നിര്‍മാണമേഖലയിലൊരു ബദല്‍

ജി.ശങ്കര്‍ (ചെയര്‍മാന്‍, ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ്) / ഷിബു മടവൂര്‍ No image

കേരളത്തിലെ നിര്‍മാണ മേഖല കുറച്ച് വര്‍ഷങ്ങളായി രണ്ട് പ്രതിസന്ധികള്‍ രൂക്ഷമായി അനുഭവിക്കുകയാണ്. അതിലൊന്ന് നിര്‍മാണ തൊഴിലാളികളുമായി ബന്ധപ്പെട്ടതാണ്. വൈദഗ്ദ്യമുള്ള തൊഴിലാളികളുടെ അഭാവം കേരളത്തിലെ നിര്‍മാണമേഖലയെ വേട്ടയാടു ന്നുണ്ട്. തൊഴിലാളികളുടെ വൈദഗ്ദ്യം കെട്ടിടത്തിന്റെ ഗുണമേന്മയെ ബാധിക്കുന്ന ഒന്നാണ്. പണ്ട് ആശാരിപ്പണിയുള്‍പ്പെടെ ഏത് ജോലിയും കുലത്തൊഴില്‍ പോലെയാണ് കണ്ടിരുന്നത്. എന്നാല്‍ ഈ നിലയിലുള്ള െൈനരന്തര്യം നമുക്ക് നഷ്ടപ്പെട്ടു. പരമ്പര്യ തൊഴിലില്‍ അവഗാഹം നേടുന്നതിനുള്ള ക്ലേശവും പ്രയാസവുമൊക്കെ ഇതിന് കാരണ മായിട്ടുണ്ട്. അധികം പ്രയാസപ്പെടാതെ സാമാന്യം തരക്കേടില്ലാത്ത കൂലി കിട്ടുന്ന തൊഴില്‍ സാഹചര്യങ്ങള്‍ നിലവിലുണ്ട്. മുമ്പ് തൊഴില്‍ ഒരു പ്രാര്‍ഥന പോലെയാണ് കണ്ടിരുന്നതും ചെയ്തിരുന്നതും. ചെയ്യുന്ന ജോലിയോടുള്ള തികഞ്ഞ ആത്മാര്‍ഥത എല്ലാ ജോലിയിലുമുണ്ടായിരുന്നു. ജോലിയുടെ അവ സാനം ഇത് ആസ്വദിക്കാന്‍ ഒരാളുണ്ട്, അല്ലെ ങ്കില്‍ ഒരുടമസ്ഥന്‍ കാത്തിരിക്കുന്നു എന്നൊരു ബോധം അന്ന് തൊഴിലാള ികള്‍ക്കുണ്ടായിരുന്നു. ചെയ്തു തീര്‍ക്കുന്ന ജോലി തന്റെ അഭിമാനത്തെ പ്രസ്താവിക്കുന്നതാകണമെന്ന താത്പര്യവും അന്നുള്ളവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇവയെല്ലാം നിലവിലെ തൊഴില്‍ സംസ്‌കാരത്തില്‍ പരിപൂര്‍ണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നാണ് കാണാനാവുന്നത്.
