കനിവ് ചുരത്തുന്ന മാലാഖമാര്‍

മൂസക്കുട്ടി വെട്ടിക്കാട്ടിരി No image

മിനയിലെ വിശാലമായ കുന്നിന്‍പുറങ്ങളിലെ ഒരു ടെന്റില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മുഖേന ഹജ്ജിനെ ത്തിയ, ആരും സഹായിക്കാനില്ലാത്ത മലയാളി ഹാജിമാര്‍ താമസിക്കുന്ന ഒരു ടെന്റിലേക്ക് രണ്ടു വളണ്ടിയര്‍മാര്‍ ഉന്തുവണ്ടിയില്‍ കഞ്ഞിയുടെ പാക്കറ്റ് നിറച്ച “ലോഡുമായി ഞെരുങ്ങി മല കയറുകയാണ്. വണ്ടി തള്ളിക്കയറ്റി കുന്നിന്‍മുകളിലെത്തിച്ച് കൂട്ടുകാരനോട് കഞ്ഞിപ്പാക്കറ്റ് വിതരണം ചെയ്യാന്‍ പറഞ്ഞ് മറ്റൊരു ടെന്റ് ലക്ഷ്യംവെച്ച് നീങ്ങവെ അപ്രതീക്ഷിതമായി അടിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ കഞ്ഞിട്രോളിയുമായി കുന്നിന്‍മു കളില്‍ കുതിച്ചെത്തിയ കൂട്ടുകാരനായ വളണ്ടിയറെ പ്രായം ചെന്ന ഒരു ഹാജി കരണത്തടിച്ചതാണ്. കാരണമാരാഞ്ഞപ്പോള്‍ ഹാജിയുടെ ദേഷ്യത്തോ ടെയുള്ള മറുചോദ്യം.“ ''നിങ്ങള്‍ ഇതുവരെ എവി ടെയായിരുന്നു? ഞങ്ങള്‍ രണ്ടു ദിവസമായി കഞ്ഞിക്ക് വേണ്ടി കാത്തിരിക്കുന്നു.'' വളണ്ടിയര്‍ ചിഹ്നമുള്ള കോട്ട് ധരിച്ചെത്തിയ ഇവര്‍ ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്നു കൂലി വാങ്ങുന്ന ജീവനക്കാരാണെന്നായിരുന്നു പാവം ഹാജിയുടെ ധാരണ. അവരുടെ അനാസ്ഥ’കാരണം രണ്ടുദിവസമായി അര്‍ഹമായ കഞ്ഞി മുടങ്ങിയെന്നും. ക്ഷമയും സഹനവും ശീലമാക്കിയ വളണ്ടിയര്‍മാര്‍ ഹാജിയെ തിരുത്താനൊന്നും മെനക്കെടാതെ കഷ്ടപ്പെട്ട് കുന്നിന്‍ മുകളിലെത്തിച്ച കഞ്ഞി വിതരണം ചെയ്ത് അടുത്ത ടെന്റുകളിലേക്ക് നടന്നു നീങ്ങി.
ഹജ്ജ് വേളയില്‍ മക്ക, മിന, മുസ്ദലിഫ, അറഫ എന്നീ പുണ്യ നഗരികളില്‍ വളണ്ടിയര്‍ സേവനങ്ങളിലേര്‍പ്പെടുന്ന സുമനസ്സുകള്‍ക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളുടെ ഒരു ചീന്ത് മാത്രമാണ് മുകളില്‍ കൊടുത്തത്. ഇതുപോലെ യോ ഇതിലേറെ കനത്തതോ ആയ നിരവധി സംഭവങ്ങള്‍ പരാതിയേതുമില്ലാതെ ഏറ്റുവാങ്ങി ദൈവപ്രീതി ലക്ഷ്യംവെച്ച് പുണ്യനഗരികളില്‍ കര്‍മ നിരതരാകുന്ന വളണ്ടിയര്‍മാര്‍ ലോകത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ തീര്‍ഥാടന ക്കാഴ്ചകളാണ്. എന്നാല്‍ സേവനത്തിന്റെ മധുരം അനുഭവിച്ചറിഞ്ഞ തീര്‍ഥാടകര്‍ വളണ്ടിയര്‍മാരെ കെട്ടിപ്പിടിച്ച് കരയുന്നതും അവര്‍ക്ക് വേണ്ടി അതിരുകളില്ലാത്ത ആകാശത്തേക്ക് കൈയുയ ര്‍ത്തി പ്രാര്‍ഥിക്കുന്നതുമായ അനുഭവ നിര്‍വൃതികള്‍ വേറെയുമുണ്ട് അവര്‍ക്ക് പറയാനും പങ്കുവെ ക്കാനും.
