അലങ്കാരത്തിനും ആദായത്തിനും യൂഫോര്‍ബിയ

മുംതസ് സഫര്‍ No image

Euphorbia Antiquorum എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന യൂഫോര്‍ബിയ (ചതുരക്കള്ളി) ഇന്ത്യയില്‍ എല്ലായിടത്തും കാണപ്പെടുന്നു. ഈ പുഷ്പം സംസ്കൃതത്തില്‍ സ്നൂഹി, വജ്രകണ്ഠക എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
യൂഫോര്‍ബിയ 2008 ഇനങ്ങളില്‍ കാണപ്പെടുന്നു. ഇതിന്റെ വേര്, നീര് എന്നിവ ഔഷധഗുണങ്ങളുള്ളവയാണ്. ഒരു ചെടിയില്‍ തന്നെ ആണ്‍-പെണ്‍ വിഭാഗങ്ങള്‍ ഉണ്ടാവും. ക്രൈസ്റ് ചെടി എന്ന് ഇംഗ്ളീഷില്‍ അറിയപ്പെടുന്ന ഇതിന്റെ ഉത്ഭവം മഡഗാസ്ക്കറിലാണ്. എങ്കിലും ഇന്ത്യയിലും ഇപ്പോഴിത് വ്യാപകമായിരിക്കുന്നു.
യൂഫോര്‍ബിയ മറ്റു ചെടികളില്‍ നിന്ന് വേറിട്ട് നാല്, അഞ്ച് മീറ്ററോളം ഉയരത്തില്‍ വളരുന്ന മാംസളമായ ശാഖകളോടുകൂടിയ കുറ്റിച്ചെടിയാണ്. ഈ ശാഖകള്‍ക്ക് ധാരാളം വെള്ളം ശേഖരിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ മൂന്ന് ദിവസങ്ങളില്‍ ഒരിക്കല്‍ മാത്രം നനച്ചാല്‍ മതി. ഒരു വര്‍ഷം മുഴുവനും തോട്ടത്തില്‍ വെക്കാന്‍ പറ്റിയ ചെടിയാണിത്. ഇതിന്റെ ഇലകള്‍ ഇടത്തരം വലുപ്പത്തിലുള്ളവയും തണ്ടിന്റെ പാര്‍ശ്വങ്ങളില്‍ ഒരുപോലെ വളരുന്നവയുമാണ്. ചാരനിറമുള്ള തണ്ടുകളില്‍ നിറയെ ചെറിയ മുള്ളുകളുണ്ടായിരിക്കും. പൂക്കള്‍ ചെടിയുടെ മുകളില്‍ കുലകളായി വളരുന്നു. പല വര്‍ണത്തിലും വലുപ്പത്തിലുമുള്ള ഈ പൂക്കള്‍ വളരെ ഭംഗിയുള്ളവയാണ്. ആഗസ്റ് മാസം മുതല്‍ പുഷ്പിക്കാന്‍ തുടങ്ങുന്ന ഈ പൂക്കള്‍ മെയ് മാസം വരെ നിലനില്‍ക്കുന്നവയാണ്.
നടീല്‍ രീതി
തൈകള്‍ നട്ടോ മാതൃകാണ്ഡത്തില്‍ നിന്നും ശാഖകള്‍ മുറിച്ചു നട്ടോ ചെടി ഉണ്ടാക്കുവാന്‍ കഴിയും. പൂവ് ഉണങ്ങുമ്പോള്‍ അതിന്റെ മുകളില്‍ നിന്നും വിത്ത് ശേഖരിച്ച് തൈ ഉണ്ടാക്കാം. ചെറിയ പ്ളാസ്റിക് കവറില്‍ നടീല്‍ മിശ്രിതം (ചാണകം, മണല്‍, മണ്ണ് എന്നിവ കൂട്ടിച്ചേര്‍ത്തത്) നിറച്ച് അതില്‍ തൈകള്‍ നടാവുന്നതാണ്. കുറച്ച് നാളുകള്‍ക്ക് ശേഷം ചട്ടിയിലേക്ക് മാറ്റാം. ഇതുപോലെ ശാഖകള്‍ മുറിച്ച് പ്ളാസ്റിക് കവറിലെ മിശ്രിതത്തില്‍ നട്ട് മൂന്ന്-നാല് ഇലകള്‍ വന്നതിന് ശേഷം ചട്ടിയിലേക്ക് മാറ്റാം. കമ്പ് മുറിച്ച് കവറില്‍ നടുമ്പോള്‍ മുറിച്ച ഭാഗം മണ്ണില്‍ കുത്തി അതില്‍ നിന്നും വരുന്ന കറ മാറ്റിയതിനുശേഷം മാത്രം നടുക. മുറിച്ച് ഒന്നോ രണ്ടോ ദിവസത്തിനുശേഷം കമ്പ് നടുന്നതും ഉത്തമമാണ്. നട്ട ഉടനെ അല്‍പം വെള്ളം നനച്ച് പിന്നെ രണ്ട്, മൂന്ന് ദിവസത്തിന് ശേഷം നനച്ചാല്‍ മതിയാകും. നല്ല സൂര്യപ്രകാശമുള്ള ഭാഗത്ത് വെച്ചാല്‍ നാലോ അഞ്ചോ ഇല വരുമ്പോഴേക്കും പൂക്കള്‍ ഉണ്ടാകാന്‍ ആരംഭിക്കും. മുറിച്ചുനടുമ്പോള്‍ മാതൃചെടിയുടെ അതേ നിറത്തിലുള്ള പൂക്കളും പരാഗണം നടന്ന കായ്കള്‍ പറിച്ചുനടുമ്പോള്‍ വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കളും ഉണ്ടാവുന്നു. വിവിധ നിറങ്ങളിലുള്ള പൂക്കളുണ്ടാകുന്ന ചെടികള്‍ ഒരുമിച്ചു വളര്‍ത്തുന്ന തോട്ടങ്ങളിലാണ് ഈ പ്രത്യേകത കാണപ്പെടുന്നത്. വെള്ളക്കെട്ടുള്ള ഭാഗത്ത് ഇത് വളരുകയില്ല. തുടര്‍ച്ചയായി മഴയുള്ള സമയത്ത് പൂഴിയും ചാണകപ്പൊടിയും ചേര്‍ന്ന മിശ്രിതമാണ് ചട്ടിയില്‍ നിറക്കേണ്ടത്. ചാണകപ്പൊടിയോ ആട്ടിന്‍ കാഷ്ഠമോ പോലുള്ള ഏതു വളവും ചേര്‍ക്കാം. രാസവളം ഉപയോഗിച്ചാല്‍ ചെടി പെട്ടെന്ന് നശിച്ചു പോകാന്‍ സാധ്യതയുണ്ട്. വളരെ വീര്യം കുറഞ്ഞ കീടനാശിനി നല്ലവണ്ണം നേര്‍പ്പിച്ച് ഉപയോഗിക്കാവുന്നതാണ്.
വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ള ഒരു ചെടിയാണ് യൂഫോര്‍ബിയ. 40 മുതല്‍ 2000 രൂപ വരെ വിലയുള്ള ചെടികള്‍ ഇന്ന് വിപണിയില്‍ കണ്ടുവരുന്നു. വീട്ടമ്മമാര്‍ക്ക് വീട്ടില്‍ ഇരുന്ന് വരുമാനം ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണിത്. ഒഴിവ് സമയം ഫലപ്രദമാക്കാനും ആനന്ദകരമാക്കാനും അതില്‍ നിന്ന് ചെറിയ ആദായം ലഭിക്കാനും സാധിക്കും.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top