ആര്‍ത്തവം പ്രശ്‌നമോ? ആയുര്‍വേദം പരീക്ഷിക്കൂ.

പി.എം കുട്ടി പറമ്പില്‍ No image

ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്കുണ്ടാവുന്ന ക്ഷീണം, ഉറക്കം എന്നിവയ്ക്കു കാരണം ഇരുമ്പിന്റെ കുറവാണ്. പത്ത് സ്ത്രീകളില്‍ ഒരാള്‍ക്ക് ഈ രീതിയില്‍ അസ്വസ്ഥത ഉണ്ടാകാം. ഇരമ്പിന്റെ അംശം അടങ്ങിയ ആഹാരം കഴിക്കലാണ് പ്രധാനം. മാംസം, ചീര, ഉണങ്ങിയ പഴങ്ങള്‍ എന്നിവ കൂടുതന്‍ കഴിക്കുന്നത് ഗുണകരമാണ്.
എള്ള് വറുത്ത് പൊടിച്ച് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് രണ്ടു നേരം സേവിച്ചാല്‍ ആര്‍ത്തവ വേദനയും ആര്‍ത്തവക്കുറവും മാറിക്കിട്ടും.
ആര്‍ത്തവ കാലത്തുണ്ടാകുന്ന വേദനക്ക് പാവക്കാ നീരില്‍ തേന്‍ ചേര്‍ത്ത് സേവിക്കുന്നത് നല്ലതാണ്.
ഉലുവ വറുത്തിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക. ആര്‍ത്തവ സമയത്തെ വയറുവേദന കുറയും.
മുരിങ്ങയില ഇടിച്ചു പിഴിഞ്ഞ നീര് ഒരൗണ്‍സ് വീതം രാവിലെ കഴിക്കുന്നത് കൊള്ളാം.
മാങ്ങയണ്ടി ഉണക്കിപ്പൊടിച്ചു അല്‍പം തേനില്‍ ചാലിച്ചു കഴിക്കുന്നത് ആര്‍ത്തവം ക്രമീകരിക്കാന്‍ ഉപകരിക്കും.
കറ്റാര്‍വാഴയുടെ നീര് ഒരു ടീസ്പൂണ്‍ വീതം കാലത്തും വൈകുന്നേരവും കഴിക്കുന്നത് ആര്‍ത്തവ സമയത്തുണ്ടാകുന്ന വയറുവേദന ഇല്ലാതാക്കും.
ഉഴിഞ്ഞയുടെ ഇല വറുത്തരച്ച് കുഴമ്പാക്കി അടിവയറ്റില്‍ പുരട്ടിയാല്‍ ആര്‍ത്തവ തടസ്സം മാറും.
എള്ളിന്റെ നാലിലൊരുഭാഗം ചുക്കും ഇരട്ടി ശര്‍ക്കരയും ചേര്‍ത്തടിച്ച് പത്ത് ഗ്രാം വീതം കാലത്തും വൈകീട്ടും കഴിക്കുന്നത് ആര്‍ത്തവ കാലത്തുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഗുണം ചെയ്യും.
അശോകത്തൊലി കഷായം വെച്ച് തേന്‍ ചേര്‍ത്ത് സേവിക്കുന്നത് ക്രമം തെറ്റിയ ആര്‍ത്തവം ക്രമമാക്കും.
ആര്‍ത്തവ രക്തം നിലക്കാതെ അധികം പോവുകയാണെങ്കില്‍ കീഴാര്‍നെല്ലി സമൂലം അരച്ച് മൂന്ന് ഗ്രാം മുതല്‍ ആറ് ഗ്രാം വരെ അരിക്കാടിയില്‍ കലക്കി ദിവസവും രണ്ട് നേരം കഴിക്കുക.
നിലപ്പനക്കിഴങ്ങ്, കരിങ്ങാലിക്കാതല്‍, നെല്ലിക്ക, ഞെരിഞ്ഞില്‍ ഞാവലത്തൊലി, ശതാവരിക്കിഴങ്ങ് ഇവകൊണ്ട് കഷായം വെച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും ചന്ദനം കഷായം വെച്ച് കഴിക്കുന്നതും ആര്‍ത്തവ സമയത്തുണ്ടാവുന്ന ദുര്‍ഗന്ധ പൂരിതമായ രക്തസ്രാവം ശമിപ്പിക്കും.
ഇലക്കറികള്‍ കഴിക്കുക. പ്രത്യേകിച്ച് പച്ച നിറമുള്ള ചീര, മുരിങ്ങയില തുടങ്ങിയവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

അവലംബം - ആയുര്‍വേദ ഗ്രന്ഥങ്ങള്‍

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top