അലകടല്‍ പോലെ പുണ്യനഗരികളില്‍ തിരയടിച്ചെത്തുന്ന ദശലക്ഷക്കണക്കിനു ഹജ്ജ് തീര്‍ഥാടകരെ മിനാ താഴ്‌വരയും അറഫാ മൈതാനവുമൊക്കെ ഏറ്റുവാങ്ങുന്ന രംഗം ഹജ്ജിലെ വിസ്മയക്കാഴ്ചകളാണ്. ഇത്രയധികം വര്‍ണ-വര്‍ഗ-ദേശ-ഭാഷാ വൈവിധ്യങ്ങള്‍ ഒരേ ബിന്ദുവില്‍ കേന്ദ്രീകരിക്കുന്ന സമ്മേളനം മക്കയിലല്ലാതെ ‘ഭൂമിയില്‍ മറ്റെവിടെയും കാണാ നാവില്ല. പാപമോചനമല്ലാതെ മറ്റൊരു ലക്ഷ്യവും മനസില്‍ താലോലിക്കാത്ത തീര്‍ഥാടക ലക്ഷങ്ങ ളുടെ മുമ്പില്‍ താങ്ങും തണലുമായി പ്രത്യക്ഷപ്പെ ടുന്ന വളണ്ടിയര്‍ സേവകര്‍ അവര്‍ക്ക് മാലാഖമാര്‍ തന്നെയാണ്.
എത്ര കടുത്ത അനുഭവങ്ങള്‍ നേരിട്ടാലും ദൈവ പ്രീതി മാത്രം കാംക്ഷിച്ച് സേവന രംഗത്തിറങ്ങുന്ന മലയാളികളും അല്ലാത്തവരുമായ വളണ്ടിയര്‍മാരുടെ എണ്ണം വര്‍ഷം തോറും വര്‍ ധിച്ചുവരികയാണ്. പുരുഷ വളണ്ടിയര്‍മാരെക്കാള്‍ ഒട്ടും പിന്നിലല്ല വനിതാ വളണ്ടിയര്‍മാരും. ജിദ്ദക്കുപുറമെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലിത്തിരക്കിനിടയില്‍ വീണുകിട്ടുന്ന അവധിക്കാലം പുണ്യഭൂമിയില്‍ വളണ്ടിയര്‍ സേവനത്തിന് നീക്കിവെക്കുന്നവരാണ് ഇവര്‍. പലപ്പോഴും ജോലിയില്‍ നിന്നും ലീവെടുത്ത് എത്തുന്നവരുമുണ്ട്.
വളണ്ടിയര്‍ സേവന രംഗത്ത് ചുറുചുറുക്കോ ടെ പ്രവര്‍ത്തിക്കുന്ന വനിതകള്‍ നിരവധിയാണ്. ദൈവ കാരുണ്യമല്ലാത്ത മറ്റൊന്നും കാംക്ഷി ക്കാത്ത ഈ ധര്‍മ കാമനകളെ പരിചപ്പെടുത്തുക ക്ഷിപ്രസാധ്യമല്ല. ഒരിക്കലെങ്കിലും ഹജ്ജ് വേളയില്‍ പുണ്യനഗരിയിലെത്താത്തവര്‍ക്ക് ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മാഹാത്മ്യം ഉള്‍ക്കൊള്ളാന്‍ പ്രയാസമാകും. സ്വയം മറന്ന് തീര്‍ഥാടകര്‍ക്ക് സഹായ ഹസ്തവുമായി ഓടിനടക്കുന്ന ഇവര്‍ ആരുടെയെങ്കിലും നല്ലവാ ക്കിന് കാതോര്‍ക്കുകയോ തിക്താനുഭവങ്ങള്‍ക്ക് മുമ്പില്‍ പതറുകയോ ചെയ്യാറില്ല.