നിര്‍മാണ സാമഗ്രികളുടെ ലഭ്യതയില്ലായ്മയും അനിയന്ത്രിതമായ വിലവര്‍ധനയും ലഭ്യമാകുന്നവയുടെ തന്നെ ഗുണമേന്മയില്ലായ്മയും കേരളത്തിലെ നിര്‍മാണ മേഖലയെ ബാധിക്കുന്ന മറ്റൊരു പ്രശ്‌നമാണ്. ഇഷ്ടിക ഇതിനുദാഹരണം. ഇപ്പോള്‍ കിട്ടുന്ന ഇഷ്ടിക വല്ലാതെ വീതി കുറഞ്ഞ് ബിസ്‌കറ്റിനെ പോലെയാണ്. സാധനങ്ങളുടെ വിലക്കയറ്റം അവയുടെ ഗുണമേന്മ നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഇന്ന് ആറ്റുമണലെന്ന പേരില്‍ കിട്ടുന്നത് തോട്ടിലെ ചെളിയാണ്. ഈ സാഹചര്യങ്ങളെല്ലാം മുന്‍നിര്‍ത്തി ബദല്‍ നിര്‍മാണ രീതിയും ടെക്‌നോളജിയും സാമഗ്രികളും പരിചയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ രൂക്ഷമായ പ്രതിരോധങ്ങളാണുണ്ടാ കുന്നത്. കാലങ്ങളായി ഈ മേഖല കൈയടക്കി വന്ന കുത്തക താല്‍പര്യക്കാരുടെ പ്രതിരോധങ്ങളാണ് ഇവയില്‍ പ്രധാനം. സിമന്റിന് പകരം കുമ്മായം അവതരിപ്പിക്കയാണെങ്കില്‍, അല്ലെങ്കില്‍ ചുട്ട ഇഷ്ടികക്കു പകരം മണ്ണിഷ്ടിക മുന്നോട്ടുവെക്കു കയാണെങ്കില്‍ അത് ഈ രംഗത്തെ കുത്തകകളുടെ ശക്തമായ പ്രതിരോധത്തിന് ഇടയാക്കും. മാത്രമല്ല ഈ രംഗത്ത് ബദല്‍ സംവിധാനം അവതരിപ്പിക്കുന്നവര്‍ അത്ര സംഘടിതരുമല്ല. മറുഭാഗത്താകട്ടെ പണം കൊണ്ടും സ്വാധീനശക്തി കൊണ്ടും ഏറെ കരുത്തുള്ളവരുമാണ്. പത്ര ദൃശ്യ മാധ്യമങ്ങളിലൂ ടെയൊക്കെ പണം കൊണ്ട് പിന്‍ബലമാര്‍ജിക്കാന്‍ അവര്‍ക്ക് കഴിയും.
വാടക വീടിന്റെ അനാഥത്വത്തില്‍ നിന്ന് സ്വന്തമായി വീട് ഏവരുടെയും സ്വപ്നമാണ്. വാടക വീടുകളെ പോലും സ്‌നേഹിക്കുന്ന മനസ്സാണ് മലായാളികളുടേത്. വീട് വെക്കാന്‍ ആഗ്രഹിക്കുന്ന ഒരാളുടെ നിസ്സഹായാവസ്ഥയും അറിവില്ലായ്മയും വിവിധ മാര്‍ഗങ്ങളിലൂടെ ചൂഷണം ചെയ്യപ്പെടുന്നു വെന്നത് നിര്‍മാണമേഖലയുടെ നിലവിലെ വലിയൊരു പോരായ്മയാണ്. ഉടമസ്ഥന് ഒരു പക്ഷേ നിര്‍മാണ ത്തിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് വേണ്ടത്ര അറിവുണ്ടായിരിക്കില്ല. താന്‍ പറ്റിക്കപ്പെടുമോ എന്ന് നിരന്തരം ഭയപ്പെടേണ്ട ഒരു സ്ഥിതിവിശേഷവും ഇതുമൂലം ഉണ്ടാകുന്നു. സൗന്ദര്യത്തിന്റെ പേരിലും ബലത്തിന്റെ പേരിലും ഇന്ന് ചൂഷണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ സമരം ചെയ്യേണ്ടത് ഇത്തരത്തി ലുള്ള ചൂഷണ വ്യവസ്ഥിതിക്കെതിരെയാണ്.
