മിതാഹാരം ശീലിക്കൂ

ഡോ: അനീഷ് അഹമ്മദ്. കെ.എം No image

ലോകത്താകമാനമുളള മുസ്ലിംകള്‍ക്ക് റംസാന്‍ മാസം മുഴുവന്‍ നോമ്പനുഷ്ടിക്കല്‍ നിര്‍ബന്ധ മാക്കപ്പെട്ടിരിക്കുന്നു. നോമ്പെടുക്കുന്ന വ്യക്തിക്ക് ഏകദേശം 14 മണിക്കൂര്‍ സമയം വെളളവും ആഹാരവും കൂടാതെ കഴിച്ചുകുട്ടേണ്ടിവരുന്നു. സ്വാഭാവികമായും ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ð ചെറിയ മാറ്റങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നു. ശരിയായ ഭക്ഷണ ക്രമീകരണവും ജീവിതശൈലി മാറ്റങ്ങളും കൊണ്ട് ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുന്ന താണ്. ചില രോഗങ്ങള്‍ക്ക് വ്രതാനുഷ്ഠാനം കൊണ്ട് ശമനം ഉണ്ടാകാറുമുണ്ട്.
നോമ്പ് മുറിച്ചതിന് ശേഷം പിറ്റെ ദിവസം നോമ്പ് ആരംഭിക്കുന്നത് വരെ ഏകദേശം 10 മണിക്കൂര്‍ മാത്രമാണ് ആഹാരപാനിയങ്ങള്‍ കഴിക്കാന്‍ അനുവാദമുളളത്. ഇതില്‍ð നിന്നും രാത്രി ഉറങ്ങാനുളള അഞ്ചാറ് മണിക്കൂര്‍ കഴിഞ്ഞാല്‍ð ബാക്കി പരമാവധി 5 മണിക്കൂര്‍ മാത്രമാണ് ‘ഭക്ഷണം കഴിക്കാന്‍ പറ്റുന്ന സമയം. നോമ്പില്ലാത്തപ്പോള്‍ 18 മണിക്കൂര്‍ കൊണ്ട് കഴിക്കുന്ന ഭക്ഷണം നോമ്പ് കാലത്ത് അഞ്ച് മണിക്കൂര്‍ കൊണ്ട് കഴിക്കുന്നു. ചിലര്‍ ഈ സമയത്തിനിടയില്‍ð നോമ്പില്ലാത്ത പ്പോള്‍ കഴിക്കുന്നതിനെക്കാള്‍ðകുടുതല്‍ð അളവ് നോമ്പുരാവുകളില്‍ð കഴിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെ വിവിധ ഘടകങ്ങളും അളവും സമയവും ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല,ñ നോമ്പുകാലത്ത് നല്ലñരീതിയില്‍ð മാനസി കവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തേണ്ടത് ശരിയായ രീതിയിലുള്ള ആരാധനകളും പ്രാര്‍ത്ഥനകളും നിര്‍വ്വഹിക്കാനാവശ്യമാണുതാനും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1.നോമ്പുകാലത്ത്പ്രത്യേകമായ ആഹാരച്ചിട്ടകളോ വിഭവങ്ങളോ നിര്‍ദ്ദേശിക്കാനില്ല. സാധാരണ കഴിക്കാ റുളള വിഭവങ്ങള്‍തന്നെ അളവിലും സമയക്രമത്തിലും മാറ്റങ്ങള്‍ വരുത്തിയാലും മതിയാകും.
2. നോമ്പ് തുറക്കുന്ന സമയം പഴങ്ങള്‍, പഴച്ചാറുകള്‍ ആവിയില്‍ð വേവിച്ച ചെറിയ പലഹാരങ്ങള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. ഈത്തപ്പഴം, മാങ്ങ, ഓറഞ്ച്, പപ്പായ, ആപ്പിള്‍, തണ്ണിമത്തന്‍ ഇവയില്‍ ഏതെങ്കിലും ആകാം. എണ്ണയില്‍ð പൊരിച്ചെടുക്കുന്ന വടകള്‍, സമൂസ മുതലായ പലഹാരങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പുറമെ മൂന്നാല് ഗ്ളാസ് വെളളം നിര്‍ബന്ധമായും കുടിച്ചിരിക്കണം. ഗ്യാസ് നിറച്ച പാനീയങ്ങള്‍ ഒഴിവാക്കുന്നതായിരിക്കും ഉത്തമം.
