എള്ള്

ഡോ: മുഹമ്മദ് ബിന്‍ അഹ്മദ് No image

എള്ളില്‍ 46% എണ്ണയും 22% പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എള്ള് ഉത്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്. രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. അര്‍ജന്റീന, സുഡാന്‍, നൈജീരിയ, റഷ്യ, ജപ്പാന്‍, മെക്സിക്കോ, ഈജിപ്ത്, ഇസ്രയേല്‍, ബ്രസീല്‍, തായ്ലന്റ് മുതലായ രാജ്യങ്ങളിലും എള്ള് ഉത്പാദിപ്പിക്കപ്പെടുന്നു. മൊത്തം 240000 ടണ്‍ ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട.് അതില്‍ 44 ശതമാനവും ഇന്ത്യയില്‍ തന്നെയാണ്. കൊല്ലം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിലാണ് കേരളത്തില്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്. നീര്‍വാഴ്ച ഉള്ളതും മണല്‍രുചിയുള്ളതും പശിമരാശി ഉള്ളതുമായ മണ്ണാണ് ഇവക്ക് ഏറ്റവും അനുയോജ്യം. മണ്ണ് നല്ലവണ്ണം ഉഴുത് പൊടിയാക്കി ആവശ്യത്തിനുള്ള പശിമയും ചേര്‍ത്ത് കളകളെല്ലാം നീക്കം ചെയ്തിട്ടാണ് വിത്ത് വിതയ്ക്കുന്നത്. എള്ള് വിതയ്ക്കുമ്പോള്‍ ചാണകപ്പൊടിയും മണലും കൂട്ടികുഴച്ചാണ് വിതക്കാറ്. 
എള്ളെണ്ണ നല്ലെണ്ണ എന്ന പേരിലും അറിയപ്പെടുന്നു. എള്ളിന്‍ ഇല ശരീരത്തില്‍ നിന്ന് മെഴുക്ക് ഇളക്കാനായി ഉപയോഗിക്കുന്നു. പണ്ടുകാലത്ത് ചക്കില്‍ ആട്ടിയാണ് എണ്ണ ഉത്പാദിച്ചിരുന്നത്. ഇതിന്റെ പിണ്ണാക്ക് കാലികള്‍ക്കും കോഴികള്‍ക്കും തീറ്റയായും ഉപയോഗിക്കുന്നു. മുലപ്പാല്‍ വര്‍ധനവിനും ശരീരപുഷ്ടിക്കും വാതരോഗത്തിനും എള്ള് ഉപയോഗിച്ച് വരുന്നു. ആര്‍ത്തവ ക്രമക്കേടുകള്‍, ഗര്‍ഭാശയ രോഗങ്ങള്‍, അര്‍ശോരോഗം എന്നിവക്കും എള്ള് നല്ലൊരു ഔഷദമാണ്. തീപൊള്ളലിന് അരച്ച് കെട്ടാനും വയറ്റിലെ ക്രമക്കേടുകള്‍ക്കും എള്ളിന്‍ ഇല ഉപയോഗിക്കാം. ഇല ഇടിച്ച് പിഴിഞ്ഞ നീരും അതിനു സമം കഞ്ഞുണ്ണി നീരും നെല്ലിക്ക നീരും ബ്രഹ്മി നീരും ചേര്‍ത്ത് ഇവയുടെ നാലില്‍ ഒരു ഭാഗം എണ്ണയും ചേര്‍ത്ത് കാച്ചിയുണ്ടാക്കുന്ന എണ്ണ കേശവര്‍ധനവിന് ഉത്തമ ഔഷധമാണ്.
ശരീരപുഷ്ടിയുണ്ടാവാന്‍ എള്ളും അതിനു സമം ത്രിഫലചൂര്‍ണം ചേര്‍ത്ത് കഴിക്കുന്നതും എള്ളും അരിയും ചേര്‍ത്ത് വറുത്ത് പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നതും എള്ള് വറുത്തതും നാളികേരവും ഈത്തപ്പഴവും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. ചുക്ക് പൊടിച്ചതിന്റെ ഇരട്ടി വറുത്ത എള്ളും അത്രത്തോളം ആടലോടകത്തിന്‍ ഇല വറുത്ത് പൊടിച്ചതും അതിനിരട്ടി ശര്‍ക്കരയും ചേര്‍ത്ത് ഇടിച്ച് ചെറിയ ഉരുളകളാക്കി കഴിക്കുന്നതും ഒന്നാംതരം ചുമ സംഹാരിയാണ്. എള്ളും കരിനെച്ചിയിലയും ഉമ്മത്തിനിലയും അരച്ച് പുളിയിലച്ചാറില്‍ കുറുക്കി സുഖ ചൂടോടെ കാല്‍മുട്ടില്‍ വടിക്കുന്നതും വാതസംബന്ധമായ വേദനയോടു കൂടിയ അസുഖത്തിനു പറ്റിയ മരുന്നാണ്.
ആയുര്‍വേദ ഔഷധ നിര്‍മാണത്തില്‍ വിശേഷിച്ച് തൈലങ്ങള്‍ ഉണ്ടാക്കുന്നതിനും കുഴമ്പുകള്‍ ഉണ്ടാക്കുന്നതിനും എണ്ണ പ്രധാന ഘടകമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top