വിദേശ രാജ്യങ്ങളിലുള്ള നിര്‍മാണ രീതി നമ്മുടെ നാട്ടിലേക്ക് പറിച്ച് നടാനുള്ള ശ്രമങ്ങളും ഇവിടെ കാണുന്നുണ്ട്. ഓരോ രാജ്യത്തെയും വാസ്തുശില്‍പ രീതിയും ശൈലിയും രൂപം പ്രാപിക്കുന്നത് തീര്‍ച്ചയാ യും പല തട്ടകത്തില്‍ കൂടിയാണ്. പരിസ്ഥിതിയുമായും, സാമൂഹ്യ പരിസ്ഥിതിയുമായും, കാലാവസ്ഥയുമായും, സാമൂഹ്യ കാലാവസ്ഥയുമായും ബന്ധപ്പെട്ടും സമരസപ്പെട്ടുമാണ് എവിടെയും വസ്തുശില്‍പ്പ രീതികള്‍ വളര്‍ന്നിട്ടുള്ളത്. കേരളത്തില്‍ നിര്‍മാണ മേഖലയില്‍ അധിനിവേശത്തിന്റെ ചില കാഴ്ചകള്‍ കാണാനാകും. ബ്രിട്ടീഷുകാരുടെ അടവുനയം മനസ്സിലാക്കാന്‍ നമുക്ക് കഴിയാതെ പോകുന്നുവെ ന്നതാണ് വസ്തുത. ഒരു വിദേശി മുണ്ട് ഉടുത്ത് നമുക്ക് മുന്നില്‍ കൈകൂപ്പി 'നമസ്‌കാരം' എന്ന് പറയുമ്പോള്‍ നമ്മളതില്‍ ഹര്‍ഷ പുളകിതരാകുന്നു. പക്ഷേ ഇതെല്ലാം വിദേശിയുടെ അടവു നയമാണെന്ന് മനസ്സിലാക്കാന്‍ നമുക്ക് കഴിയാറില്ല. ഇത്തരത്തില്‍ അടവുനയത്തിലൂടെ അവരുടെ വാസ്തുശില്‍പ്പരീതി സ്ഥാപിച്ചതിന് നിരവധി ബാക്കിപത്രങ്ങളുണ്ട്. ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ചിട്ടുളള കെട്ടിടങ്ങളെടുക്കുക. മലയാളിയുടെ മനസ്സിനെ സന്തോഷിപ്പിക്കാന്‍ കുറച്ച് ചരിഞ്ഞ കൂരകളും പരമ്പരാ ഗത ചിഹ്നങ്ങളും ചേര്‍ക്കും. ബാക്കി ബഹുഭൂരിപക്ഷവും ബ്രിട്ടീഷ് വാസ്തുശില്‍പ രീതിയായിരിക്കും. മലയാളികളുടെ അവബോധത്തിലുള്ള സാംസ്‌കാരികമായ അടിമത്വം വസ്തുത തിരിച്ചറിയാനാവാതെ ഇതെല്ലാം കണ്ട് സന്തോഷിപ്പിക്കാനാണ് പ്രേരിപ്പിക്കുന്നത്. ഈ കാലാവസ്ഥ നിലനില്‍ക്കുമ്പോഴാണ് ആധുനിക കാലത്ത് മുഖമില്ലാത്ത രീതിയിലുള്ള വാസ്തുവിദ്യാരീതികള്‍ പ്രചരിപ്പി ക്കപ്പെടുന്നത്.