ഇത് മൊറയൂര്‍ സ്വദേശികളായ സി.കെ അബ്ദുറഹ്മാന്‍-റസിയ ദമ്പതികള്‍. അബ്ദുറഹ്മാന്‍ സൗദിയിലെത്തിയിട്ട് 32 വര്‍ഷമായി. ‘ഭാര്യ വി.എം റസിയയും സൗദിയില്‍ സില്‍വര്‍ ജൂബിലി പിന്നിട്ടു. നിരവധി വര്‍ഷങ്ങളായി അവസരം കിട്ടുമ്പോഴെല്ലാം തീര്‍ഥാടകരുടെ സേവനത്തിന് ഇവര്‍ പുണ്യനഗരിയി ലെത്താറുണ്ട്. ജിദ്ദയിലായിരുന്നപ്പോള്‍ സേവനത്തിന് പോകാനെളുപ്പമായിരുന്നുവെന്നും എന്നാല്‍ ജോലി മാറ്റത്തിന്റെ ‘ഭാഗമായി കഴിഞ്ഞ അഞ്ചു വര്‍ഷമായി യാമ്പുവിലാണെങ്കിലും വളണ്ടിയര്‍ സേവനരംഗത്ത് നിന്നും പിന്‍മാറിയിട്ടില്ലെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു. ഇന്നത്തെ പോലെ എ.സി യും കൂളറും ഇല്ലാത്ത കാലത്തെ ഹജ്ജ് വളണ്ടിയര്‍ സേവനം അബ്ദുറഹ്മാന്‍ ഓര്‍ത്തെടുത്തു. കടുത്ത ചൂടിനെ അവഗണിച്ച് ഹാജിമാരുടെ ടെന്റുകളിലും മറ്റും കൈ മെയ് മറന്ന് കര്‍മ നിരതരാവും. വളണ്ടിയര്‍ ദമ്പതികളായതുകൊണ്ട് വനിത ടെന്റുകളുടെ സെക്യൂരിറ്റി ജോലിയും ‘ഭക്ഷണ ചുമതലയുമൊ ക്കെയാണ് അബ്ദുറഹ്മാന് ലഭിക്കുക. ഉറക്കും ക്ഷീണവും അന്യം നിന്നുപോകുന്ന നാളുകളില്‍ മനസില്‍ ദൈവപ്രീതി മാത്രമായിരിക്കും.
പുണ്യഭൂമിയില്‍ അല്ലാഹുവിന്റെ അതിഥികളെ സേവിക്കാന്‍ അവസരം ലഭിക്കുന്നതില്‍ അത്യന്തം ആഹ്ലാദമുണ്ടെന്ന് വര്‍ഷങ്ങളായി വളണ്ടിയര്‍ സേവനം ചെയ്തുവരുന്ന റസിയ പറഞ്ഞു. മിനയിലെ സ്ത്രീകളുടെ ടെന്റുകളില്‍ പരമാവധി സൗകര്യമൊരു ക്കുക, രോഗം ബാധിക്കുന്നവരെ ശുശ്രൂഷിക്കുക, ‘ഭക്ഷണം വിതരണം ചെയ്യുക തുടങ്ങി അനേകം ജോലികളാണ് വളണ്ടിയര്‍മാര്‍ക്ക് നിര്‍വഹിക്കാനുള്ള ത്. ആദ്യം വളണ്ടിയര്‍ സേവനത്തിനിറങ്ങുമ്പോള്‍ ഈരംഗത്ത് ദീര്‍ഘകാലത്തെ പരിചയവും പരിജ്ഞാ നവുമുള്ള ജിദ്ദയിലെ സഫിയ അലിയുടെ നിര്‍ദേ ശങ്ങള്‍ ഏറെ ഉപകാരപ്പെട്ടിരുന്നുവെന്നും റസിയ ഓര്‍ക്കുന്നു.
