ഗ്ലാസ്സ് പെയ്ന്റിംഗ്

ഷീബ അബ്ദുസ്സലാം No image

വരക്കാനുദ്ദേശിക്കുന്ന പടത്തിന്റെ അളവിനനുസരിച്ച് ഗ്ളാസ്സ് എടുക്കുക. ഇത് പെയിന്റിംഗ് ചെയ്യുന്നതിന് മുമ്പ് സോപ്പുപയോഗിച്ച് നന്നായി കഴുകിയുണക്കണം. പെയിന്റ് ചെയ്യാനുള്ള പടം ട്രെയ്സിംഗ് ഷീറ്റില്‍ വരച്ചെടുത്ത് ഗ്ളാസ്സ് അതിന് മുകളില്‍ വെക്കുക. കറുത്ത ഔട്ട്ലൈനര്‍ കൊണ്ട് ഔട്ട്ലൈന്‍ വരക്കുക. ചിത്രത്തിന്റെ മുകള്‍ഭാഗത്ത് നിന്ന് വേണം തുടങ്ങുവാന്‍. ഇല്ലെങ്കില്‍ ഔട്ട്ലൈന്‍ കൈതട്ടി വൃത്തികേടാക്കും. ഒരേവണ്ണത്തില്‍ ഔട്ട്ലൈന്‍ ഇടുക. ഗ്ളാസ് നിരങ്ങി നീങ്ങാതെ സൂക്ഷിക്കണം. രണ്ട് മണിക്കൂര്‍ കഴിയുമ്പോഴേക്കും ഔട്ട്ലൈന്‍ ഉണങ്ങും.
ഇനി ചിത്രത്തിനനുസരിച്ച് കളര്‍ കൊടുക്കാം. ഗ്ളാസ്പെയിന്റ് ബോട്ടിലില്‍ നിന്ന് നേരിട്ടാണ് ഉപയോഗിക്കുക. പെയിന്റ് ചെയ്യുന്നതിന് മുമ്പ് കുലുക്കരുത്. ആവശ്യത്തിലധികം പെയിന്റ് വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. കളര്‍ അധികം വീണ് ഔട്ട്ലൈന് പുറത്തേക്ക് പരന്നാല്‍ ഇയര്‍ ബഡ്ഡോ മറ്റോ ഉപയോഗിച്ച് തുടച്ചെടുക്കണം. വ്യത്യസ്ത കളറുകള്‍ ഉപയോഗിക്കുമ്പോള്‍ ഒരു കളര്‍ ഉണങ്ങിയ ശേഷം മാത്രം അടുത്ത കളര്‍ ചെയ്യുക. നേര്‍ത്ത ബ്രഷ് ഉപയോഗിച്ച് മൂലകളിലും അറ്റത്തുമൊക്കെ കളര്‍ കൊടുക്കണം. ഷെയ്ഡിംഗ് വേണ്ടിടത്ത് ഒരു കളര്‍ ഉണങ്ങുന്നതിന് മുമ്പ് അടുത്ത കളര്‍ കൊടുത്ത് വേണ്ടരീതിയില്‍ മിക്സ് ചെയ്യുക. ചിത്രം മുഴുവന്‍ പെയിന്റ് ചെയ്തുകഴിഞ്ഞാല്‍ പൊടിപിടിക്കാത്തിടത്ത് ഉണങ്ങാന്‍ വെക്കണം. രണ്ട് തടിക്കഷ്ണം പെയിന്റ് ഇല്ലാത്ത ഭാഗത്ത് വരത്തക്കവിധത്തില്‍ വെച്ച് ഗ്ളാസ് ചെരിഞ്ഞുപോകാതെ കമിഴ്ത്തി വെച്ച് ഉണക്കാം. ഏകദേശം ഒരാഴ്ച ഇങ്ങനെ വെക്കുക. ഉണങ്ങിക്കഴിഞ്ഞാല്‍ അലൂമിനിയം ഫോയിലോ ചാര്‍ട്ട് പേപ്പറോ ബാക്ഗ്രൌണ്ട് കൊടുത്ത് ഫ്രെയിം ചെയ്യാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top