിന്റെ ഇന്നലെകളെ സ്വാലിഹ ഇങ്ങനെ ഓര്‍ത്തെടുത്തു: ''നായര്‍ തറവാട്ടില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ ചെറുപ്പംതൊട്ടേ അമ്പലങ്ങളില്‍ പോകുമായിരുന്നു. പക്ഷേ, വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ തൊഴുതുനില്‍ക്കുമ്പോള്‍ മനസ്സിനെ എന്തോ കൊത്തിവലിക്കുന്ന പോലെ തോന്നും. അത് പിന്നീട് അനേകം മുനയുള്ള ചോദ്യങ്ങളായി തികട്ടി വരും. ഹൈദരാബാദില്‍ പഠിക്കുമ്പോര്‍ ക്രിസ്തു മതവും ഇതര സംസ്‌കൃതികളും വായിച്ചുനോക്കി. ഇസ്‌ലാമിനെ പഠിക്കണമെന്നുണ്ടാ യിരുന്നെങ്കിലും സാഹചര്യം ഒത്തില്ല. തുടര്‍പഠനത്തിന് കോഴിക്കോട്ടെത്തിയപ്പോള്‍ അപ്രതീക്ഷിതമായി നാസര്‍ക്കയു മായി പരിചയപ്പെട്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. നാസര്‍ക്കയുമായുള്ള അടുപ്പത്തിനൊപ്പം അതുവരെ മനസ്സില്‍ കൊണ്ടുനടന്ന ഇസ്‌ലാം പൂതിയും മൊട്ടിട്ടു. അങ്ങ നെ ഇസ്‌ലാമിന്റെ ശീതളി മയിലേക്ക് നടന്നുകയറി.''
ജിദ്ദയില്‍ ബിന്‍ലാദിന്‍ ഗ്രൂപ്പില്‍ ഉദ്യോഗസ്ഥനായ കോഴിക്കോട് തലക്കളത്തൂര്‍ പറമ്പ് സ്വദേശി നാസര്‍ അലിയാണ് സ്വാലിഹയു ടെ‘ഭര്‍ത്താവ്. അമാന്‍ ഏക മകന്‍. കഴിഞ്ഞ മൂന്നുവര്‍ഷ മായി ജിദ്ദയില്‍ പെന്‍സില്‍ ഡ്രോയിങ്, ഓയില്‍ പെയി ന്റിങ്, ക്രയോണ്‍സ്, അക്രാ ലിക് തുടങ്ങിയ വിവിധ ചിത്രകലാ വിഭാഗങ്ങളില്‍ ജിദ്ദയിലെ കുട്ടികള്‍ക്കും കുടുംബിനികള്‍ക്കും ചിത്രരചനാ ക്ലാസുകളും സ്വാലിഹ നടത്തിവരുന്നു.
തെളിഞ്ഞ കാഴ്ചപ്പാടും ധീരമായി പ്രതികരിക്കാനു ള്ള ആര്‍ജ്ജവവും സ്വാലി ഹയുടെ പ്രത്യേകതകളാണ്. നിറക്കൂട്ടും ബ്രഷും ക്യാന്‍ വാസുമുള്ളപ്പോള്‍ സമൂഹ ത്തോട് പറയാനുള്ള സന്ദേ ശം അവരിലേക്കെത്തിക്കാന്‍ നിഷ്പ്രയാസം സാധ്യമാകു മെന്ന് കരുതുന്ന സ്വാലിഹയുടെ മനസ്സില്‍“കുറെ കാ ര്യങ്ങള്‍ വരക്കാനുള്ള മെറ്റീ രിയലായി  ബാക്കിയുണ്ട്. അവക്കെല്ലാം എപ്പോഴെ ങ്കിലും നിറം പകരാനാവു മെന്ന ശുഭാപ്തിവിശ്വാസം സ്വാലിഹക്കുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top