പരിഷ്‌കരിച്ച ടെന്റുകളില്ലാതിരുന്ന മുന്‍ കാലങ്ങളില്‍ ചൂലും മുറവുമെടുത്ത് പോലും ടെന്റുകള്‍ വൃത്തിയാക്കിയിരുന്നതായി റസിയ ഓര്‍ത്തെടുത്തു. എന്നാല്‍ ആധുനിക സൗകര്യ ങ്ങളുള്ള ടെന്റുകള്‍ വന്നതുകാരണം ഇപ്പോള്‍ അത്തരം ജോലികള്‍ കുറവാണെന്ന് അവര്‍ പറഞ്ഞു. തീര്‍ഥാടകരില്‍ നിന്ന് കയ്‌പേറിയ അനുഭവം ഉണ്ടാവുമെങ്കിലും ഹജ്ജ് കഴിഞ്ഞ് തിരിച്ച് പോകുമ്പോള്‍ അവരില്‍ നിന്ന് ലഭിക്കുന്ന കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകളും വാക്ക് മുറിഞ്ഞുപോകുന്ന യാത്രാമൊഴികളും ഏതാനും ദിവസങ്ങളായുള്ള വളണ്ടിയര്‍ സേവനത്തിലൂടെ ക്ഷീണിച്ചു തളര്‍ന്ന മനസ്സിനും ശരീരത്തിനും പുത്തനുണര്‍വ് പകര്‍ന്നു നല്‍കുമെന്ന് റസിയ പറയുന്നു. വിവിധ പ്രദേശങ്ങളില്‍നിന്നുള്ള വ്യത്യസ്ത സ്വഭാവക്കാരായ തീര്‍ഥാടകരുടെ സേവനത്തിന് നല്ല ക്ഷമ വേണം. മുന്‍കോപികള്‍ ക്കോ മോശമായ പെരുമാറ്റങ്ങളുണ്ടാവുമ്പോള്‍ പെട്ടെന്ന് പ്രതികരിക്കുന്നവര്‍ക്കോ തീര്‍ഥാടകര്‍ക്ക് വളണ്ടിയര്‍ സേവനം നടത്താന്‍ കഴിയില്ല. റസിയ അഭിപ്രായപ്പെട്ടു.
‘ഭര്‍ത്താവിനെയും മക്കളെയും ജിദ്ദയില്‍ തനിച്ചാക്കി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുണ്യനഗരിയില്‍ വളണ്ടിയര്‍ സേവനരംഗത്ത് കര്‍മനിരതയാണ് കണ്ണൂര്‍ കുഞ്ഞിമംഗലം കവ്വപ്പുറം സ്വദേശി മുംതാസ് അഷ്‌റഫ്. കഴിഞ്ഞ 12 വര്‍ഷമായി ജിദ്ദയില്‍ താമസിക്കുന്ന മുംതസ് സൗദിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാള പത്രത്തിന്റെ ജിദ്ദ യൂണിറ്റിലെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി അഷ്‌റഫിന്റെ ‘ഭാര്യയാണ്. ഹജ്ജ് വളണ്ടിയര്‍ സേവനം തന്റെ ജീവിതത്തിന് പ്രതിസന്ധികളില്‍ പിടിച്ചു നില്‍ക്കാനും മറ്റുമുള്ള ധാര്‍മികമായ കരുത്ത് പകരുന്നുവെന്ന് മുംതാസ് കരുതുന്നു. വളണ്ടിയര്‍മാരുടെ സാന്നിധ്യം തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസകരമാണ്. ജംറകളില്‍ കല്ലെറിഞ്ഞ് തിരിച്ചു വരുമ്പോഴും ത്വവാഫുല്‍ ഇഫാദ കഴിഞ്ഞ് മിനയിലേക്ക് തിരിച്ച് വരുമ്പോഴു മൊക്കെയുള്ള വളണ്ടിയര്‍മാരുടെ സേവനം സ്തുത്യര്‍ഹമാണ്. ടെന്റുകളിലായിരിക്കുമ്പോള്‍ പ്രായം ചെന്നവരെ ബാത്‌റൂമിലേക്ക് കൊണ്ടു പോകുന്നതും നമസ്‌കാരത്തിന് ഒരുക്കുന്നതു മെല്ലാം ഇവരാണ്. മുംതാസ് പറയുന്നു. തീര്‍ഥാടകര്‍ക്ക് പൊതുവെ ബാധിക്കാറുള്ള ഫ്‌ളൂ, പനി, ചുമ തുടങ്ങിയ രോഗങ്ങളെ ചെറുക്കാന്‍ തേന്‍, ചുക്ക് പൊടി, ചെറുനാരങ്ങ തുടങ്ങിയവ കരുതാറുണ്ടെന്ന് മുംതാസ് പറയുന്നു.