കേരളത്തില്‍ തന്നെ സ്പാനിഷ് വില്ല, ഫ്രഞ്ച് അവേറ തുടങ്ങിയവ ഇതിനോട് ചേര്‍ത്തുവായിക്കണം. ഇതെക്കുറിച്ചെല്ലാം ഇന്ന് കൃത്യമായ സാമൂഹ്യ വിശകലനങ്ങളും നിരൂപണങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇതിനെയെല്ലാം 'അവിയല്‍ ആര്‍കിടെക്ചര്‍' എന്നാണ് വിളിക്കാനാവുക. കേരള വാസ്തുശില്‍പ രീതി ഇങ്ങനെയായിരുന്നില്ല. വര്‍ണവ്യവസ്ഥിതിയുമായി ബന്ധപ്പെട്ടാണ് ഇത് വളര്‍ന്ന് വികസിച്ച് വന്നതെങ്കിലും മറ്റുള്ളവയെ അപേക്ഷിച്ച് നമ്മുടെ രീതി വളരെ ശ്രേഷ്ഠം തന്നെയാണ്. നാട്ടിലെ നിര്‍മാണ വസ്തുക്കളുടെയും നിര്‍മ്മാണ വൈദഗ്ദ്യത്തിന്റെയും ലഭ്യതക്കനുസരിച്ച് ചെയ്യാനാവുന്ന വീടുകളേ മുമ്പ് നമ്മള്‍ ചെയ്തിരുന്നുള്ളൂ. നമ്മുടെ വാസ്തുവിദ്യാ പാരമ്പര്യം ഇങ്ങനെ ശുഷ്‌കിച്ച് പോകുന്നതിലും വികലപ്പെട്ട് പോകുന്നതിലും ഏറെ ദുഃഖമുണ്ട്.
കേരളത്തിന്റെ സാമൂഹ്യകാലാവസ്ഥയുമായി സമര സപ്പെടുന്ന വാസ്തുവിദ്യാരീതി ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഹാബിറ്റാറ്റ് മുന്നോട്ടുവെക്കുന്ന ആശയം. മൂല്യാധിഷ്ഠിതവും പ്രതിരോധത്തിന്റെതുമായ നിര്‍മാണ രീതിയെ അവതരിപ്പിക്കാനും പ്രോത്‌സാഹിപ്പിക്കാനു മാണ് ഹാബിറ്റാറ്റ് ശ്രമിക്കുന്നത്. മണ്ണുകൊണ്ട് കെട്ടിടം നിര്‍മിക്കാമെന്ന് പറയുന്നത് ബദല്‍ സമീപനത്തിന്റെ ഭാഗമാണ്. നാട്ടില്‍ ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ബദല്‍ നിര്‍മാണ രീതി സൃഷ്ടിക്കുകയാണ് ഇതുവഴി ചെയ്യുന്നത്.
സൂര്യനും കാറ്റും നമ്മുടെ മനോഹരമായ കാലാവസ്ഥയും ദൈവത്തിന്റെ അനുഗ്രഹമാണ്. ഇവയെ മനുഷ്യജീവിതത്തിന് സുഖകരമാകുന്ന സ്ഥി തിയിലേക്ക് കൊണ്ടുവരണം. അപ്പോള്‍ മാത്രമേ വീടിന്റെ ഉള്‍ത്തടങ്ങള്‍ നല്ല ശോഭയാര്‍ന്നതും ആരോഗ്യദായകവുമാവുകയുള്ളൂ. ആരോഗ്യത്തിന് ഏറ്റം അത്യവശ്യം നല്ല കാറ്റും വെളിച്ചവുമാണ്. ഇത്തരം പരികല്‍പനകളെ തിരിച്ച് കൊണ്ടുവരികയെന്നതാണ് ഹാബിറ്റാറ്റ് ചെയ്യുന്നത്. ചൂഷണത്തിനെതിരായുള്ള രാഷ്ട്രീയ സംരംഭം കൂടിയാണ് ഈ ബദല്‍ പ്രതിരോധ സമീപനവും രീതിശാസ്ത്രവും. മനുഷ്യന്റെ നിസ്സഹാ യതയെ മുതലാക്കി സിമന്റും കമ്പിയുമുള്‍പ്പെടെ വിറ്റ് കാശാക്കുന്ന വ്യവസ്ഥിതിക്കെതിരെയുള്ള സമരമാണിത്. ഇതൊക്കെയാണ് ഹാബിറ്റാറ്റിന്റെ കെട്ടിടങ്ങളിലെ സാമൂഹ്യപ്രസ്‌ക്തി.
