പ്രശ്ന പരിഹാരം
കെ.വൈ.എ
ബൈക്ക് മറിഞ്ഞപ്പോഴേ ബഷീറിന് സംശയമുണ്ടായിരുന്നില്ല- കുറ്റം തന്റേതു തന്നെ.
ശാസ്ത്രജ്ഞനായിരുന്നെങ്കില്‍ അവനത് ഇങ്ങനെ വിശദീകരിക്കുമായിരുന്നു. ഭൌതിക ശാസ്ത്രത്തിലെ ഒരു അടിസ്ഥാന പ്രമാണം അവഗണിച്ചതാണ് അബദ്ധമായത്.
ഒരേ സമയത്ത് ഒരേ ബിന്ദുവില്‍ രണ്ട് ഭൌതികപിണ്ഡങ്ങള്ക്ക് ഒരുമിച്ച് നില്‍ക്കാനാവില്ല എന്നത് തെളിഞ്ഞു കഴിഞ്ഞ ശാസ്ത്ര തത്വമാണ്. അതുകൊണ്ട്, തെരുവുനായ എന്ന ഭൌതികപിണ്ഡം കാലത്ത് 9.47 എന്ന ഒരേ സമയത്ത് നില്‍ക്കില്ലെന്ന് അറിയേണ്ടതായിരുന്നു ബഷീറിന്.
അറിഞ്ഞോ അറിയാതെയോ അവന് ആ സമയത്ത് മുന്നിലെ കാറിനെ ഇടതുവശത്തൂടെ മാറിക്കടന്നത് തെരുവുനായയുടെ ശരീരപിണ്ഡത്തിലൂടെയായിപ്പോയി. മറിഞ്ഞു. കുറ്റം തന്റേതെന്നുമറിഞ്ഞു.
റോഡ് വിജനമാണ്- നായയെ 'ജന'മായി കൂട്ടിയില്ലെങ്കില്‍. അത് ഒരു കണക്കിന് നന്നായി. ആരെങ്കിലും കണ്ടാല്‍ അയാളുടെ ആകാരം കേള്‍ക്കേണ്ടി വന്നേനെ.
തദ്ദേശീയനും കേവല ഭൌതിക വസ്തുവുമായ നായ ഒച്ചയിട്ട് ഓടിപ്പോയി. വീണേടത്തു നിന്നെഴുന്നേറ്റ് ബഷീര്‍ ബൈക്കിനെ എഴുന്നേല്‍പ്പിക്കാന്‍ നോക്കുമ്പോള്‍ മുമ്പില്‍ കാര്‍ നിര്‍ത്തി ഡ്രൈവര്‍ ഓടിവരുന്നു.
"എന്തുപറ്റി?'' അയാള്‍ ചോദിച്ചു.
ഒന്നുമില്ല. തന്റെ ശ്രദ്ധക്കുറവാണ്. നിങ്ങള്‍ പോയിക്കൊള്ളൂ.''
"പോകാന്‍ വരട്ടെ!'' ഒരു മൂന്നാം ശബ്ദം. നാട്ടുകാരനാണ്. ഇടപെടാവുന്ന എന്തിലും ഇടപെട്ടളയുന്ന പ്രത്യേക വര്‍ഗം. "എന്താ പറ്റിയത്?''
ഡ്രൈവര്‍ അരവിന്ദാക്ഷന് ഒന്നും മിണ്ടാതെ കാറിനടുത്തേക്ക് നീങ്ങി. നാട്ടുകാരന് അതു പിടിച്ചില്ല.
തുണി മടക്കിക്കുത്തി, തലയിലെ വട്ടക്കെട്ട് ഒന്നുകൂടി അഴിച്ചുകെട്ടി അയാള്‍ വീണ്ടും പറഞ്ഞു: "പോകാന്‍ വര