മക്കയില്‍ ത്വവാഫുല്‍ ഇഫാദ കഴിഞ്ഞ് തിരിച്ച് മിനയിലെത്തുന്ന ഹാജിമാരെ കാത്ത് ഉറക്കമിളച്ചിരിക്കുന്ന അനുഭവം മുംതാസ് വിവരിച്ചു. ക്ഷീണിച്ചെത്തുന്ന ഹാജിമാര്‍ക്ക് ചൂടുള്ള കഞ്ഞി ലഭിക്കുമ്പോഴുള്ള അവരുടെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അവരുടെ സംതൃപ്തി കാണുമ്പോള്‍ മനം നിറയുമെന്നും അവര്‍ പറയുന്നു. ഓരോവര്‍ഷം കൂടുന്തോറും പുണ്യ നഗരിയില്‍ സൗകര്യം കൂടിവരുന്നു. ബ്ലാങ്ക റ്റ്,‘ഭക്ഷണം, കിടക്ക തുടങ്ങിയവ ടെന്റുകളില്‍തന്നെ ലഭ്യമായിത്തുടങ്ങി. അതോടെ വളണ്ടിയര്‍മാരുടെ ത്യാഗങ്ങള്‍ക്കും കുറവ് വന്നു കൊണ്ടിരിക്കുന്നു. മുംതാസ് ചൂണ്ടിക്കാട്ടി.
ജോലിക്കാരാണെന്ന് ധരിച്ച് പലപ്പോഴും വളണ്ടിയര്‍ സേവനം നടത്തുന്നവരോട് തീര്‍ഥാടകര്‍ പരുക്കന്‍ രീതിയില്‍ പെരുമാറും. എന്നാല്‍ യാഥാര്‍ഥ്യമറിഞ്ഞ ശേഷം തിരിച്ചു പോകുമ്പോള്‍ കെട്ടിപ്പിടിച്ച് കരയാറുള്ളത് വ്യത്യസ്തമായ അനുഭവമാണത്രെ. ഹജ്ജ് വേളയില്‍ പരിചയപ്പെട്ട വരുമായി പിന്നീടും ബന്ധം കാത്തുസൂക്ഷി ക്കാറുണ്ടെന്ന് മുംതാസ് പറയുന്നു. ഇത്തരം ബന്ധങ്ങള്‍ വളര്‍ന്ന് പരസ്പര സന്ദര്‍ശനങ്ങളും സൗഹൃദ കൂടിച്ചേരലുകളും വരെ ഉണ്ടാകും.
മലപ്പുറം വലിയങ്ങാടി സ്വദേശികളായ ഹസനുല്‍ ബന്ന-ഉമ്മു ഹബീബ ദമ്പതികള്‍ക്ക് വളണ്ടിയര്‍ സേവനം ജീവിത സായൂജ്യമാണ്. 18 വര്‍ഷത്തോ ളമായി ജിദ്ദയിലുള്ള ഇവര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുണ്യനഗരിയില്‍ കര്‍മ നിരതരാണ്. അല്ലാഹുവിന്റെ അതിഥികളെ സഹായിക്കുന്നതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണുള്ളതെന്ന് ഇരുവരും പറഞ്ഞു. ദമ്പതികളായതുകൊണ്ട് സ്ത്രീ പുരുഷ ടെന്റുകള്‍ക്കിടയില്‍ “കമ്യൂണിക്കേഷന്‍ ചാനലായി വര്‍ത്തിക്കാറുണ്ടെന്ന് ഹസനുല്‍ ബന്ന പറഞ്ഞു. ഊണും ഉറക്കവും പലപ്പോഴും കുറവായിരി ക്കുമെങ്കിലും അല്ലാഹുവിന്റെ പ്രത്യേകം കവച മുള്ളതുകൊണ്ട് ക്ഷീണമോ മടുപ്പോ ഒട്ടും അനുഭവപ്പെടാറില്ലെന്ന് ഉമ്മു ഹബീബ പറയുന്നു. ഏറ്റവും മഹത്തായ ജനസേവന കര്‍മമാണിത്. ജീവിതത്തില്‍ മറക്കാനാകാത്ത അനേകം ഓര്‍മകളുമ ായാണ് ഓരോ തവണയും വളണ്ടിയര്‍ സേവനം കഴിഞ്ഞ് മടങ്ങുന്നത്. അവര്‍ പറഞ്ഞു. തീര്‍ഥാടകര്‍ വൈകാരികമായി എത്രതന്നെ മോശമായി പ്രതികരിച്ചാലും അങ്ങേയറ്റത്തെ ക്ഷമയോടെ കൈകാര്യം ചെയ്യണമെന്ന ഉപദേശവും പുതുതായി വളണ്ടിയര്‍ സേവനത്തിന് മുന്നോട്ട് വരുന്നവര്‍ക്ക് ഉമ്മു ഹബീബ നല്‍കുന്നു.