ചെറിയ കെട്ടിടങ്ങള്‍ മുതല്‍ വലിയ നഗരപഥങ്ങള്‍ തന്നെ ഹാബിറ്റാറ്റ് രൂപകല്‍പന ചെയ്യുന്നുണ്ട്. കേരളത്തിലെ ഒരു ആര്‍കിടെക്ചര്‍ സ്വപ്നം കാണാത്ത തരത്തിലുള്ള പദ്ധതികള്‍ തന്നെ ഇവയിലുണ്ട്. ഹാബിറ്റാറ്റ് നടന്ന വഴികളില്‍ സൃഷ്ടിച്ച അനുരണനങ്ങള്‍ ഈ രൂപകല്‍പനയുടെ സവിശേഷത വ്യക്തമാക്കുന്നു. ദുരന്തഭൂമികളിലൂടെ ഹാബിറ്റാറ്റ് നടന്ന് തുടങ്ങിയിട്ട് ഇരുപതിലധികം വര്‍ഷം കഴിഞ്ഞു. ഇന്ത്യക്കകത്തും പുറത്തും നിരവധി ദുരന്തഭൂമികളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കാന്‍ ഹാബിറ്റാറ്റിന് കഴിഞ്ഞിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പുനരധിവാസ പദ്ധതി ഇതിലൊന്നാണ്. ദളിത്-ആദിവാസി-പരമ്പരാഗത മത്‌സ്യത്തൊഴിലാളി മേഖലയിലെല്ലാം കടന്നു ചെല്ലാനായിട്ടുണ്ട്. ഛത്തീസ്ഘട്ടില്‍ മൂവായിരം കുടും ബങ്ങള്‍ക്ക് താമസിക്കാവുന്ന ഒരു നഗരം തന്നെ സൃഷ്ടിക്കുകയാണ്. ജനസൗഹൃദ ബദല്‍പ്രതിരോധ ആര്‍കിടെക്ചര്‍ എന്നതാണ് ഹാബിറ്റാറ്റിന്റെ ആദ്യ ത്തെയും അവസാനത്തെയും ലക്ഷ്യം. ജനപക്ഷ- പരിസ്ഥിതി സൗഹൃദ മൂല്യാധിഷ്ഠിത വാസ്തുശില്‍പ രീതിയാണ് ഹാബിറ്റാറ്റ് പ്രചരിപ്പിക്കുന്നത്. ആര്‍കി ടെക്ചറും ഒരു സമരമാണെന്നാണ് ഞങ്ങള്‍ പറയുന്നത്. ദുര്‍ഘടമായ വഴികളിലൂടെയാണ് ഈ യാത്ര. ഈ സംരംഭത്തില്‍ വിശ്വസിക്കുകയും അണിചേരുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.
ഈ സഞ്ചാരത്തിനിടെ നിരവധി ഹൃദ്യമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുമ്പ് ഈ സംരംഭം ആരം ഭിക്കുന്ന സമയത്ത് ഒരു പത്രത്തില്‍ ഇത് സംബന്ധിച്ച് ഒരു ലേഖനവും ഏന്റെ ചെറിയൊരു ഫോട്ടോയും അടി ച്ചു വന്നിരുന്നു. പില്‍ക്കാലത്ത് സാക്ഷരതാ യജ്ഞവു മായി ബന്ധപ്പെട്ട് ഒരു ചേരി പ്രദേശത്ത് ചെന്നപ്പോള്‍ ഒരാള്‍ ഈ പഴയ ഫോട്ടോ വീടിന്റെ ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്നത് കണ്ടു. അയാളെന്നെ നേരിട്ട് കണ്ടിട്ടില്ല. എന്നെ നേരില്‍ കണ്ടപ്പോള്‍ മനസ്സിലായതുമില്ല. എ ന്നോടൊപ്പമുള്ള സൃഹൃത്ത് ഇതാരെന്ന് അയാളോട് ചോദിച്ചു. 'എന്നെങ്കിലും ഞാന്‍ വീട് വെക്കുകയാ ണെങ്കില്‍ ഞാന്‍ ഇദ്ദേഹത്തെ സമീപിക്കും. 'ഇദ്ദേഹമെ നിക്ക് നല്ലൊരു വീട് വെച്ച് തരും. മുഖം മറക്കാതിരി ക്കാനാണ് അദ്ദേഹത്തിന്റെ ഈ ഫോട്ടോ ഒട്ടിച്ചിരിക്കു ന്നത്' ഇതായിരുന്നു അയാളുടെ മറുപടി.