3. ഇതിനുശേഷം ഏകദേശം രണ്ടോ മൂന്നോ മണിക്കുര്‍ കഴിഞ്ഞ് അടുത്ത പ്രധാന ‘ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഇപ്രകാരം ചെയ്യുന്നത് കൊണ്ട് ഇടവേള പ്രാര്‍ഥനകള്‍ക്കും ആരാധന കള്‍ക്കും മാത്രമായി നീക്കിവെക്കാന്‍ സാധിക്കു ന്നതാണ്. സാധാരണ പ്രാതലിന് കഴിക്കുന്ന അപ്പം, പത്തിരി, ഇഡ്ഡലി, ദോശ, നൂല്‍പ്പുട്ട് മുതലായവയില്‍ð ഏതെങ്കിലും ആകാവുന്നതാണ്. പൊറോട്ടയും എണ്ണയില്‍ð വറുക്കുന്ന വിഭവങ്ങളും കഴിയുമെ ങ്കില്‍ð ഒഴിവാക്കുക. മത്സ്യമോ മാംസമോ ഏതെങ്കിലും ഒന്ന് കറിയായി ഉപയോഗിക്കാം. ചോറോ കഞ്ഞിയോ വേണമെന്നുളളവര്‍ക്ക് അതും ആകാവുന്നതാണ്. ചായയോ കാപ്പിയോ കുറഞ്ഞ അളവില്‍ð സ്വീകാര്യമാണ്. ധാരാളം പച്ചക്കറി സാലഡുകള്‍ കഴിക്കുന്നത് നോമ്പ് കാലത്തു ണ്ടാകാറുളള മലബന്ധം തടയാന്‍ സഹായിക്കും. ഭക്ഷണം എത് കഴിച്ചാലും വയര്‍ നിറയുന്നതു വരെ ഭക്ഷിക്കുന്നത് നിര്‍ബന്ധമായും ഒഴിവാ ക്കണം.
4.പുലര്‍ച്ചക്ക് കഴിക്കുന്ന ‘ഭക്ഷണം ഒരുകാരണവശാലും ഒഴിവാക്കരുത്. ലഘുവായ ‘ഭക്ഷണമായിരിക്കും നല്ലത്. കഞ്ഞി, ഓട്സ്, ചോറ,് ലഘുവായ പലഹാരങ്ങള്‍ തുടങ്ങിയ വയില്‍ð ഏതെങ്കിലുമൊന്നാകാവുന്നതാണ് നേന്ത്രപ്പഴമോ, ഊര്‍ജ്ജം തരുന്ന മറ്റ് പഴങ്ങളോ കഴിക്കാവുന്നതാണ്. ഏകദേശം നാല് ഗ്ളാസ് വെളളമെങ്കിലും കുടിച്ചിരിക്കണം. ഈ ഭക്ഷണം നോമ്പ് ആരംഭിക്കുന്ന ബാങ്കിന് തൊട്ടു മുന്‍പായി കഴിച്ച് തീര്‍ക്കുകയായിരിക്കും ഉത്തമം.
5.നോമ്പെടുക്കുന്ന ദിവസ ങ്ങളില്‍ðചുരുങ്ങിയത് മൂന്ന് ലിറ്റര്‍ വെളളമെങ്കിലും കുടിച്ചിരിക്കണം (ജ്യൂസുകളും പാനിയങ്ങളും ഉള്‍പ്പടെ) 1000-1500 ര.ര മൂത്രമെങ്കിലും ഒരുദിവസം ഉണ്ടാകണം.
6.അധികം കൊഴുപ്പുളള ‘ഭക്ഷണങ്ങള്‍ എണ്ണയില്‍ð ഡീപ്പ് ഫ്രൈ ചെയ്ത മാംസം പൊറോട്ട മുതലായവ ഒഴിവാക്കുകയോ പരമാവധി കുറക്കുകയോ ചെയ്യണം.
7.വയറ് നിറയുന്നത് വരെ കഴിക്കുന്നത് ഒഴിവാക്കുക. വെളളം കുടിച്ച് കഴിഞ്ഞാലും വയറ് പൂര്‍ണമായി നിറയാതെയിരിക്കാന്‍ ശ്രദ്ധിക്കുക.
8. വയറിളക്കം, ഛര്‍ദ്ദി, വൃക്കസംബന്ധമായ രോഗങ്ങള്‍, കരള്‍ രോഗം, കഠിനമായ പനി എന്നിവ ബാധിച്ചവര്‍ എന്നിവര്‍ നോമ്പ് ഒഴിവാക്കുന്നതാണ് ഉത്തമം.