ജിദ്ദയിലുള്ള ആമിന നാസര്‍, ഹഫ്‌സ ഉമര്‍, റുഖ്‌സാന മൂസ തുടങ്ങി മുന്‍കാലങ്ങളില്‍ വളണ്ടിയര്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരും ഫസീല അബ്ദുല്‍ അസീസ്, ഷാഹിന സൈദലവി, ഷഹ്‌നാസ്, സ്വാബിറ തുടങ്ങി പുതുമുഖങ്ങളുമടക്കം അനേകം വനിതകള്‍ ഹജ്ജ് വളണ്ടിയര്‍ സേവനരംഗത്ത് സംഭാവന കളര്‍പ്പിച്ചവരാണ്. ജിദ്ദയില്‍ നിന്ന് മടങ്ങി നാട്ടില്‍ സ്ഥിരതാമസമാക്കിയ റഹ്മത്തുന്നിസ ടീച്ചര്‍ ഹജ്ജ്‌വേളയില്‍ സ്ത്രീ തീര്‍ഥാടകര്‍ക്ക് ക്ലാസെടുത്തും നിര്‍ദേശങ്ങള്‍ നല്‍കിയും സജീവമായിരുന്നുവെന്ന് വനിതാ വളണ്ടിയര്‍മാര്‍ ഓര്‍ക്കുന്നു.
‘ഭക്ഷണ വിതരണവും മിനയിലും അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലും ഹാജിമാരെ അനുഗമിക്കുക, ജംറയില്‍ കല്ലേറിനു പോകു ന്നവരെ സഹായിക്കുക, കല്ലേറു കഴിഞ്ഞ് തിരിച്ചു ടെന്റിുകളിലേക്ക് വരുമ്പോള്‍ വഴിതെറ്റു ന്നവര്‍ക്കും ടെന്റുകള്‍ തിരിച്ചറിയാതെ ചുറ്റിക്കറങ്ങി ക്ഷീണിതരായ ഹാജിമാര്‍ക്കും വഴികാട്ടികളാവുക, രോഗം ബാധിച്ചവരെ അടുത്തുള്ള ക്ലിനിക്കിലെത്തിക്കുക, പ്രാഥമിക ചികില്‍സ നല്‍കുക, പ്രായമായവരെയും രോഗികളെയും വീല്‍ചെയറില്‍ ഹജ്ജ് കര്‍മങ്ങള്‍ ചെയ്യാന്‍ സഹായിക്കുക, ത്വവാഫു ല്‍ ഇഫാദ കഴിഞ്ഞ് തിരിച്ച് മിനയിലേക്ക് പുറപ്പെടുന്ന ഹാജിമാരെ സഹായിക്കുക, തിരക്കേറിയ ത്വവാഫുല്‍ വിദാഇല്‍ ഹാജിമാ ര്‍ക്ക് കൈ താങ്ങാവുക തുടങ്ങി അനേകം അവസരങ്ങളില്‍ വളണ്ടിയര്‍മാരുടെ സാന്നി ധ്യം ഹാജിമാര്‍ക്ക് അനുഗ്രഹമാകുന്നുണ്ട്.
വളണ്ടിയര്‍ സേവനം നിര്‍വഹിക്കുന്ന വരില്‍ എല്ലാ വിഭാഗക്കാരുമുണ്ട്. സൗദി അധികൃതരുടെ അനുമതിയോടെ പ്രവര്‍ ത്തിക്കുന്ന അനേകം സേവന സന്നദ്ധ വിഭാഗ ങ്ങള്‍ക്ക് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നെ ത്തുന്ന തീര്‍ഥാടകരെ സഹായിക്കാന്‍ അതാത് രാജ്യങ്ങള്‍ പ്രത്യേകം വളണ്ടിയര്‍മാരെ നിയോഗിക്കാറുണ്ട്. സൗദിയിലെ വിവിധ മലയാളി കൂട്ടായ്മകളും സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തുവരുന്നു.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top