മുറികളെ പറ്റി നമ്മള്‍ ഒരുപാട് വേവലാതിപ്പെടു ന്നുണ്ട്. പക്ഷെ മുറികളല്ല സൗകര്യമുള്ള ഇടങ്ങളാണ് വേണ്ടത്. വൃത്തിയുള്ള ടോയ്‌ലറ്റും അടുക്കളയുമാണ് വീടിന്റെ അവിഭാജ്യഘടകങ്ങള്‍. ബാക്കി ഉണ്ണാനും സ്വീകരിക്കുന്നതിനുമൊക്കെയുള്ള ഇടങ്ങളാണ് വേണ്ടത്. മുറികള്‍ വേണമെന്നില്ല. രണ്ടാമതായി വളരു ന്ന വീട് എന്ന സങ്കല്‍പ്പം സ്വീകരിക്കണം. സാമ്പത്തിക പരിമിതി അനുസരിച്ച് ചെറിയ വീട് വെക്കുക. തുടര്‍ന്ന് ആവശ്യകതക്കും സാമ്പത്തികാവസ്ഥക്കും അനുസരിച്ച് വീട് വികസിപ്പിക്കുക. നമ്മുടെ പൂര്‍വ പിതാക്കളൊന്നും കെട്ടിടം വെച്ച് മുടിഞ്ഞിട്ടില്ല. മുടിയുന്നത് വര്‍ത്തമാന കാല ചിത്രമാണ്. സാമ്പത്തികാവസ്ഥക്ക് അനുസരിച്ച് വീട് വെക്കാന്‍ കഴിയുന്നില്ല എന്നത് ഇന്ന് മലയാളി നേരിടുന്ന പ്രതിസന്ധിയാണ്. ഇക്കാര്യത്തില്‍ സൂക്ഷ്മമായ നിലപാട് സ്വീകരിക്കണം. അയല്‍പ്പക്കക്കാ രന്റെ വീട് നമ്മുടെ വീട് നിര്‍മാണത്തിന്റെ മാനദണ്ഡമാ കരുത്. ആര്‍ഭാടത്തിന്റെയും അഹങ്കാരത്തിന്റെ തുമാകരുത് വീടുകള്‍.
പരിസ്ഥിതി സൗഹൃദ നിര്‍മാണ രീതികള്‍ ഇന്ന് അനിവാര്യമായിരിക്കുകയാണ്. ചെലവ് കുറഞ്ഞതും ഊര്‍ജം സംരക്ഷിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മാണ ശൈലി കാലം ആവശ്യപ്പെടുകയാണ്. ഇനി തെരഞ്ഞെടുപ്പിന് സാധ്യതകളില്ല. ഉരുകിയൊലി ക്കുന്ന വെയില്‍, വറ്റിവരണ്ടý കിണറുകള്‍, കത്തുന്ന സൂര്യന്‍, നഷ്ടപ്പെട്ടുപോകുന്ന തണലുകള്‍ ഇതെല്ലാം ആവശ്യപ്പെടുന്നത് പരിസ്ഥിതി സൗഹാര്‍ദ്ദ ബദല്‍ സാവിധാനത്തെയാണ്. ആവശ്യങ്ങളും അത്യാവശ്യ ങ്ങളും ആദ്യം തിരിച്ചറിയണം. അത്യാവശ്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി, സാമ്പത്തിക പരിമിതി മനസ്സിലാക്കി വീട് വെക്കണം. വീടുകള്‍ വളരാം. പക്ഷേ കേറിക്കിടക്കാന്‍ ഒരിടം എന്നുള്ളതാണ് പ്രധാനം.



Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top