9. കാരറ്റ്, തക്കാളി, കക്കരിക്ക, മുതലായ പച്ചക്കറികള്‍ സാലഡാക്കിയും, അല്ലാതെയും ധാരാളം കഴിക്കണം .
10.സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ തുടരേണ്ടതാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അളവും സമയക്രമവും മാറ്റാം.
11. പുകവലി, മുറുക്ക്ð മുതലായ ദുഃശ്ശീലങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം
പ്രമോഹരോഗികള്‍
പ്രമേഹരോഗമുളളവര്‍ക്കും മുന്‍പ് കഴിച്ചിരുന്ന ‘ഭക്ഷണം തന്നെ സമയക്രമം മാറ്റി കഴിക്കാവുന്നതാണ്. പഞ്ചസാര, ശര്‍ക്കര, തേന്‍, മധുരപലഹാരങ്ങള്‍ എന്നിവ ഒഴിവാക്കണം. മധുരം അധികമില്ലാത്ത പഴങ്ങളായ തണ്ണിമത്തന്‍, ഓറഞ്ച്, മുന്തിരി, ആപ്പിള്‍, പേരക്ക എന്നിവ മിതമായ അളവില്‍ðഉപയോഗിക്കാം.
സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ തുടരണം. പക്ഷെ ഇന്‍സുലിന്റെ ഡോസും സമയക്രമവും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നിശ്ചയിക്കേണ്ടിവരും. അമിതമായ ശരീരികാദ്ധ്വാനം ഒഴിവാക്കണം. രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറയാന്‍ സാധ്യതയുളളതുകൊണ്ട് (പ്രത്യേകിച്ചും ഉച്ചക്ക് ശേഷം) അതിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം. ദാഹം, വിശപ്പ്, തലകറക്കം, നെഞ്ചിടിപ്പ്, വെപ്രാളം, കൈവിറയല്‍ എന്നിവ ഉണ്ടാകാം. ഉടനെ തന്നെ മധുരമുളള എന്തെങ്കിലും പാനീയങ്ങള്‍ കഴിച്ച് നോമ്പ് അവസാനിപ്പിക്കേണ്ടതാണ്
പ്രമേഹമുളള ഗര്‍ഭിണികള്‍, പ്രായമേറിയ പ്രമേഹരോഗികള്‍, ടൈപ്പ് 1 പ്രമേഹരോഗികള്‍, പ്രമേഹം മൂലമുളള വൃക്കരോഗികള്‍, ദിവസത്തില്‍ മൂന്ന് പ്രാവശ്യമോ കൂടുതലോ ഇന്‍സുലിന്‍ കുത്തിവെപ്പ് വേണ്ടിവരുന്നവരൊന്നും നോമ്പെടുക്കാന്‍ പാടില്ല.
ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, ആരോഗ്യം കുറഞ്ഞ വൃദ്ധജനങ്ങള്‍, രോഗികള്‍ എന്നിവര്‍ നോമ്പെടുക്കുമ്പോള്‍ ക്ഷീണമോ, മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്ന പക്ഷം വിഷമിച്ച് നോമ്പ് തുടരാതെ ഒഴിവാക്കുന്നതായിരിക്കും അഭികാമ്യം.
നോമ്പ്തുറ സല്‍കാരങ്ങളില്‍ ധാരാളം വിഭവങ്ങളൊരുക്കി ആഘോഷമാക്കി മാറ്റുന്ന പ്രവണത കാണുന്നുണ്ട്. ഭക്ഷണവിഭവങ്ങള്‍ ഉണ്ടാക്കുന്നതിലും അതിന് പ്രേരിപ്പിക്കുന്നതിലും ഔചിത്യം പാലിക്കേണ്ടതാണ്. ആരോഗ്യം നിലനിര്‍ത്താ നും നോമ്പിന്റെ ഉദ്ദേശ്യശുദ്ധി കൈവരിക്കാനും ഇതാവശ്യമാണ്. കഴിക്കുന്ന ‘ഭക്ഷണം ചിലര്‍ക്ക് രോഗ കാരണവും “ മറ്റ് ചിലര്‍ക്ക് “ രോഗശമനവുമാകാ മെ ന്നുളള സത്യം മറക്കരുത്. മിതമായ ഭക്ഷണവും ആത്മാര്‍ഥമായ പ്രാര്‍ഥനകളും ശരീരത്തെയും മനസ്സി നെയും ഒരുപോലെ ശുദ്ധമാക്കാന്‍ പര്യാപ്തമാണ്.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top