നായ്കുരണ

ഡോ: മുഹമ്മദ്ബിന്‍ അഹമ്മദ് No image

വാജീകരണ ഔഷധങ്ങളായി ആയുര്‍വേദത്തില്‍ പല പേരുകളും അറിയപ്പെടുമെങ്കിലും അതിലൊന്നാം സ്ഥാനം നായ്ക്കുരണക്കാണ്. ഇതിന്റെ വിത്തില്‍ പ്രോട്ടീന്‍, ഖനിജങ്ങള്‍, കാത്സ്യം സള്‍ഫര്‍, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. വാജീകരണ ഔഷധമായി നാം അംഗീകരിച്ചു പോകുന്നത് പുരാതന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്നും തലമുറതലമുറയായി നേടിയ അറിവും പരിചയവും അനുഭവജ്ഞാനവും കൊണ്ടു മാത്രമാണ്.
നായക്കുരണയുടെ ഉള്ളില്‍ ഉണ്ടാകുന്ന തവിട്ടു നിറം കലര്‍ന്ന തവിട്ടു നിറത്തിലുള്ള വിത്തുകളാണ് ഉപയോഗിക്കുന്നത്. വേര്, ഇല, കായയിലുണ്ടാകുന്ന രോമങ്ങള്‍, കായയുടെ തോട് എന്നിവ ഔഷധമായി ഉപയോഗിച്ചു വരുന്നു. കായയുടെ പുറന്തോടിലുള്ള പൊടി അസഹ്യമായ ചൊറിച്ചിലുണ്ടാക്കും. എന്നാല്‍ മലദ്വാരത്തില്‍ ചൊറിച്ചിലുണ്ടാക്കുന്ന കൃമികളെ നശിപ്പിക്കാന്‍ ഇവക്ക് അസാധാരണമായ കഴിവുണ്ട്. ഇന്ത്യയില്‍ എല്ലായിടത്തും കണ്ടു വരുമെങ്കിലും കൊത്തു കെളകളില്ലാത്ത ഒഴിഞ്ഞ പ്രദേശങ്ങള്‍, കാടുകള്‍, മലപ്രദേശങ്ങള്‍ എന്നിവയില്‍ ഒരു വളപ്രയോഗവുമില്ലാതെ പൊട്ടി വളരുന്ന ഒരു വള്ളിച്ചെടിയാണിത്. ഇതിന്റെ പുഷ്പങ്ങള്‍ കാണാന്‍ അതീവ കൌതുകമാണ്. ഇവയുടെ വേര് കഷായത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് കോളറ സംഹാരിയാണ്.
ഇത് പോഷകവും വൃഷ്യവും ശുക്ളസ്കലനത്തിനും ഉപയോഗിച്ചു വരുന്നു. നായ്ക്കരണക്കുരു നന്നായി പശുവിന്‍ പാലില്‍ വറ്റിക്കുക. വറ്റിച്ചതിനു ശേഷം അതിന്റെ തൊലി നീക്കം ചെയ്ത് വെയിലത്തു വെച്ച് ഉണക്കി ചൂര്‍ണം, കഷായം, ലേഹ്യരൂപമാക്കി ഉപയോഗിക്കാന്‍ സാധിക്കും. ഉണക്കിയതിനു ശേഷം നേരിയ രീതിയില്‍ വറുത്തെടുത്ത് ഉപയോഗിക്കാവുന്നതാണ്.
പാകം ചെയ്തുണ്ടാക്കിയ പശുവിന്‍ നെയ്യിലും തേനിലും കഴിക്കാവുന്നതാണ്. ശുക്ളത്തില്‍ ജൈവബീജങ്ങളില്ലാതെ സന്താനലബ്ധിയില്ലാതെ കഷ്ടപ്പാടിലും ജീവിത നൈരാശ്യത്തിലും കഴിയുന്ന അനേകര്‍ക്ക് ആശ്വാസം നല്‍കാന്‍ ഈ മരുന്നിന് കഴിവുണ്ടെന്ന് നാം മനസ്സിലാക്കണം. മഹോധരത്തിനും മന്ത് രോഗത്തിനും പോലും നായ്ക്കുരണ വേരിന്മേല്‍ തൊലി ഫലപ്രദമായ ചികിത്സയാണ്. നായ്ക്കുരണ വിത്തിന്‍പൊടിയും അമുക്കുരം ഇലയുടെ പൊടിയും പശുവിന്‍ നെയ്യ്, കല്‍ക്കണ്ടം, തേന്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ലേഹ്യം നല്ലൊരു ലൈംഗിക ഉത്തേജന ഔഷധമാണ്. നായ്ക്കുരണ പരിപ്പും നായ്ക്കുരണ വേരും കഷായത്തില്‍ അരച്ച് ഉരുട്ടിയുണ്ടാക്കുന്ന ഗുളികയും ലൈംഗിക ശേഷി കൂട്ടാന്‍ സഹായിക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ മത്തങ്ങക്കുരു വറുത്തത് വാങ്ങാന്‍ കിട്ടും. പോഷകഗുണങ്ങളുള്ള ഇത് നമ്മുടെ കേരളീയര്‍ കഴിക്കാന്‍ കൂട്ടാക്കാറില്ല. എന്നാല്‍ നായ്ക്കുരണക്കുരു ഇതില്‍ നിന്നും വിഭിന്നമാണ്. 50 വയസ്സ് കഴിഞ്ഞവര്‍ ഇത് പുഴുങ്ങി തൊലി കളഞ്ഞ് സ്വല്‍പം ഉപ്പു ചേര്‍ത്ത് വറുത്ത് വീട്ടില്‍ സൂക്ഷിക്കുന്നതും അതില്‍ നിന്ന് കുറേശെ കഴിക്കുന്നതും നല്ലതാണ്. വാജീകരണ ഔഷധങ്ങളുടെ പിന്നാലെ പോയി ഭാരിച്ച സാമ്പത്തിക ചികിത്സയിലേക്ക് വഴുതി വീഴുന്നവരും വഴുതിപ്പോകാന്‍ ശ്രമിക്കുന്നവരുമായ കേരളീയരുടെ ശ്രദ്ധ ഇത്തരം ചെറിയ ചികിത്സയിലേക്ക് തിരിഞ്ഞു വരണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top